Tuesday, November 8, 2011

എന്‍റെ അപര


"എന്നില്‍ മറ്റൊരുത്തി ജീവിക്കുന്നു, എന്‍റെ ഇരട്ട..." എഴുത്തുകാരിയ്ക്ക് എന്‍റെ മുഖമെന്ന് ആരോ പറഞ്ഞു.. സത്യമോ...
ഞാനറിയാതെ എന്നില്‍ ജീവിക്കുന്നത് ആര്?
ഇളംവെയിലില്‍ മുടിയുണക്കി നിറദീപമായി ഒരുവള്‍..
ചീകിയൊതുക്കാത്ത മുടിയുലച്ച് ആലസ്യമിയന്ന നോട്ടവുമായി മറ്റൊരുവള്‍...
ഇതിലേതാണു ഞാന്‍.... എന്‍റെ പ്രണയമേ... നിനക്കെങ്കിലും എന്നെ തിരിച്ചറിയാനാകുമോ...
അതോ നിനക്കു വേണ്ടിയാണോ ഞാന്‍ പലതായത്...
നീ അഗ്നിയുള്ള കണ്ണുകളുമായി വന്ന് എന്നെ പാനം ചെയ്യുമ്പോള്‍ എനിക്കെങ്ങനെ ചിരിയ്ക്കാനാകും...?
മിഴികള്‍ കൂമ്പി, വിറച്ച്, വിതുമ്പി... ആലസ്യമാര്‍ന്നന്‍ ഇരിക്കുവാനല്ലാതെ...
പക്ഷേ എന്‍റെ അപര, അവള്‍ എന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്...എന്‍റെ മേല്‍ കൊടിയ ഭാരങ്ങളാണ്, അവള്‍ ചാര്‍ത്തിത്തരുന്നത്. എനിക്കു തളര്‍ന്നു തുടങ്ങുന്നു...
ഇനി താങ്ങാന്‍ വയ്യ...
നീ എന്നിലേയ്ക്കു നോക്കാതിരിക്കൂ...
ഞാനിവിടെ മരിച്ചു വീഴട്ടെ...
അപ്പോള്‍ അവള്‍.. എന്‍റെ അപര, അവള്‍ സുഖമായി ജീവിച്ചു തുടങ്ങും...
എനികീ നോവില്‍ നിന്ന് മോചനവുമാകും...

No comments:

Post a Comment