Tuesday, October 25, 2011

വിരഹം

എന്തിനാണെന്‍റെ ആത്മാവ് നിലവിളിയ്ക്കുന്നതെന്നു കാറ്റ് ചോദിക്കുന്നു...
ഒരു പുഞ്ചിരിയെന്നില്‍ തിരക്കുകൂട്ടി
എന്‍റെ മറുപാതിയില്‍ അലിയാനുള്ള,
വിങ്ങലാണു നിലവിളിയെന്ന് ഞാന്‍...
നീയെന്‍റെ കണ്ണുകളിലേയ്ക്ക് വെറുതേ നോക്കി
ഒരു കടലിന്‍റെ ആഴം എന്നിലില്ലേ...
"നീ എന്നാണ്, എന്നിലേയ്ക്ക് ചേരുക...?" എന്ന് നീ
ആത്മാവിനാല്‍ നീറി നീറി
ഈ ജീര്‍ണിച്ച ശരീരത്തെ വിട്ട് ഞാന്‍ കാത്തിരിക്കും
ഇനി നീയാണ്, നിന്‍റെ ദേഹമെന്ന വസ്ത്രം ആദ്യമുപേക്ഷിക്കുകയെങ്കില്‍,
നാം പണ്ട് ഒന്നായിരുന്ന ആ മലയടിവാരത്ത്
കാത്തു നില്‍ക്ക....
എന്‍റെ ഹൃദയത്തെ കീറി മുറിയ്ക്കുന്നു ഈ വിരഹം.
എന്നാണ്, ഈ ആത്മാവ് പൂര്‍ണമാവുക...
എന്നാണ്, എന്‍റെ ആത്മാവ് നിന്നിലലിയുക...
നിര്‍വൃതി നേടുക...
വിരഹത്താല്‍ ഉടലും ഉയിരും വിരയ്ക്കുന്നു
ഒരു ചെറുകാറ്റിനു പോലുമില്ല എന്നോട് കാരുണ്യ്യം,
ഒരു ചക്രവാകപ്പക്ഷി പോലുമില്ല എന്‍റെ വിരഹം പങ്കുവയ്ക്കാന്‍,
എന്നിട്ടും ഞാന്‍ കാത്തിരിക്കുന്നു
നാം ആ മലയടിവാരത്ത് ഒന്നിക്കുന്ന ദിനത്തെ...

No comments:

Post a Comment