നീ കാണുന്നുണ്ടൊ നമുക്കു ചുറ്റുമുള്ള ലോകം. എനിക്കെന്‍റെ കണ്ണുകള്‍ ചൂഴ്ന്നു കളയാനാണു തോന്നുന്നത്. കേള്‍വിയെ നഷ്ടപ്പെടുത്താനാണ്, തോന്നുന്നത്. എന്‍റെ ചുറ്റുമുള്ള ലോകത്തിന്, കറ പുരണ്ടിരിക്കുന്നു.
ഇവിടെ കടവാവലുകളുണ്ട്...
ഇരുട്ടില്‍ മാംസം തേടിയലയുന്ന ചെന്നായ്ക്കളുണ്ട്...
ഒരിറ്റു ജലത്തിനായി കേഴുന്ന വേഴാമ്പലുകളുണ്ട്...
നീ ബുദ്ധനായി പരിണമിച്ചത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ...
പക്ഷേ ഞാന്‍ അഭയം കാണുന്നത് സിദ്ധാര്‍ത്ഥനില്‍...
ഈ ലോകം എന്നെയും നാളെ നിന്നെപ്പോലെ ആക്കിയേക്കാം. പക്ഷേ നീ പരഞ്ഞത് ഞാനോര്‍ക്കുന്നു, ഇന്നാണ്, സത്യമെന്ന്...
സമൂഹം എന്നിലേയ്ക്ക് നോക്കുന്നുണ്ട്, ഇവിടുത്തെ പരുന്തിനേയും ചെന്നായ്ക്കളേയും എനിക്കെങ്ങനെ നേരിടാനാകും..?
നീ ബുദ്ധന്‍റെ ഒച്ചയില്‍ പറയുന്നു, "നിന്‍റെ പ്രണയം സമൂഹത്തെ നിന്നെക്കുറിച്ച് ചിന്തിക്കാറാക്കും" അപ്പോള്‍ എന്‍റെ പ്രണയത്തില്‍ എന്തോ ഉണ്ട് അല്ലേ...
ആഴത്തില്‍ ചിന്തിക്കാനുള്ള ബുദ്ധി എന്നെ വിട്ടു പോയിരിക്കുന്നു. എല്ലാം പ്രനയം മാത്രമെന്ന് തോന്നിപ്പോകുന്നു. ഞാന്‍ എന്നാല്‍ നീ മാത്രമാണെന്ന് തോന്നുകയും, നീയും അതു തന്നെയല്ലേ പരഞ്ഞത്.. ഈ ലോകം എന്നെ കണ്ടു പഠിക്കണമെന്ന്...
എന്നെ പകര്‍ത്തണമെന്ന്..
പക്ഷേ അതിനു എനിക്കാദ്യം ഒരുങ്ങണം.എന്‍റെ പ്രാനനെ ഉടച്ചു വാര്‍ക്കണം. ആത്മാവിനെ എന്‍റെ പാതിയായ നിന്നോട് ചേര്‍ക്കണം, അപ്പോഴേ അവര്‍ എനെ ശ്രദ്ധിക്കൂ. ഉടല്‍ജീവികള്‍ക്ക് എന്നെ അന്നേ മനസ്സിലാകൂ...
അപക്ഷേ അതിന്, ബലി കൊടുക്കേണ്ടി വരുന്നത് ഒരു ബുദ്ധനേയും, അതിനു മുന്‍പ് ഒരു സിദ്ധര്‍ത്ഥനേയും..
No comments:
Post a Comment