Thursday, November 10, 2011

ആത്മാവുകളുടെ യോജിപ്പ്


അങ്ങു ദൂരെ മലമുകളില്‍ എനിക്കു നിന്നെ കാണാം, ഇറക്കമിറങ്ങി നീ മെല്ലെ നടന്നു വരുന്നു, എന്‍റെയരികിലുള്ള മരത്തോപ്പിലേയ്ക്ക്..... ആ മൊട്ടക്കുന്നുകളാണ്, നിന്നോടൂള്ള എന്‍റെ പ്രണയത്തെ ഹൃദയത്തിലൊതുക്കാന്‍ പഠിപ്പിച്ചത്. ഒരു ചെറു പുഞ്ചിരിയോടെ എന്നിലേയ്ക്കു നീ പെട്ടെന്നു നടന്നു കയറിയപ്പോള്‍ ഞാന്‍ വിറച്ചു. നിന്‍റെയുള്ളിലുണ്ടായ തിരയിളക്കം കണ്ണുകളില്‍ കണ്ടു. ഈ മരക്കൂട്ടങ്ങള്‍ എത്ര ജന്മങ്ങളിലാണ്, നമ്മുടെ പ്രണയത്തിന്, സാക്ഷികളായിട്ടുള്ളത്... ഓരോ ജന്‍മത്തിലും നീ നേടുന്ന വളര്‍ച്ച ഉദാത്തമായിരിക്കുന്നു, ഞാന്‍ മാത്രം ഈ മഞ്ഞു പുതച്ച മരക്കൂട്ടങ്ങള്‍ക്കിടയില്‍ എന്നും നിന്നെ കാത്തിരുന്ന് സമയം കഴിച്ചു...
ഇപ്പോള്‍ ഇതാ നീ എന്നെ കരുണയോടെ നോക്കി ചിരിക്കുന്നു...
എന്‍റെ കൈകളില്‍ കാതരമായി ചുംബിക്കുന്നു...
"നിനക്കെന്തു പറ്റി" എന്ന് ആര്‍ദ്രമായ ഒച്ചയില്‍ ചോദിക്കുന്നു...
നിന്‍റെ സ്വരത്തിന്, ഒരു സ്ത്രൈണതയുണ്ട്.... അത് എന്നില്‍ നിന്ന് ഉയിര്‍ക്കൊണ്ട പോലെ... നമ്മുടെ ആത്മാവുകളുടെ യോജിപ്പ് എത്ര നിഗൂഢം അല്ലെ.... പലതിലും നമ്മള്‍ ഒന്നാകുന്നു....

No comments:

Post a Comment