Sunday, November 20, 2011

ഞാനൊരു നര്‍ത്തകി..


ഞാനൊരു നര്‍ത്തകി.....
വര്‍ണങ്ങളും ഭാവങ്ങളും ആടി തീര്‍ക്കാന്‍ വിധിക്കപ്പെട്ടവള്‍, ഹൃദയത്തിന്‍റെ വിങ്ങല്‍ പുറത്തു കാണിക്കാതെ വേണം നടനമാടാന്‍. എങ്കിലേ കാഴ്ച്ചക്കാര്‍ ഇഷ്ടപ്പെടൂ.
കാണുന്നവര്‍ക്കു വേണ്ടി നാം നമ്മുടെ ജീവിതം ആടിത്തീര്‍ക്കുകയല്ലേ... എന്തു നീതിയാണിത്... ചായമഴിച്ച് നിന്നോടൊപ്പം ചേരാന്‍ ഉള്ളു വല്ലാതെ വിതുമ്പുന്നുണ്ട്.
നീ ഒരു ചിത്രകാരനല്ലേ... ചായമുപേക്ഷിച്ച് ഞാന്‍ വരുന്നത് നിന്‍റെ മനസ്സിലെ ചിത്രങ്ങളിലേയ്ക്ക്...
നിനക്കു കഴിയും എന്നെ പ്രണയത്തിന്‍റെ വയലറ്റ് പുഷ്പങ്ങള്‍ക്കിടയില്‍ വരച്ചു ചേര്‍ക്കാന്‍. വയലിന്‍ സംഗീതത്തില്‍ ഒഴുകി നടക്കുന്ന എന്നെ നീ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് പറിച്ചു നടരുതേ...
എനിക്കീ ലോകം മടുത്തു...
പ്രനയപ്പനി പിടിച്ച് ഞാന്‍ വിറയ്ക്കുകയാണ്.....
ഞാന്‍ എന്നെ ഉപേക്ഷിക്കട്ടെ.....
എന്നാല്‍ നിന്നിലേയ്ക്ക് ലയിക്കാം...

No comments:

Post a Comment