Saturday, October 29, 2011

പുഴ പാടുന്നു

ദൂരെ ഏതോ പുഴ പാടുന്നുണ്ട്... നീയതിന്‍റെ താളമാവുകയും, ഞാനതു കേള്‍ക്കുകയും....
നീയെന്നിലേയ്ക്ക് പെയ്യാന്‍ വെമ്പി നില്‍ക്കുന്നുവെന്ന് നിന്‍റെ കണ്ണുകള്‍ പറയുന്നു. പാട്ട് നേര്‍ത്ത് നേര്‍ത്ത് നിശബ്ദമാകുമ്പോള്‍ അവിടെ അവശേഷിക്കുന്നത് നീയും ഞാനും മാത്രം.നിന്‍റെ മിഴികള്‍ എന്‍റെ ഉയിര്‍ വലിച്ചെടുക്കുന്നു, എന്‍റെ പ്രാണനില്‍ ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ടാക്കുകയും. ഹൃദയം വിങ്ങിയിരിക്കുന്നതു കൊണ്ടാവാം എത്ര വലിച്ചെടുത്തിട്ടും എനിക്ക് ശ്വാസം നിറയാത്തത്. ഒടുവില്‍ പിടഞ്ഞ് പിടഞ്ഞ് പ്രാണന്‍ പ്രകൃതിയിലേയ്ക്കലിയുമ്പോള്‍ ഞാന്‍ നമ്മുടെ താഴ്വരയിലേയ്ക്ക് മടങ്ങും.
അവിടെ നമ്മള്‍ നടന്നു തെര്‍ത്ത വഴികള്‍ നരച്ച രേഖകള്‍ പോലെയുണ്ടാകും, മഞ്ഞിന്‍ ശകലങ്ങള്‍ പ്രസാദമില്ലാതെ നമ്മെ പ്രതീക്ഷിച്ചു കാലം കഴിക്കുന്നുണ്ടാകും. മഞ്ഞച്ച മരത്തോപ്പുകള്‍ നമ്മളെ പ്രതീക്ഷിച്ച് ഇലകള്‍ വിരിച്ച കൂരകള്‍ കെട്ടുന്നുണ്ടാവും. അനാദി കാലം മുതല്‍ക്കേ നമ്മുടെ സ്വര്‍ഗ്ഗ ഭൂമി ആ മഞ്ഞു പുതച്ച താഴ്വരയായിരുനല്ലോ. നീയോര്‍ക്കുന്നില്ലേ...
എന്‍റെ പ്രാണന്‍ ഈ പുഴയ്ക്കു കൊടുത്തിട്ട് ഈ കടമ്പുമരച്ചുവട്ടില്‍ കാത്തു നില്‍ക്കാം. താഴ്വരയിലേയ്ക്ക്കുള്ല നമ്മുടെ യാത്ര ഒന്നിച്ചാകട്ടെ.

No comments:

Post a Comment