Sunday, October 23, 2011

നിന്നോട് പറയാനുള്ളത്....

നിനക്കെന്നോടുള്ളത് മനസ്സില്‍ നീറു പോലെ പടരുന്ന ആ നോവല്ലേ... എനിക്കറിയാം. കാരണം നാളുകളേറെയായ് എന്നിലും അതു തന്നെയല്ലെ ഉള്ളത്. വെറുതേ എന്നെ നോക്കി നില്‍ക്കാന്‍ മാത്രമല്ലേ നിനക്കിഷ്ടം, എനിക്കറിയാം കാരണം നിന്നെ കാണുന്നതാണ്, എന്‍റെ ഏറ്റവും വലിയ സന്തോഷം. കാണാതെ നീ ദൂരത്തു നില്‍ക്കേ നിന്നെക്കുറിച്ചോര്‍ത്തു ഞാന്‍ വേദനിക്കുന്നു, എനിക്കു സഹിക്കാന്‍ വയ്യ, ഒന്നെങ്കിലും കാണുമ്പോള്‍ എന്തു വിങ്ങലാണ്, ആത്മാവിന്...... നീയെപ്പൊഴും എന്നിലുണ്ടെന്നെനിക്കറിയാം പക്ഷേ നിന്‍റെ കണ്ണുകള്‍ കാണുമ്പോള്‍ അത് എന്നോടു മിണ്ടാതെ മിണ്ടുന്നു... എന്നെ മറക്കരുതേ എന്ന്....  നീയിപ്പോള്‍ എന്നെ പറ്റി ഓര്‍ക്കുകയാണല്ലേ, അതും എനിക്കറിയാം കാരണം എനിക്ക് നോവുന്നുണ്ട്, നിന്‍റെ പ്രണയവിചാരത്തിന്‍റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും എന്നിലും ഉണ്ടാവുന്നുണ്ട്. നീ വിഷമിക്കണ്ട.... ഞാനിതാ അടുത്തുണ്ട്.... ഞാന്‍ വേദനിക്കാം.... നീയടുത്തുണ്ടെങ്കിലും ഞാന്‍ വേദനിച്ചു കൊണ്ടേ ഇരിക്കുക തന്നെ ആണല്ലോ.... "ആത്മാവിന്‍റെ നിലവിളി" എന്ന് പെയ്തു മറഞ്ഞ ഏതോ ഒരു മഴപ്പാതി പറഞ്ഞ പോലെ.... നീ അരികിലുണ്ടെങ്കിലും , നിന്നെയോര്‍ത്തു ഞാന്‍ വേദനിക്കും... ആ സുഖത്തിന്‍റെ നോവിലിരുന്ന് ഞാന്‍ നിനക്കായ് വരയ്ക്കും, നിറമുള്ള പൂക്കളെ.... പറന്നു പോകുന്ന ചിത്രശലഭത്തെ.. അവയൊക്കെയാണല്ലോ നിന്‍റെ ഇഷ്ടങ്ങള്‍....

No comments:

Post a Comment