Tuesday, October 25, 2011

ചിത്രശലഭങ്ങള്‍

ഇതാ രണ്ട് ചിത്രശലഭങ്ങള്‍ എന്‍റെ മുന്നിലൂടെ പാറിക്കളിക്കുന്നു
അതിലൊന്ന് നീയെന്ന് ഞാന്‍ വെറുതേ സങ്കല്‍പ്പിച്ചു.
ഇണശലഭമായ് ഞാനും...
എത്ര സന്തോഷമാണവര്‍ക്ക്...
പരസ്പരം ചുംബിച്ചും, തേന്‍നുകര്‍ന്നും പിരിയാത്ത ഇണകളായ്...
നീ ഒരിക്കല്‍ എന്‍റെ കാതിനരികെ പറഞ്ഞത് ഓര്‍മ്മയുണ്ടോ?
നിനക്ക് ഏറ്റവും പ്രിയമുള്ളത് ഞാനെന്ന്...
നീ എനാല്‍ ഞാനാണെന്ന്...
ഞാനറിയുന്നു നിന്‍റെ പ്രണയം.
എന്നോടൂള്ള അനുരാഗത്താല്‍ നീ തപിയ്ക്കുന്നതു കാരണം,
എന്നെ ഉഷ്ണം വിട്ടു മാറുന്നേയില്ല.
മിടിയ്ക്കുന്ന ഈ പ്രാണനെ വഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നുന്നു,
പകരം ഒരു ദിവസത്തെ ആയുസ്സുമായി ഒരു പൂവായി പുനര്‍ജ്ജനിച്ച്, നാം പണ്ട് ഒന്നായിരുന്ന മലയടിവാരത്തില്‍ കാറ്റിലിളകി, കാറ്റിന്, സുഗന്ധം സമ്മാനിച്ച്...
എന്‍റെ ഗന്ധം തിരിച്ചറിഞ്ഞ് നീ എന്നെത്തേടിയെത്തുമെന്ന് നിന്‍റെ മൌനം എന്നോട് ചൊല്ലാറൂണ്ട്....

No comments:

Post a Comment