Sunday, October 30, 2011

പ്രണയസങ്കല്‍പ്പങ്ങള്‍

ഈ ലോകം നമ്മുടേതല്ലെന്ന് എന്നിലിരുന്നാരോ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ എത്രയോ പുരാതനമായത്... പക്ഷേ എത്രയോ വിശുദ്ധം. ഇന്നത്തെ പ്രണയം പറയുന്നു, "നീ നിന്‍റെ മാംസത്തെ ഒരുക്കുക, അവനു നിന്നെ സ്വാദ് നോക്കേണ്ടതുണ്ട്, മനസ്സിനെ കാണാന്‍ വയ്യാത്തതു കൊണ്ട് അതിനെ തടവിലിടുക". നമ്മുടെ പ്രണയം എത്ര ഉദാത്തമാണെന്ന് എനിക്കീ സമൂഹത്തോട് വിളിച്ചു പറയണമെന്നുണ്ട്, പക്ഷേ കല്ലെറിയാന്‍ തയ്യാറായി നില്‍ക്കുന്ന ജനക്കൂട്ടത്തെ എനിക്കു ഭയമാണ്. അവര്‍ എന്നോടു ചോദിയ്ക്കും എന്താണ്, നിന്‍റെ ബന്ധത്തിന്‍റെ ആഴം, അര്‍ത്ഥം?...
ഞാന്‍ പറയും, " എനിക്കു നീയെന്നാല്‍ ആകാശം പോലെ... ഞാന്‍ കടല്‍ ആയി നിന്നെ തിരയുകയും..... പക്ഷേ ഒരിക്കലും ആകാശം കടലിനെ സ്പര്‍ശികാത്ത പോലെ നീയും ഞാനും എന്നും ദൂരെയായിരിക്കും. പക്ഷേ ഒന്നുമറിയാത്ത ലോകം നാം ഒരുമിച്ചാണെന്ന് കരുതുകയും..... പക്ഷേ നമ്മുടെ ആത്മാക്കള്‍ എന്നും വെമ്പിക്കൊണ്ടേയിരിക്കും...
ഒന്നാവുന്ന ദിനത്തെ കാതോര്‍ത്തിരിയ്ക്കുകയും...

No comments:

Post a Comment