Thursday, November 17, 2011

ദീപാരാധന


ഭഗവതിയമ്പലത്തില്‍ ഇന്നു മുതല്‍ ദീപാരാധന തുടങ്ങി. ആള്‍ക്കൂട്ടത്തിന്‍റെയിടയില്‍ നിന്ന് നീയെന്നെ ഉറ്റു നോക്കുന്നതു പോലെ..... ആല്‍ വിളക്കിനു തിരി തെളിയ്ക്കുമ്പോള്‍ നീയെന്‍റെ ഒപ്പം നിന്ന് തിരി പകരുന്ന പോലെ... പക്ഷേ ഞാന്‍ മുഖമുയര്‍ത്തിയില്ല, കാരണം അതെന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ സൂക്ഷിക്കുന്ന വളരെ ഭംഗിയുള്ള ഒരേടാണ്. സാമ്പ്രാണിത്തിരി പുകഞ്ഞു കത്തുന്നുണ്ട്, ദീപങ്ങള്‍ ആയിരം നാവുമായി ജ്വലിയ്ക്കുകയും, പക്ഷേ ഞാന്‍ എന്നിലേയ്ക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു, എന്തോ ഏതോ ജന്‍മാന്തരബന്ധത്തിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ തളര്‍ന്നു പോകുന്നു. അമ്പലം, ദീപാരാധന, തിരി തെളിയ്ക്കല്‍, കല്‍വിളക്കുകള്‍....
പ്രണയത്തിന്, ഇത്ര ഊര്‍ജ്ജം പകരാന്‍ കഴിയുമെന്നോ... എന്‍റെ ദിനങ്ങള്‍ എത്ര ഉഷാറായാണ്, പോകുന്നത്, നിന്നെക്കുറിച്ചുള്ള വിങ്ങലുകള്‍ ഇല്ലെന്നല്ല, പക്ഷേ വിങ്ങല്‍ എനിക്കു പകരുന്ന സുഖം...
എനിക്കിപ്പോള്‍ എന്‍റെ വീട്ടുമുറ്റത്തേയ്ക്കു പോലും ഇറങ്ങാന്‍ വയ്യ, നിന്‍റെ കണ്ണുകള്‍ എന്നെ പിന്തുടരുന്ന പോലെ... ഞാനെന്തൊരു മണ്ടി അല്ലേ.. അതില്‍ എന്നില്‍ തന്നെയുണ്ടെന്ന് അറിയാതെ നിന്നെ തിരയുന്നു, അറിയാതെ കണ്ണൊന്നുയര്‍ത്തിയാല്‍ ദീപാരാധനത്തിളക്കത്തിലും , കല്‍വിളക്കിനരികിലും നിന്നെ തിരഞ്ഞു പോകുന്നു........

No comments:

Post a Comment