പലപ്പോഴും മഴ നമ്മില്‍ നനഞ്ഞിറങ്ങിയിട്ടുണ്ട്. ഇന്ന് ഈ മഴചാറ്റല്‍ എന്നെ പരവശയാക്കുന്നു. നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ ആലസ്യത്തിലാക്കുന്നു. എന്‍റെ നിശ്വാസത്തിന്‍റെ ചൂട് നിന്നെ പൊള്ളിക്കുന്നുണ്ടാവാം. ഏതു മലയിടുക്കില്‍ വച്ചാണ്, നമ്മള്‍ പിരിഞ്ഞത്...? ഇനിയും കാണാം എന്നു പറഞ്ഞകന്നത്... ഇന്നിപ്പോള്‍ ഒരു ജന്മത്തിന്‍റെ ദൂരം നമ്മള്‍ നടന്നു കഴിഞ്ഞു, നീയെന്നെ തിരിച്ചറിഞ്ഞത് ഒരു പുഞ്ചിരിയിലൂടെ...
ഞാന്‍ നിന്നെ എന്നിലുണ്ടായ പ്രകമ്പനത്തിലൂടെയും. നിന്‍റെ മിഴിയിലെ പ്രണയം കണ്ടില്ലെന്നു നടിച്ചു പോകാന്‍ എനിക്കെങ്ങനെ കഴിയും? നിന്‍റെ പ്രണയത്തെ ആത്മാവിലേറ്റു വാങ്ങാന്‍ നീ സംസാരിക്കണമെന്നു പോലുമില്ല... നിന്നിലെ മൌനം എന്നോടതു പറയുന്നുണ്ട്... നിനക്കെന്നോടുള്ള പ്രണയം...
No comments:
Post a Comment