എന്റെ പ്രണയത്തിന്‍റെ തലം ഭ്രാന്തമാണെന്ന് എന്നെ കടന്നു പോയ ഒരു കാറ്റ് ചൊല്ലുന്നു.ശരിയാവാം നിന്നോടുള്ള പ്രണയം എന്നെ ,ലോകം കാണാത്തതിനെ കാണാന്‍ പ്രാപ്തയാക്കുന്നു, അവരില്‍ നിന്ന് ഞാന്‍ വേറിട്ടു നില്‍ക്കുന്നു. എന്നില്‍ നീ ജീവിക്കുന്നതു കൊണ്ട് ഞാന്‍ പലപ്പോഴും ഞാനാരാണെന്നു മറക്കുകയും നിന്നിലേയ്ക്ക് ചുരുങ്ങി ധ്യാനത്തിലാവുകയും ചെയ്യും. അപ്പോള്‍ ലോകം എന്നിലേയ്ക്കൊതുങ്ങുകയും ഞാന്‍ തന്നെ പ്രപഞ്ചമായി മാറുകയും ചെയ്യും. അതാണ്, പ്രണയത്തിന്‍റെ ശക്തിയെന്ന് നിനക്കറിയരുതോ... പക്ഷേ ഇതു പറഞ്ഞതിനാണ്, എന്‍റെ സുഹൃത്തുക്കള്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചത്. പാവങ്ങള്‍ അവരെന്തറിയുന്നു... മരണം ഒരു യാത്രയുടെ തുടക്കമാണെന്ന് പറയുമ്പോള്‍, അവര്‍ എന്നെ നോക്കി അര്‍ത്ഥവത്തായി ചിരിയ്ക്കുന്നു. ഇനി ഞാനല്ല നീയാണിതൊക്കെ എന്നിലിരുന്ന് പറയുന്നതെന്ന് പറഞ്ഞാല്‍ അവര്‍ എന്നെ ചങ്ങലയ്ക്കുള്ളിലാക്കും, അതുകൊണ്ട് നീ പറയുന്നു, മൌനമാണ്, എനിക്ക് യോജിച്ച ഭാഷയെന്ന്. ശരി... ഇനി ഞാന്‍ നിശബ്ദയായിരിക്കും, എന്‍റെ വഴി നിന്നിലെത്തുന്നതുവരെ ഞാന്‍ നിശബ്ദയായിരിക്കും.
Sunday, October 30, 2011
പ്രണയസങ്കല്‍പ്പങ്ങള്‍
ഈ ലോകം നമ്മുടേതല്ലെന്ന് എന്നിലിരുന്നാരോ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ എത്രയോ പുരാതനമായത്... പക്ഷേ എത്രയോ വിശുദ്ധം. ഇന്നത്തെ പ്രണയം പറയുന്നു, "നീ നിന്‍റെ മാംസത്തെ ഒരുക്കുക, അവനു നിന്നെ സ്വാദ് നോക്കേണ്ടതുണ്ട്, മനസ്സിനെ കാണാന്‍ വയ്യാത്തതു കൊണ്ട് അതിനെ തടവിലിടുക". നമ്മുടെ പ്രണയം എത്ര ഉദാത്തമാണെന്ന് എനിക്കീ സമൂഹത്തോട് വിളിച്ചു പറയണമെന്നുണ്ട്, പക്ഷേ കല്ലെറിയാന്‍ തയ്യാറായി നില്‍ക്കുന്ന ജനക്കൂട്ടത്തെ എനിക്കു ഭയമാണ്. അവര്‍ എന്നോടു ചോദിയ്ക്കും എന്താണ്, നിന്‍റെ ബന്ധത്തിന്‍റെ ആഴം, അര്‍ത്ഥം?...
