Sunday, October 23, 2011

എന്നെ ഞാന്‍ തിരയുമ്പോള്‍

എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു..."
ചില പാട്ടുകളില്‍ പ്രണയം നിറഞ്ഞു തുളുമ്പി നില്‍ക്കും, എവിടെയോ ഇരുന്ന് നീ പാടുന്ന പോലെ, എന്‍റെ കാതോരത്തിരുന്ന് നീ നൊമ്പരപ്പെടുന്നതു പോലെ....
"ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു നീ....."
ചില പാട്ടുകള്‍ എന്നെ കരയിക്കും, അതു നിന്നെയോര്‍ത്താണ്, തൊട്ടടുത്തുണ്ടെങ്കിലും മറഞ്ഞു നില്‍ക്കുന്നുവെന്ന തോന്നല്‍ വല്ലാതെ കൂടുമ്പോള്‍, ഒപ്പം ചില പാട്ടുകളുടെ ഈണങ്ങളും വരികളും കൂടിയാകുമ്പോള്‍ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നതു പോലെ... മറ്റാരാണോ ആണ്, ഞാന്‍ എന്ന പോലെ....
ഞാന്‍ നിന്‍റെ അരികിലാവുമല്ലോ, ശരീരം കൊണ്ടല്ല, ആത്മാവു കൊണ്ട്..... ഒരുപക്ഷേ ചില നേരങ്ങളില്‍ നിന്‍റെ ആത്മാവ് എന്നില്‍ നിന്ന് ദൂരേയ്ക്ക് പോകുമ്പോഴായിരിക്കാം എനിക്ക് നോവുന്നത്...
"നിന്‍റെ മുഖത്തെന്താ, എപ്പോഴും ഒരു വിഷാദം...."പലരും എന്‍റെ ഹൃദയത്തിലേയ്ക്കിട്ടു തന്ന ചൊദ്യം... എനിക്ക് ഉത്തരമറിയില്ല....
"ഒരുപക്ഷേ മുഖത്തെ വിഷാദം ആത്മാവിന്‍റെ നിലവിളിയാകാം..." എന്‍റെ പ്രിയ സുഹൃത്തിന്‍റെ കണ്ടെത്തല്‍ വല്ലാതങ്ങ് ബോധിച്ചു...
ആത്മാവിന്‍റെ നിലവിളി... അങ്ങനെയുമുണ്ടോ? എന്തിനാണ്, എന്‍റെ ആതാവ് ഇങ്ങനെ നിലവിളിക്കുന്നത്...
മൌനമാണ്, ഭാഷ, ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരമില്ല, നോവാന്‍ മാത്രമറിയാം.ചിലപ്പോള്‍ ഹൃദയത്തെ പിഞ്ഞിക്കീറാനും.
എന്തിനാണ്, നീ നിന്‍റെ ആത്മാവിനെ ഇടയ്ക്ക് ദൂരെയ്ക്കയക്കുന്നത്, എന്നെ എന്തിനാണ്, എന്തിനാണ്, ഇങ്ങനെ കരയിക്കുന്നത്... എന്‍റെ പ്രണയം നിന്‍റെ ശരീരത്തോടല്ലെന്ന് നിനക്കറിയുന്നതാണല്ലോ, നിനക്ക് പലതും ചെയ്യാനുണ്ടാകും നീയതില്‍ ശ്രദ്ധിച്ചോളൂ, പക്ഷേ ആത്മാവ് എനിക്കു വേണ്ടി കേഴുന്നത് കണ്ടില്ലെന്ന് നടിക്കരുതേ,
ഈ ഭൂമിയില്‍ ഇനിയൊരു ജന്മം വേണ്ട അല്ലേ... എന്നു നീ പറയുമ്പോഴും എനിക്കറിയാം നിന്‍റെ ആത്മാവ് കേഴുന്നത് കാരനം നമ്മുടെ അടുത്ത ജന്‍മം എന്‍റെ മനസ്സിലുണ്ട്,
നീ അങ്ങു ദൂരെ ഒരു താഴ്വരയില്‍ എന്നെ കാത്തിരിക്കുന്നു, ഞാനോ... അതിന്‍റെ മറു താഴവരയിലും, നമുക്ക് ഇടയിലുള്ള ഒരു വന്‍മല ഒരികലെങ്കിലും തകരുമോ എന്ന് നിശ്ചയിക്കാനാകുന്നില്ല, ഇനി തകര്‍ന്നില്ലെങ്കിലും ഞാന്‍ കാത്തിരിക്കും, പ്രണയത്തില്‍ ഉരുകി ഉരുകി വേദനിച്ച് ചിരിക്കാനാണല്ലോ അല്ലെങ്കിലും എനിക്കിഷ്ടം. എനിക്ക് ഭ്രാന്താനെന്ന് നീ കരുതുന്നുണ്ടാകും അതേ.. സത്യമാണ്, ഈ പാട്ടുകളും അതിനിടയിലെ വരികളുടെ മൌനവും എന്നെ ഭ്രാന്തിയാക്കുന്നു, ചിലപ്പോഴൊക്കെ എന്നെ ചൂഴുന്ന ആ നിശബ്ദത എന്നെ നിര്‍വികാരയാക്കുന്നു.. ഞാനാരാണെന്ന സത്യം വഴിയിലെവിടെയോ നഷ്റ്റമാകുന്നു.... പ്രിയനേ..... എന്നെ നീ തിരിച്ചറിഞ്ഞുവെങ്കില്‍ ദയവായി എന്നെ തിരികെ തരൂ, നിനക്ക് നിനക്കു മത്രമേ അതിനു കഴിയൂ കാരണം അത് നിന്നെ അന്വെഷിച്ചുള്ള യാത്രയിലാണ്....

No comments:

Post a Comment