Tuesday, November 8, 2011

യോഗി

നീയെന്നിലുള്ളപ്പോള്‍ എനിക്കൊരു യോഗിയുടെ അവസ്ഥയാണ്. മന്ത്രങ്ങള്‍ പോലും കടന്നു പോയ സമാധിയിലിരിക്കുന്ന ഒരു യോഗി. മരം കോച്ചുന്ന തണുപ്പില്‍ ഇരുട്ട് പുണരുന്ന ഗുഹയില്‍ വേഷങ്ങളഴിച്ചു വച്ച്  ഞാന്‍ മൌനത്തിലിരിക്കുന്നു. നീ മറ്റേതോ ഗുഹയിലിരുന്നു എന്നില്‍ പ്രപഞ്ചത്തെ നിറയ്ക്കുകയും. ഞാന്‍ ഒന്നുമല്ലെന്നറിയുന്നതിനൊപ്പം പ്രകൃതി എന്നില്‍ പെയ്തു തുടങ്ങുന്നു എന്ന് നീയെന്നെ പഠിപ്പിക്കുന്നു. ഇവിടെ ഞാനും നീയുമില്ല... കാലാകാലങ്ങളായി പ്രകൃതി സഞ്ചരിച്ച വഴികള്‍ മാത്രമേയുള്ളൂ. ഇവിടെ നമ്മള്‍ രണ്ടു വഴിപോക്കര്‍, നീയെന്നെയും ഞാന്‍ നിന്നെയും അറിയാന്‍ ശ്രമിക്കുകയും ഒടുവില്‍ നമ്മിലേയ്ക്കു തന്നെ തിരിച്ചെത്തുകയും ചെയ്തവര്‍. നിന്‍റെ മിഴികള്‍ എന്നിലുള്ലപ്പോള്‍ നീയേതു ഇരുട്ടറയില്‍ കണ്ണടച്ചിരുന്നാലും അതേ അവസ്ഥയില്‍ ഞാനുമുണ്ടാകും. ഉടല്‍ പ്രകൃതിയ്ക്ക് മറ്റക്കി നല്‍കി എന്നാണ്, നമ്മുടെ യാത്ര ആരംഭിയ്ക്കുക? ഇനി എന്നി്‌ മറ്റൊന്നുമില്ല.. ആ യാത്രയിലേയ്ക്കുള്ള ദൂരമല്ലാതെ...

No comments:

Post a Comment