Sunday, October 23, 2011

വിരഹം...

ഒരു കൈവിരലിനകലത്തില്‍ നീയുണ്ടെങ്കിലും മറ്റെവിടെയോ ഇരുന്ന് നീയെന്നെ വിളിക്കുന്നതു പോലെ...
അങ്ങകലങ്ങളില്‍ നിന്‍റെ സ്വരം പ്രതിധ്വനിക്കുമ്പോള്‍ എനിക്കറിയാം നീ എന്നെ വിളിക്കുന്നു.
ഒരു മതില്‍ക്കെട്ട് മുന്നില്‍ തടസ്സമുണ്ടെങ്കിലും നിന്‍റെ തേങ്ങല്‍ എനിക്കു കേള്‍ക്കാം, നിന്‍റെ വിളിയൊച്ചകളും...
ഞാനിവിടെ ഏകയാണ്...
കൂട്ടിന്, തുറന്നിട്ട ജനാലയും, ഇളം കാറ്റും
വിരഹത്തിന്‍റെ ആഴം കൂട്ടാന്‍ മറ്റെന്തുവേണം....

No comments:

Post a Comment