നീ എന്നിലേയ്ക്ക് പെയ്തിറങ്ങുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഒരു പാതിയില്‍ ഇനി നീ എന്നില്‍ വേണ്ട എന്നു തീരുമാനിക്കുകയും മറുപാതിയില്‍ നീ നഷ്ടമായ എന്നെയോര്‍ത്ത് വിലപിക്കുകയും...
നീ എന്നിലുണ്ടെന്ന് അറിയാതെയല്ല, പക്ഷേ നിന്‍റെ കാതരമായ മിഴികള്‍ എന്നെ വേദനയിലാഴ്ത്തുന്നു. ഓര്‍മ്മകള്‍ വരുന്നത് കൂട്ടത്തോടെ...
അന്ന് ആദ്യമായി കണ്ട നീ ഏതോ ജന്‍മസ്മരണയാലെന്ന പോലെ പുഞ്ചിരിച്ചതും, ഞാന്‍ നിനക്ക് മുഖം തരാതെ മാറി നിന്നതും. അപരിചത്വത്തിന്‍റെ മുഖംമൂടി നിനക്കുണ്ടായിരുന്നില്ല, നഷ്ടപ്പെട്ട പ്രണയത്തെ തിരിച്ചറിഞ്ഞതിന്‍റെ ആശ്വാസം നിന്നിലുണ്ടായിരുന്നു. ഞാന്‍ വിഡ്ഡി... നിന്നെ കാണാതെ , കേള്‍ക്കാതെ, അറിയാതെ ദൂരങ്ങളില്‍ കൂടി സഞ്ചരിച്ചു. പക്ഷേ ആത്മാവുകൊണ്ട് നിന്നെ തേടുന്നുണ്ടായിരുന്നു.
ഒടുവില്‍ എപ്പോഴാണ്, നിന്നെ തിരിച്ചറിഞ്ഞതെന്ന് ചോദിച്ചാല്‍... മറവിയുടെ ആഴികള്‍ തിരയടക്കിയപ്പോള്‍ ഒരു കരയില്‍ കാണാറായി നമ്മുടെ പഴയ ആ ക്ഷേത്രം... രാധാകൃഷ്ണ വിഗ്രഹം...
ഞാന്‍ നിനക്കു തന്ന ചുംബനം....
പെട്ടെന്നൊരു ദിനം മുതല്‍ നീ എന്നില്‍ നനഞ്ഞിറങ്ങാന്‍ തുടങ്ങി. നീയില്ലാതെ എനിക്ക് സ്വപ്നങ്ങള്‍ പോലുമില്ലെന്നായി... ഓരോ പാട്ടിലും നീ ജനിക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നില്‍ ലയിക്കുകയും.
ഓര്‍മ്മ ഒരു അനുഗ്രഹമായി എന്നില്‍ എന്നുമുണ്ടായിരുന്നു, നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ മലയടിവാരം, മഞ്ഞു പുതച്ച മരങ്ങള്‍, തണുത്ത പുഴ, മഞ്ഞ ഇലകള്‍ വീണ വഴികള്‍... ഒടുവില്‍ ഈ ജന്‍മത്തില്‍ നീ ഒരു കൈദൂരത്തിനരികെ..... നിന്‍റെ കണ്ണുകള്‍ എന്നെ തേടുകയും, എന്നില്‍ തപസ്സിരിക്കുകയും.....
ഇനി ഒരു രക്ഷപെടല്‍ എനിക്കോ നിനക്കോ സാദ്ധ്യമല്ലാത്ത വിധം നീയെന്നില്‍ ഉരുകിച്ചേര്‍ന്നു പോയിരിക്കുന്നു... എന്തിന്, രക്ഷ... നിന്നോടൊത്തുള്ള അഗ്നിപ്രവേശവും ഞാന്‍ അതിജീവിക്കും, നീയെന്നിലുണ്ടല്ലോ ഒരു മഴയായ്... മഞ്ഞായ്...
Unni Mash thanne. Hum njangaleyokke kabalippichu...anyway getting progress. come on.
ReplyDelete