ഞാന്‍ പറയും, " എനിക്കു നീയെന്നാല്‍ ആകാശം പോലെ... ഞാന്‍ കടല്‍ ആയി നിന്നെ തിരയുകയും..... പക്ഷേ ഒരിക്കലും ആകാശം കടലിനെ സ്പര്‍ശികാത്ത പോലെ നീയും ഞാനും എന്നും ദൂരെയായിരിക്കും. പക്ഷേ ഒന്നുമറിയാത്ത ലോകം നാം ഒരുമിച്ചാണെന്ന് കരുതുകയും..... പക്ഷേ നമ്മുടെ ആത്മാക്കള്‍ എന്നും വെമ്പിക്കൊണ്ടേയിരിക്കും...
ഒന്നാവുന്ന ദിനത്തെ കാതോര്‍ത്തിരിയ്ക്കുകയും...

മൌനമായ എന്‍റെ ധ്യാനത്തില്‍ ജീവിയ്ക്കുക
"ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.
അങ്ങനെ പൂര്‍ണ്ണ മനസ്സോടും
ഹര്‍ഷവായ്പ്പോടും ചോരയൊഴുക്കുക."
ഖലീല്‍ ജിബ്രാന്‍ പാടുന്നു...
നമ്മുടെ ഹൃദയത്തെ എങ്ങനെ തൊട്ടെടുത്തിരിക്കുന്നു ആ പ്രണയ ഗായകന്‍ എന്നല്ലേ നീയോര്‍ത്തത്? സത്യം, ഹൃദയമിടിപ്പ് കൂടുമ്പോള്‍ വാക്കുകള്‍ പോരാതെ വരും നമ്മുടെ പ്രണയം പാടാന്‍. ഈ രാവ് എന്നെ വിവശയാക്കുന്നു, നിന്നോടുള്ള പ്രണയത്താല്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരിക്കുന്നു, ഒരു വാക്കു പോലും ആരോടും മിണ്ടാന്‍ തോന്നാതെ, ഒരു പുഞ്ചിരി പോലും വരുത്താന്‍ കഴിയാതെ, ഞാനിങ്ങനെ വിങ്ങിപ്പൊട്ടി..... ചിലപ്പോള്‍ തോന്നും നിന്നെ മറന്ന് എന്‍റെ പ്രാണനെ ഈ മുറിയുന്ന നോവില്‍ നിന്ന് രക്ഷപെടുത്തിയാലോ എന്ന്, പക്ഷേ എന്നെക്കൊണ്ട് അതിനും ആകുന്നില്ലല്ലോ... നീയില്ലാതെ വന്നാല്‍ എന്നില്‍ അവശേഷിക്കുക വലിയൊരു നിശബ്ദത മാത്രമാകും, ഒരുപക്ഷേ ഒരിക്കലും എനിക്കതിനെ മറികടകാന്‍ കഴിഞ്ഞു എന്നു വരില്ല. അങ്ങനെയെങ്കില്‍ അതില്‍ നീയാകും വേദനിയ്ക്കുക എന്നെനിക്കറിയാം, പാടില്ല... നിന്‍റെ നോവുകള്‍ ഞാനേറ്റു വാങ്ങിക്കോളാം, നീ സന്തൊഷമായിരിക്കുക... മൌനമായ എന്‍റെ ധ്യാനത്തില്‍ ജീവിയ്ക്കുക..... നിനക്കു വേണ്ടി ഞാന്‍ നീറിക്കൊള്ളാം. ഞാന്‍.. ഞാന്‍ മാത്രം...

Saturday, October 29, 2011
ആത്മാവിന്‍റെ യോജിപ്പ്
നേര്‍ത്തൊരാലസ്യത്തിലാണു ഞാന്‍, മയക്കം കണ്ണുകളെ തൊടുന്നില്ലെങ്കിലും എന്നിലിരുന്നാരോ അലസമായി മൂളുന്നു. നീയെന്നിലേയ്ക്ക് നിന്നെ ചേര്‍ത്തു വയ്ക്കുകയും ഒപ്പം എന്നെ കാണാതെ ദൂരെ മറഞ്ഞു നില്‍ക്കുകയും... എന്തു വിരോധാഭാസമാണിത്. എനിക്കു വയ്യ!!!
