നീ എന്നിലേയ്ക്കു നോക്കുമ്പോള്‍ ആത്മാവിനുണ്ടാകുന്ന പ്രകമ്പനം ശരീരം കടന്ന് എവിടെയോ ലയിക്കുന്നു. നിന്‍റെ കണ്ണുകളാല്‍ എന്നെ നോക്കുമ്പോള്‍ എന്നില്‍ യാതൊന്നും അവശേഷിക്കുകയില്ല. അഗാധമായ ഒരു ശൂന്യത എന്നെ പൊതിയുന്നു, അപ്പോള്‍ എന്നിലുള്ളത് ഞാനോ... നീയോ...
ഒന്നും ഓര്‍ക്കാന്‍ പോലുമുള്ള ബോധം മനസ്സിനില്ല. ആ സമയം ഞാനൊരു കാറ്റാണ്.... ലക്ഷ്യമില്ലാതെ ഇങ്ങനെ ഒഴുകി നടക്കുന്ന പോലെ...
നിന്നെ തഴുകി നിന്നിലേയ്ക്കു തന്നെ അലിയാന്‍ മാത്രമാണെന്‍റെ മോഹം. എന്‍റെ പ്രണയം നിന്നോടു പറയാന്‍ പോലും എനിക്കാവുന്നില്ലല്ലോ... അല്ല... കാറ്റിന്, ശബ്ദമില്ലല്ലോ... എന്‍റെ മൌനം നിന്നോടു സംസാരിക്കുന്നത് എനിക്കറിയാം, അതല്ലേ നീയെന്നിലേയ്ക്കു തന്നെ ഉറ്റുനോക്കിയിരിക്കുന്നത്.
No comments:
Post a Comment