Tuesday, November 8, 2011

ഊഷരഭൂമി


എന്നിലൊരു ഊഷരഭൂമി വളരുന്നുണ്ടെന്ന് ഇടയ്ക്ക് കാറ്റ് ഓര്‍മ്മിപ്പിക്കാറുണ്ട്. ഒരുതുള്ളി ജലമിറ്റിച്ചാല്‍ പോലും വാടിയ മണ്ണിന്‍റെ മണം ഇടനാഴികള്‍ കടന്ന് ഉള്ളില്‍ എവിടെയൊക്കെയോ നിറയും. എന്നില്‍ മഴ നിറയ്ക്കാന്‍ നീ മോഹിക്കുന്നു, പക്ഷേ ഉരുക്കുന്ന മഞ്ഞാണ്, എനിക്കിഷ്ടം. ചെടികളും കാടുമില്ലാതെ മഞ്ഞു മാത്രം. ഈ മഞ്ഞിലാണെന്‍റെ ആത്മാവുറങ്ങുന്നത്., നീ വെറുതേ മഴയിലലിയേണ്ടതുണ്ടോ? പതുക്കെ.. പതുക്കെ എന്‍റെ വിരലുകളില്‍ ഒന്നു തൊടൂ...
നിന്‍റെ ആത്മാവിനെ ഈ വെളുത്ത ഭൂമിയില്‍ എന്നോടൊപ്പം നമുക്ക് മേയാന്‍ വിടാം...

No comments:

Post a Comment