Tuesday, October 25, 2011

പൂച്ചക്കുട്ടി

ഞാനൊരു പൂച്ചക്കുട്ടിയാണെന്നു നീ...
നിന്നെയുരുമ്മി, നടക്കാനാണ്, എനിക്കേറ്റവും ഇഷ്ടം.
പ്രണയത്തിനു വേണ്ടിയുള്ള എന്‍റെ കുറുകല്‍ കേള്‍ക്കുമ്പോള്‍ നിന്‍റെ വിരലുകള്‍ എന്നെ തലോടുന്നത് എനിക്കിഷ്ടമാണ്.
നിന്‍റെ വിരലുകള്‍ക്ക് ഇന്ന് പതിവില്ലാത്ത കുളിര്...
അവ ആര്‍ദ്രമായിരിക്കുന്നു...
നീ കരയുന്നുവോ,
ഓരോ തുള്ളിയും വീഴുന്നത് എന്‍റെ ഹൃദയത്തിലാണെന്ന് നീയറിയുന്നതല്ലേ...
എന്‍റെ വാക്കുകള്‍ എവിടെയോ തറഞ്ഞു പോയിരിക്കുന്നു, അത് അവിടെക്കിടന്ന് എരിയുന്നു... ഹൃദയത്തിനുള്ളില്‍  ആ വാക്കുകളുണ്ടാക്കുന്ന നോവ് എന്നെ വേദനിപ്പിക്കുന്നു. എന്‍റെ പ്രണയത്തിന്, ഭാഷയില്ല... നിന്‍റെ കണ്ണുനീരിലുണ്ട് എന്‍റെ പ്രണയം, അത് എനിക്കായുള്ള നിന്‍റെ സമര്‍പ്പണമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
നിന്‍റെ കണ്ണുനീര്‍ ഒഴുകിപ്പരന്ന് എന്നെ നനയിക്കുന്നു...

No comments:

Post a Comment