ഒന്നു കാണുമ്പോള്‍ നിന്‍റെ കണ്ണില്‍ തെളിയുന്ന ദീപങ്ങള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ എനിക്കാകുന്നില്ല. നിന്‍റെ പ്രണയത്തിന്‍റെ ഏക സാക്ഷിയും വിധികര്‍ത്താവും ഒക്കെ ഞാന്‍ മാത്രമാണല്ലോ. മറക്കണമെന്നു വിചാരിച്ചു, പക്ഷേ എനിക്കതിനു കഴിയില്ലെന്ന് എന്നെക്കാള്‍ നന്നായി നീ മനസ്സിലാക്കിയിരിക്കുന്നു. അതല്ലേ എന്‍റെ സ്വപ്നങ്ങള്‍ വരെ നിന്‍റെ നിയന്ത്രണത്തിലായത്. മറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എന്‍റെ പാട്ടില്‍ എന്നും നീയുണ്ടായിരുന്നു, നിന്‍റെ കണ്ണുകള്‍ എന്നെ തേടാത്തതിന്‍റെ നോവുണ്ടായിരുന്നു. അങ്ങു ദൂരെ നിന്ന് ഒരു ചിറകടി കേട്ടപ്പോള്‍ ഞാനോര്‍ത്ത് അത് നിന്‍റെ സന്ദേശവുമായി വന്ന വെള്ളരിപ്രാവാണെന്ന്, പക്ഷേ എന്‍റെ ഹൃദയത്തെ മുറിവേല്‍പ്പിച്ച് ആ കഴുകന്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയപ്പോഴും ഞാന്‍ നിശബ്ദയായിരുന്നു, ഒരു തുള്ളി കണ്ണുനീര്‍ എന്‍റെ മിഴികളില്‍ ഉണ്ടായില്ല, അവിടെ പകരം നിന്‍റെ മിഴികള്‍ മാത്രമായിരുന്നു, നീ എന്നെ നോക്കിയ ഒരു കാഴ്ച്ച മാത്രമായിരുന്നു. എന്‍റെ കണ്ണുകള്‍ നിന്നിലേയ്ക്ക് വന്നപ്പോഴൊക്കെ നീയെന്നില്‍ നിന്ന് അകലം ഭാവിച്ചിരുന്നു, വെറുതേ, കാണുന്ന ദൂരത്തിനപ്പുറം നിന്ന് നീയെന്നെ കരുണയോടെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. നിന്‍റെ കണ്ണുകള്‍ എന്നെ തേടിയപ്പോഴൊക്കെ ഞാന്‍ മൌനത്തിലിരുന്നു, ധ്യാനത്തിലൂടെ നിന്‍റെ ഹൃദയത്തെ കാണുകയായിരുന്നു.
എന്നെ കാണുമ്പൊഴൊക്കെ നിന്‍റെ കണ്ണുകള്‍ വിടരുന്നതെന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ പറയാതെ നീ പറഞ്ഞു നിന്‍റെ അനുരാഗം, മൌനം കൊണ്ട് ഞാന്‍ മൂളികേള്‍ക്കുകയും.
പണ്ട് ഒരു പ്രണയ ഗായകന്‍ ഇങ്ങനെ കുറിച്ചത്രേ...."ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും"
നിന്‍റെ മൌനങ്ങളില്‍ എന്നെ ഒളിപ്പിക്കുമ്പോള്‍ നീ ഈ വരികള്‍ ഒപ്പം ചേര്‍ക്കുക, എന്‍റെ നനുത്ത പ്രണയത്തെ മഴയായ് ഏറ്റു വാങ്ങാന്‍ നീയുണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു.....
ആരുമറിയാതെ അത് നീ നിന്‍റെ ആത്മാവില്‍ ചേര്‍ത്തു വയ്ക്കുമെന്നും ഞാനറിയുന്നു.. അതാണെന്‍റെ നിര്‍വൃതി... സുഖവും...

No comments:
Post a Comment