വാക്കുകളെന്നില്‍ നിന്ന് മായ്ഞ്ഞു പോകുന്നു. ഞാനൊരു വിങ്ങലോടെ ഇരിക്കയും നീയെന്നില്‍ ഉറ്റുനോക്കി നില്‍ക്കുകയും. ഈ പ്രണയം എന്നെ തളര്‍ത്തുന്നു, ഒന്നു കാണണമെന്ന് ഹൃദയം ശക്തമായി ആവശ്യപ്പെടുന്നു. എന്നിലെ ഊര്‍ജ്ജം ഒട്ടാകെ നഷ്ടപ്പെട്ടിരിക്കുന്നു, ആലസ്യം കൊണ്ട് എന്‍റെ മിഴികള്‍ തുറക്കാന്‍ പോലും തോന്നുന്നില്ല. ആകെ ക്ഷീണിതയാണു ഞാന്‍... എപ്പോഴും ഉറങ്ങിയ മട്ട്... ഈ പിടച്ചിലിന്, ഒരു അവസാനം വേണ്ടേ... നിനക്കെന്നോടുള്ള പ്രണയം നിന്നില്‍ നിന്ന് എനിക്ക് കേള്‍ക്കണം, നിന്‍റെ മൌനം പലതവണ അതെന്നോടു ചൊല്ലി, പക്ഷേ ആത്മവേദന ഉടലിലേയ്ക്കും വ്യാപിച്ചിരിക്കുന്നു... തല വിങ്ങുന്നുണ്ട്... ചങ്കില്‍ മുള്ളു കൊണ്ട് പോറുന്ന പോലെ...
നിന്‍റെ പ്രണയം എനിക്ക് നിന്നില്‍ നിന്ന് കേള്‍ക്കണം, ഒരുപക്ഷേ അതിനു ശേഷം എനിക്കു നീയും നിനക്കു ഞാനും അന്യരായേക്കാം, ഉടലുകൊണ്ട് മാത്രം...
എനിക്കു നിനക്കു തരാന്‍ കഴിയുന്ന സന്തോഷം....
നിന്‍റെ പ്രണയം എനിക്ക് നിന്നില്‍ നിന്ന് കേള്‍ക്കണം, ഒരുപക്ഷേ അതിനു ശേഷം എനിക്കു നീയും നിനക്കു ഞാനും അന്യരായേക്കാം, ഉടലുകൊണ്ട് മാത്രം...
എനിക്കു നിനക്കു തരാന്‍ കഴിയുന്ന സന്തോഷം....
No comments:
Post a Comment