ഇന്നു നീയെന്നില്‍ വല്ലാതെ പിടിമുറുക്കുന്നു.....
ഏതോ ഒരു പാട്ട് ഉള്ളില്‍ കിടന്നിങ്ങനെ തിരയടിക്കുന്നുണ്ട്...
നിന്‍റെ പ്രണയവിചാരങ്ങള്‍ എന്‍റെ തലച്ചോറിനെ ഇളക്കിമറിക്കുന്നുണ്ട്... തലയ്ക്കകം മുഴുവന്‍ വിങ്ങുന്ന പോലെ... ഇടനെഞ്ചില്‍ വല്ലാതെ തുടിപ്പുകളുയരുന്നു... ഇവിടെയിപ്പോള്‍ മഞ്ഞിന്‍റെ തണുപ്പ് മെല്ലെ അരിച്ചിറങ്ങുന്നുണ്ട്. മഴ മാനത്തെവിടെയോ മൌനത്തിലാണ്. നീ എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് നിന്‍റെ വിചാരങ്ങളെ അയക്കുകയും..... ഒരു മരവിപ്പ് എന്നെ സ്വയം പുതയ്ക്കുന്നു... മിണ്ടാന്‍ വയ്യാത്ത അവസ്ഥ... ആകെ ഒരു പരവേശം..... ഞാന്‍ കിടക്കട്ടെ.... ഉറക്കം മിഴികളെ തൊട്ടിട്ടല്ല, പക്ഷേ പാതി ചരിഞ്ഞു കിടക്കുമ്പോള്‍ നീയെന്നില്‍ നേര്‍ത്ത തൂവല്‍ പോലെ അലസമായി ചേര്‍ന്നിരിക്കുമെന്നെനിക്കറിയാം... അതുമതി.... അതുകൊണ്ടെങ്കിലും ഞാനൊന്നാശ്വസിക്കട്ടെ...
വള്ളികളില്‍
ReplyDeleteപ്രണയപ്പൂക്കള്‍ വിരിയുന്നു..
നിന്റെ പ്രണയം
അമ്പല നടയിലെ
ഒരു പ്രാവിന്റെ കുറുകല്‍..
കത്തുന്ന തിരിയുടെ ഗന്ധം..
ഉരുകുന്ന കര്‍പ്പൂര നാളം..
നീ താഴെ കൈവിട്ട
ക്ലാവ് പിടിച്ച
പ്രണയ ചഷകം..
മുറിയുടെ മൂലകളില്‍
ബാല്യ നിശ്വാസങ്ങള്‍..
ഇനി
എന്റെ ശവകുടീരത്തില്‍
നിന്റെ പ്രണയം
അര്‍പ്പിക്കുക,
കുറെ പുഷ്പങ്ങളല്ല,
കൈയ്യില്‍ ഒരു
വെളുത്ത മന്ദാര പുഷ്പം
കരുതുക..
പ്രണയം ഒരു
വെളുത്ത പൂവില്‍
കുടിയിരുത്തുക.