Tuesday, November 8, 2011

ഇന്നലത്തെ മഴ


ഇന്നലത്തെ മഴ നമ്മുടെ പ്രണയം തുളുമ്പിപ്പെയ്തതെന്നോ... നീ മഴ കണ്ടു നില്‍ക്കുകയും... ഞാന്‍ മഴ നനയുകയും...
നിന്‍റെ പ്രണയക്കൂട്ടിലേയ്ക്ക് നീയെന്നെ കൈ പിടിച്ചുയര്‍ത്തി, ഇരിക്കാന്‍ ഇരിപ്പിടം ഒരുക്കിത്തന്നു. ആ മഴക്കൂട്ടില്‍ ഞാനൊരു കിളിക്കുഞ്ഞിനെപ്പോലെ നനഞ്ഞൊട്ടി വിറച്ച്...
നീ നിന്‍റെ പ്രണയച്ചൂട് എന്നിലേയ്ക്കു പകര്‍ന്നപ്പോഴാണ്, എന്‍റെ വിറയില്‍ നിന്നത്..
ഇപ്പോള്‍ ഈ അഗ്നിയെ കടന്നു പോകുമ്പോള്‍ ഞാനറിയുന്നു, കത്തിപ്പടരുന്ന തീയ്ക്ക് ചൂടു കുറവാണ്.
നിന്‍റെ പ്രണയത്തിന്, ഇതിലും എന്നെ ഉരുക്കാന്‍ കഴിയും. ആ ചൂടില്‍ എന്‍റെ ഹൃദയം ലാവയായി തിളച്ചു മറിയും,
നിന്നോടൊപ്പം മഴ നനയുകയാണെങ്കില്‍ പോലും ആ അഗ്നി എന്നെ വിട്ടു പോവുകയില്ല...

No comments:

Post a Comment