എന്‍റെ ആത്മാവിന്‍റെ മുറിവിലേയ്ക്ക് നീ നിന്നെ ചേര്‍ത്തു വയ്ക്കുക...
എന്നെ പൂര്‍ണയാക്കുക... എന്‍റെ പാതിയായ നിന്നെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞു... പക്ഷേ നീയെന്‍റെ തൊട്ടടുത്ത്...
നീ രൂപമില്ലാത്തവന്‍, വേണമെങ്കില്‍ എന്‍റെ രൂപം കടം കൊണ്ടോളൂ.. അല്ലെങ്കിലെന്തിന്, നമുക്ക് രൂപം? ആത്മാക്കള്‍ ഒന്നായാല്‍ പിന്നെ രൂപങ്ങളുടെ ആവശ്യകതയുണ്ടോ?
ഉടല്‍ജീവികള്‍ നിന്നെ എത്ര പേരുകളില്‍ വിളിക്കുന്നു? പക്ഷേ നീയോ, പേരില്ലാത്തവന്‍. എനിക്ക് നിന്നെ വിളിയ്ക്കാന്‍ ഒരു പേരിന്‍റേയും കരുത്തു വേണ്ട. എന്‍റെ സുഹൃത്തുക്കള്‍ അതിശയപ്പെടുന്നു, രൂപമില്ലാത്ത , പേരില്ലാത്ത നിന്നെ ഞാനെങ്ങനെ പ്രണയിക്കുന്നു എന്നോര്‍ത്ത്.. അവര്‍ക്കറിയില്ലല്ലോ പ്രണയത്തിന്, ആത്മാവിന്, രൂപമോ പേരോ ഇല്ലെന്ന്... ഒന്നാവാനുള്ള അറ്റങ്ങാത്ത ഉള്‍വേദന മാത്രമല്ലേയുള്ളൂ പ്രണയത്തിന്...
പ്രിയനേ, നീ എന്നെ നിന്നിലേയ്ക്ക് ചേര്‍ക്കുക, എന്നെ നീയാക്കുക...
No comments:
Post a Comment