Friday, October 28, 2011

നീയെവിടെയോ അദൃശ്യനായി

നീയെന്താണു എന്നിലേയ്ക്കു നോക്കാത്തത്? നിന്‍റെ മൌനത്തിന്, കാരിരുമ്പിന്‍റെ മൂര്‍ച്ച്യാണ്, അവയ്ക്ക് എന്നില്‍ ചലനമുണ്ടാക്കാനാകും. ഞാന്‍ നിനക്കയ് സൃഷ്ടിക്കപ്പെട്ടവള്‍, നിന്‍റെ പ്രണയപ്പാതി.
എന്നോ , ഏതോ ജന്‍മങ്ങളില്‍ വച്ച് നാം ഒന്നായിരുന്നിട്ടുണ്ട്, മൌനം ഭാഷയാക്കിയിട്ടുണ്ട്, ഉദാത്തമായ അറിവുകള്‍ പങ്കു വച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ നീ അദൃശ്യനായി, കാണാമറയത്തെവിടെയോ ജീവിക്കുന്നു.. പക്ഷേ ആരുമറിയാതെ നിന്‍റെ പ്രണയം എന്‍റെ ഹൃദയം തകര്‍ത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ഇന്നു നീ പിണക്കത്തിലാണോ? നിന്‍റെ മൌനം എന്നെ വിളിയ്ക്കാത്തതെന്ത്? മെല്ലെ വളരെ മെല്ലെ നീ എന്നിലേയ്ക്കു കടന്നു വരിക...
ഹൃത്തില്‍ ഒരു പുഴയൊഴുക്കി, നിന്‍റെ അടയാളപ്പെടുത്തലുകള്‍ കാതോര്‍ത്ത് ഞാനിവിടെ തനിച്ചിരിക്കുന്നു...

No comments:

Post a Comment