മെല്ലെ മെല്ലെ... വളരെ മെല്ലെ..... നീയെന്‍റെ ഓര്‍മ്മകളിലേയ്ക്ക് പുഞ്ചിരിച്ചു കൊണ്ടു കടന്നു വരുന്നു... മൌനം നമുക്കിടയിലെ മതിലുകള്‍ ഉരുക്കുകയും, നമ്മള്‍ പരസ്പരം മിഴികളാല്‍ ചിരിയ്ക്കുകയും...
നീയെന്‍റെ സ്വപ്നങ്ങളുടെ പോലും സമ്രാട്ട്...
നീ കേള്‍ക്കാത്ത ഒരു മൂളി പാട്ടു പോലും എന്നിലില്ല...
നിന്നെ കണ്ടു വിറയ്ക്കാത്ത ഒരു അണു പോലും എന്നിലില്ല...
തൊട്ടു മുന്നില്‍ നീ നില്‍ക്കുമ്പോള്‍ ഞാന്‍ ആഴത്തിലുള്ള ഒരു ഗുഹയായതു പോലെ... നീ മിണ്ടുമ്പോള്‍ വാക്കുകള്‍ എന്നില്‍ ഉറഞ്ഞു പോയതു പോലെ...പുറത്തേയ്ക്കു വരാനാകാതെ വാക്കുകള്‍ എങ്കിക്ക് ശ്വാസതടസ്സം ഉണ്ടാക്കുന്നു.
എത്ര നീട്ടി വലിച്ചിട്ടും വായു എന്നോടു കരുണ കാണിക്കുന്നേയില്ല...
എന്‍റെ വെപ്രാളം കണ്ട്, നീ പുഞ്ചിരിക്കുന്നു.. പതിവു പോലെ കാതരമായി നോക്കുന്നു...
ഇനിയെന്നില്‍ ഒന്നും ബാക്കിയില്ല... നിന്നോടുള്ള പ്രണയമല്ലാതെ...
No comments:
Post a Comment