ആകാശത്തിന്‍റെ നിറസമൃദ്ധിയില്‍ ഒരു ചിത്രശലഭം പറന്നു കളിയ്ക്കുന്നു. എന്‍റെ പ്രണയത്തെ അതില്‍ നിറച്ച് നിന്നിലേയ്ക്കയക്കട്ടെ...
എത്ര ദൂരെയാണു നീയെന്ന് ശലഭം എന്നോടു ചോദിയ്ക്കുന്നു...
ഞാനെന്താണു പറയേണ്ടത്? പ്രണയം പകുത്തു നല്‍കി ഒരു മഞ്ഞ മരത്തോപ്പില്‍ വച്ച് മറ്റൊരു പ്രാണനെ കടം വാങ്ങി നീയെങ്ങോട്ടോ പോയെന്നോ...
നീയും ഞാനുമായുള്ള ദൂരം എത്രയുണ്ട്? ഒരു നിശ്വാസത്തിന്‍റെയത്ര.... പക്ഷേ ഈ ശലഭത്തോട് ഞാനെന്തു പറയും? കയ്യകലത്തില്‍ ഉണ്ടെങ്കില്‍ പോലും നിന്നെ തിരിച്ചറിയാന്‍ ആകുന്നില്ലെന്നോ... ഇതാ ഒരു ഇണശലഭം കൂടി വന്നിരിക്കുന്നു, സ്വയം പ്രണയം നിറച്ച് എന്‍റെ മുന്നിലൂടെ പൂക്കളില്‍ തേന്‍ നുകരുന്നു. മതി.. ഇതുമതി...
എന്‍റെ പാതിയായ നിന്നോടു പറയാന്‍ എനിക്കൊന്നുമില്ല. ഹൃദയം പിടയ്ക്കുന്നത് നിന്‍റെ അറിവോടെ തന്നെയാകുമ്പോള്‍ വാക്കുകള്‍ അപ്രസക്തം. മൌനം എന്‍റെ പ്രണയമാകും, അതു നിന്നെ പൊതിയും നീയെന്നെയറിയും, അതുമതി......

No comments:
Post a Comment