എന്‍റെ പ്രണയത്തിന്‍റെ തലം ഭ്രാന്തമാണെന്ന് എന്നെ കടന്നു പോയ ഒരു കാറ്റ് ചൊല്ലുന്നു.ശരിയാവാം നിന്നോടുള്ള പ്രണയം എന്നെ ,ലോകം കാണാത്തതിനെ കാണാന്‍ പ്രാപ്തയാക്കുന്നു, അവരില്‍ നിന്ന് ഞാന്‍ വേറിട്ടു നില്‍ക്കുന്നു. എന്നില്‍ നീ ജീവിക്കുന്നതു കൊണ്ട് ഞാന്‍ പലപ്പോഴും ഞാനാരാണെന്നു മറക്കുകയും നിന്നിലേയ്ക്ക് ചുരുങ്ങി ധ്യാനത്തിലാവുകയും ചെയ്യും. അപ്പോള്‍ ലോകം എന്നിലേയ്ക്കൊതുങ്ങുകയും ഞാന്‍ തന്നെ പ്രപഞ്ചമായി മാറുകയും ചെയ്യും. അതാണ്, പ്രണയത്തിന്‍റെ ശക്തിയെന്ന് നിനക്കറിയരുതോ... പക്ഷേ ഇതു പറഞ്ഞതിനാണ്, എന്‍റെ സുഹൃത്തുക്കള്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചത്. പാവങ്ങള്‍ അവരെന്തറിയുന്നു... മരണം ഒരു യാത്രയുടെ തുടക്കമാണെന്ന് പറയുമ്പോള്‍, അവര്‍ എന്നെ നോക്കി അര്‍ത്ഥവത്തായി ചിരിയ്ക്കുന്നു. ഇനി ഞാനല്ല നീയാണിതൊക്കെ എന്നിലിരുന്ന് പറയുന്നതെന്ന് പറഞ്ഞാല്‍ അവര്‍ എന്നെ ചങ്ങലയ്ക്കുള്ളിലാക്കും, അതുകൊണ്ട് നീ പറയുന്നു, മൌനമാണ്, എനിക്ക് യോജിച്ച ഭാഷയെന്ന്. ശരി... ഇനി ഞാന്‍ നിശബ്ദയായിരിക്കും, എന്‍റെ വഴി നിന്നിലെത്തുന്നതുവരെ ഞാന്‍ നിശബ്ദയായിരിക്കും.
nalla post
ReplyDeletesamayam pole ee site koodi visit cheyyu
http://www.appooppanthaadi.com/