Tuesday, November 22, 2011

പ്രണയത്തിന്‍റെ ആഴം...


എനിക്കറിയാം നീയെന്നെ അറിയുന്നുവെന്ന്....
എന്‍റെ വേദന, പ്രണയത്തിന്‍റെ ആഴം...
നിന്നിലത് ഒരു വിങ്ങലായ് പടര്‍ന്നു കയറുന്നുണ്ടെന്ന് എനിക്കറിയാം, നീയിത് വായിക്കില്ല.... എന്നില്‍ നിന്ന് നിന്നോടുള്ള പ്രണയം കേള്‍ക്കില്ല.... പക്ഷേ പറയാതെ നാം പറഞ്ഞ നമ്മുടെ വാക്കുകള്‍ എന്നിലുണ്ട്.... എന്‍റെ കരിമഷിയെഴുതിയ കണ്ണുകളില്‍ നീ വായിച്ചെടുത്തത് എനിക്ക് നിന്നോടുള്ള അതി തീവ്രമായ പ്രണയം... യാത്രയിലെങ്ങോ എനിക്ക് നഷ്ടമായ എന്‍റെ പ്രണയപ്പാതി... നീ.... അതു നീ എന്‍റെ കണ്ണുകളിലൂടെ തിരിച്ചറിയുന്നുണ്ടെന്നെനിക്കറിയാം.... കാരണം നിന്നിലും അതുണ്ട്.... നമ്മുടെ കഴിഞ്ഞ ജന്‍മം....

No comments:

Post a Comment