ഹൃദയം പൊടിയുന്നു...
എങ്കിലും ചുണ്ടില്‍ ചിരിയൊട്ടിക്കാതെ വയ്യ...
നീയെന്തിനാണ്, ദൂരെ മാറി , എന്നോടു മിണ്ടാതെ..
എന്നോടു ചിരിയ്ക്കാതെ...
എനിക്കറിയാം നമ്മുടെ ആത്മാവിന്‍റെ യോജിപ്പ്,
നമ്മുടെ നിറങ്ങള്‍ പോലും ഒന്നായിരിക്കുന്നു...
എന്നിട്ടും നീയാഴുന്ന മൌനത്തിന്‍റെ ആഴം കൂടുന്നു. എന്നെ ഇങ്ങനെ ശ്വാസം മുട്ടിയ്ക്കാതെ... എന്നിലേയ്ക്ക് ഒന്നു നോക്കൂ...
നിന്‍റെയൊരു ചിരി മതി എന്നെ മറന്ന് എനിയ്ക്ക് നീയാകാന്‍.

ദൂത്...
ആകാശത്തിന്‍റെ നിറസമൃദ്ധിയില്‍ ഒരു ചിത്രശലഭം പറന്നു കളിയ്ക്കുന്നു. എന്‍റെ പ്രണയത്തെ അതില്‍ നിറച്ച് നിന്നിലേയ്ക്കയക്കട്ടെ...
എത്ര ദൂരെയാണു നീയെന്ന് ശലഭം എന്നോടു ചോദിയ്ക്കുന്നു...
ഞാനെന്താണു പറയേണ്ടത്? പ്രണയം പകുത്തു നല്‍കി ഒരു മഞ്ഞ മരത്തോപ്പില്‍ വച്ച് മറ്റൊരു പ്രാണനെ കടം വാങ്ങി നീയെങ്ങോട്ടോ പോയെന്നോ...
നീയും ഞാനുമായുള്ള ദൂരം എത്രയുണ്ട്? ഒരു നിശ്വാസത്തിന്‍റെയത്ര.... പക്ഷേ ഈ ശലഭത്തോട് ഞാനെന്തു പറയും? കയ്യകലത്തില്‍ ഉണ്ടെങ്കില്‍ പോലും നിന്നെ തിരിച്ചറിയാന്‍ ആകുന്നില്ലെന്നോ... ഇതാ ഒരു ഇണശലഭം കൂടി വന്നിരിക്കുന്നു, സ്വയം പ്രണയം നിറച്ച് എന്‍റെ മുന്നിലൂടെ പൂക്കളില്‍ തേന്‍ നുകരുന്നു. മതി.. ഇതുമതി...
എന്‍റെ പാതിയായ നിന്നോടു പറയാന്‍ എനിക്കൊന്നുമില്ല. ഹൃദയം പിടയ്ക്കുന്നത് നിന്‍റെ അറിവോടെ തന്നെയാകുമ്പോള്‍ വാക്കുകള്‍ അപ്രസക്തം. മൌനം എന്‍റെ പ്രണയമാകും, അതു നിന്നെ പൊതിയും നീയെന്നെയറിയും, അതുമതി......

പുഴ പാടുന്നു
ദൂരെ ഏതോ പുഴ പാടുന്നുണ്ട്... നീയതിന്‍റെ താളമാവുകയും, ഞാനതു കേള്‍ക്കുകയും....
