Sunday, October 23, 2011

തിരിച്ചറിവ്...

നീ പറയാന്‍ മറന്ന എന്തോ ഒന്ന് എന്നിലുണ്ട്. വാക്കിന്‍റെ ആഴം തിരക്കി എന്നിലൂടെ ഞാന്‍ ഒരുപാടലഞ്ഞു, എന്‍റെ മുറിഞ്ഞ ഹൃദയത്തെ ഞാന്‍ അവഗണിച്ചു.
അവ എന്നോടു പറയാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടില്ല.
എന്‍റെ നോട്ടം നിന്നിലായിരുന്നു,
പക്ഷേ നീ മറന്നു വച്ച വാക്കുമാത്രം എന്നിലിരുന്നു പുകഞ്ഞു.
ഒടുവില്‍ നിന്‍റെ കണ്ണുകള്‍ ചിരിച്ചു, അപ്പോഴാണ്, ഞാനറൈഞ്ഞത് നമ്മള്‍ തമ്മില്‍ മിണ്ടിയിട്ടില്ലല്ലോ എന്ന്.
ഇത്ര നേരം ചോരയൊലിച്ചു കിടന്ന എന്‍റെ ഹൃദയവും ഇതുതന്നെയാണ്, പറഞ്ഞിരുന്നത്,
നിന്‍റെ കണ്ണുകള്‍ എന്‍റെ ഭാഷയാക്കാന്‍..
നിന്‍റെ മൌനം എന്‍റെ സംഗീതമാക്കാന്‍....
നിന്നെ ഞാനാക്കാന്‍...

No comments:

Post a Comment