Sunday, October 23, 2011

മെഴുകു പ്രതിമ

എനിക്കു വയ്യ ഇനിയും നിന്‍റെ കണ്ണുകളില്‍ നോക്കാന്‍...
ഞാന്‍ തളര്‍ന്നു പോകുന്നു...
ഹൃദയത്തില്‍ നിന്നും എന്തോ ഉയര്‍ന്നു വന്ന് കാഴ്ച്ചയെ മൂടുന്നു.
അരികിലൂടെയാണു  നടന്നകന്നതെങ്കിലും നീ നിശബ്ദനായിരുന്നു.
പക്ഷേ നിന്‍റെ മൌനം പാടുന്നത് എനിക്കു കേള്‍ക്കാമായിരുന്നു
എനിക്കു മാത്രം....
നിന്‍റെ കണ്ണുകള്‍ എന്നെ ഉരുക്കുന്നു,
ഒരു മെഴുകുതിരി പോലെ ഞാന്‍ അലിഞ്ഞു പോകുന്നു.
ഞാനിപ്പോള്‍ ഒഴുകിപ്പരക്കുന്ന മെഴുകാണെന്നു നീ...
നിനക്കോമനിക്കാന്‍ മാത്രം നീയെന്നെയൊരു മെഴുകു പ്രതിമയാക്കി
പിങ്ക് നിറമുള്ള പാവാടയണിയിച്ചു, ഹൃദയമുദ്രയും തൊട്ടു തന്നു.
ഇപ്പോള്‍ ഞാനീ മെഴുകു പ്രതിമയില്‍ ജീവിക്കുന്നു
നിന്‍റെ കയ്യാല്‍ നിര്‍മ്മിതമായ മെഴുകു പ്രതിമയില്‍...

No comments:

Post a Comment