Tuesday, November 8, 2011

വെയില്‍


ഈ പകല്‍വെളിച്ചത്തില്‍ രണ്ടറ്റങ്ങളിരുന്ന് നാം നമ്മെ പറ്റി ആലോചിയ്ക്കുന്നു. സൂചി പോലെ തുളച്ചു കയറുന്ന വെയില്‍ നമ്മെ ഉരുക്കുന്നുണ്ട്. പ്രണയം ഒരു മെഴുകു പോലെ...അതുകൊണ്ടാവണം കാറ്റിനും വെയിലിനുമൊക്കെ നമ്മെ ഒഴുക്കിപ്പരത്താന്‍ കഴിയുന്നത്.
നീ എന്നിലേയ്ക്കു തന്നെ ഇങ്ങനെ നോക്കിയിരുന്നാല്‍ എന്നില്‍ പിന്നെ യാതൊന്നും അവശേഷിക്കില്ല... നീയടുത്തുണ്ടെങ്കില്‍ പിന്നെയെന്നില്‍ ശൂന്യതയാണ്, ബാക്കി. നിന്‍റെ കണ്ണുകള്‍ എന്നെ കൊരുത്തു വലിക്കുന്നു. എന്‍റെ ഉടല്‍ പ്രകമ്പനം കൊള്ളുന്നത് നിന്‍റെ ആദ്യ നോട്ടത്തില്‍. നിന്‍റെ മുന്നിലായിരിക്കുമ്പോള്‍ ഞാനലിഞ്ഞ് ഇല്ലാതാകുന്നത് നിന്റേയും അറിവോടെ തന്നെയാണല്ലോ...

No comments:

Post a Comment