Sunday, October 23, 2011

എന്നിലെ ഞാനും നിന്നിലെ ഞാനും

എന്നിലെ ഞാനും നിന്നിലെ ഞാനും....... എല്ലാം ഒന്നല്ലേ....
പക്ഷേ നീയറിയുന്നുണ്ടോ, നിന്‍റെ കണ്ണുകള്‍, എന്നെ ആഴത്തില്‍ പ്രണയിച്ച നിന്‍റെ കണ്ണുകള്‍, ഒരു നോട്ടത്തില്‍ എന്നെ നഷ്ടപ്പെടുത്തുന്ന നിന്‍റെ കണ്ണുകള്‍, ഇനി ആ കണ്ണുകള്‍ എന്നില്‍ വേണ്ട... പകരം വെണ്ണ പോലെ അലിയുന്ന നിന്‍റെ കുളിരാര്‍ന്ന തലോടല്‍ മാത്രം മതി. നഷ്ടപ്പെടലിന്‍റെ നോവ് എന്നെ ഭ്രാന്തിയാക്കിയാലും ശരി... ഇനിയും വയ്യ ഈ ഭാരം സഹിക്കാന്‍... നിന്‍റെ കണ്ണുകളില്‍ ആ ചാരക്കൂട്ടില്‍ ഉപേക്ഷിച്ചിട്ടു വരൂ... അതിലൂടെ നിന്‍റെ ജീവിതമെങ്കിലും രക്ഷപെടട്ടെ...
എന്നോടൊപ്പം നിന്‍റെ നനുത്ത പുഞ്ചിരിയുണ്ടല്ലോ... അതു മാത്രം മതി......

No comments:

Post a Comment