Sunday, October 30, 2011

മൌനമായ എന്‍റെ ധ്യാനത്തില്‍ ജീവിയ്ക്കുക

"ഉരുകി, രാത്രിയോട്‌ രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.
അങ്ങനെ പൂര്‍ണ്ണ മനസ്സോടും
ഹര്‍ഷവായ്പ്പോടും ചോരയൊഴുക്കുക."
ഖലീല്‍ ജിബ്രാന്‍ പാടുന്നു...
നമ്മുടെ ഹൃദയത്തെ എങ്ങനെ തൊട്ടെടുത്തിരിക്കുന്നു ആ പ്രണയ ഗായകന്‍ എന്നല്ലേ നീയോര്‍ത്തത്? സത്യം, ഹൃദയമിടിപ്പ് കൂടുമ്പോള്‍ വാക്കുകള്‍ പോരാതെ വരും നമ്മുടെ പ്രണയം പാടാന്‍. ഈ രാവ് എന്നെ വിവശയാക്കുന്നു, നിന്നോടുള്ള പ്രണയത്താല്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരിക്കുന്നു, ഒരു വാക്കു പോലും ആരോടും മിണ്ടാന്‍ തോന്നാതെ, ഒരു പുഞ്ചിരി പോലും വരുത്താന്‍ കഴിയാതെ, ഞാനിങ്ങനെ വിങ്ങിപ്പൊട്ടി..... ചിലപ്പോള്‍ തോന്നും നിന്നെ മറന്ന് എന്‍റെ പ്രാണനെ ഈ മുറിയുന്ന നോവില്‍ നിന്ന് രക്ഷപെടുത്തിയാലോ എന്ന്, പക്ഷേ എന്നെക്കൊണ്ട് അതിനും ആകുന്നില്ലല്ലോ... നീയില്ലാതെ വന്നാല്‍ എന്നില്‍ അവശേഷിക്കുക വലിയൊരു നിശബ്ദത മാത്രമാകും, ഒരുപക്ഷേ ഒരിക്കലും എനിക്കതിനെ മറികടകാന്‍ കഴിഞ്ഞു എന്നു വരില്ല. അങ്ങനെയെങ്കില്‍ അതില്‍ നീയാകും വേദനിയ്ക്കുക എന്നെനിക്കറിയാം, പാടില്ല... നിന്‍റെ നോവുകള്‍ ഞാനേറ്റു വാങ്ങിക്കോളാം, നീ സന്തൊഷമായിരിക്കുക... മൌനമായ എന്‍റെ ധ്യാനത്തില്‍ ജീവിയ്ക്കുക..... നിനക്കു വേണ്ടി ഞാന്‍ നീറിക്കൊള്ളാം. ഞാന്‍.. ഞാന്‍ മാത്രം...

No comments:

Post a Comment