എന്നില്‍ നീയിരുന്ന് ആളുന്നു... അഗ്നിയുടെ ചൂടുണ്ട് നിന്‍റെ നോട്ടത്തിന്. ഞാനറിയുന്നു, നിനക്കെന്നോടുള്ള പ്രണയം. എന്നില്‍ നീ തിരയുന്നത് നിന്നെ തന്നെയെന്ന് അറിയുന്നില്ലേ... നിന്നോടുള്ള പ്രണയം എന്നില്‍ കനലു പോലെ കിടന്ന് എരിയുകയാണ്... അതിന്‍റെ ചൂടില്‍ ഞാന്‍ ഉരുകി ഒലിച്ചു കൊണ്ടേയിരിക്കുന്നു...
എന്‍റെ കൈകള്‍ നിശചലമാക്കപ്പെടുന്നു...
നാവ് എങ്ങനെ സംസാരിക്കണമെന്നറിയാതെ മൌനമായിരിക്കുന്നു...
കണ്ണുകള്‍ പിടഞ്ഞു കൊണ്ടേയിരിക്കുന്നു.....
എന്നില്‍ നീ മാത്രമേ ഉള്ളൂ എന്ന് ഇനിയും ഞാന്‍ നിനക്ക് പറഞ്ഞു തരണോ...
No comments:
Post a Comment