നീയെന്നിലേയ്ക്ക് പെയ്യാന്‍ വെമ്പി നില്‍ക്കുന്നുവെന്ന് നിന്‍റെ കണ്ണുകള്‍ പറയുന്നു. പാട്ട് നേര്‍ത്ത് നേര്‍ത്ത് നിശബ്ദമാകുമ്പോള്‍ അവിടെ അവശേഷിക്കുന്നത് നീയും ഞാനും മാത്രം.നിന്‍റെ മിഴികള്‍ എന്‍റെ ഉയിര്‍ വലിച്ചെടുക്കുന്നു, എന്‍റെ പ്രാണനില്‍ ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ടാക്കുകയും. ഹൃദയം വിങ്ങിയിരിക്കുന്നതു കൊണ്ടാവാം എത്ര വലിച്ചെടുത്തിട്ടും എനിക്ക് ശ്വാസം നിറയാത്തത്. ഒടുവില്‍ പിടഞ്ഞ് പിടഞ്ഞ് പ്രാണന്‍ പ്രകൃതിയിലേയ്ക്കലിയുമ്പോള്‍ ഞാന്‍ നമ്മുടെ താഴ്വരയിലേയ്ക്ക് മടങ്ങും.
അവിടെ നമ്മള്‍ നടന്നു തെര്‍ത്ത വഴികള്‍ നരച്ച രേഖകള്‍ പോലെയുണ്ടാകും, മഞ്ഞിന്‍ ശകലങ്ങള്‍ പ്രസാദമില്ലാതെ നമ്മെ പ്രതീക്ഷിച്ചു കാലം കഴിക്കുന്നുണ്ടാകും. മഞ്ഞച്ച മരത്തോപ്പുകള്‍ നമ്മളെ പ്രതീക്ഷിച്ച് ഇലകള്‍ വിരിച്ച കൂരകള്‍ കെട്ടുന്നുണ്ടാവും. അനാദി കാലം മുതല്‍ക്കേ നമ്മുടെ സ്വര്‍ഗ്ഗ ഭൂമി ആ മഞ്ഞു പുതച്ച താഴ്വരയായിരുനല്ലോ. നീയോര്‍ക്കുന്നില്ലേ...
എന്‍റെ പ്രാണന്‍ ഈ പുഴയ്ക്കു കൊടുത്തിട്ട് ഈ കടമ്പുമരച്ചുവട്ടില്‍ കാത്തു നില്‍ക്കാം. താഴ്വരയിലേയ്ക്ക്കുള്ല നമ്മുടെ യാത്ര ഒന്നിച്ചാകട്ടെ.

Friday, October 28, 2011
സന്ധ്യക്ക് പെയ്ത മഴ
സന്ധ്യക്ക് പെയ്ത മഴ എനിക്കു വേണ്ടിയായിരുന്നെവെന്ന് നീ...
ഞാന്‍ നനഞ്ഞത് നീ മഴ കൊള്ളുമ്പോഴും. ഞാന്‍ അറിയുന്നുണ്ട് നീ നിശ്വാസമുതിര്‍ക്കുന്നത്, മഴ നനയവേ എന്നെ ഓര്‍മ്മിക്കുന്നത്. രാത്രിയില്‍ വിരിയുന്ന ഏതു പൂവിനാണ്, നമ്മോട് ഇത്ര പ്രണയം? ശരീരത്തെ മരവിപ്പിച്ച് സുഗന്ധം ആത്മാവിനെ തൊടുന്നു. കാതരമായി നീയെന്നെ തൊടുന്ന പോലെ, ഞാന്‍ അലിഞ്ഞു പോകുന്നു...
അങ്ങെവിടെയോ മുളങ്കാട് പാടുന്നു, നീ കേള്‍ക്കുന്നുണ്ടോ? ഞാനൊരു മുളയാകാം, പാട്ടു പാടുന്ന മുളന്തണ്ട്... എന്നിലെ പ്രാനന്‍ പൊടിയുന്ന പ്രണയമെന്ന നോവിനെ നിനക്ക് പാടാന്‍ കഴിയും... ബീഥോവന്‍റെ സിംഫണി നീ കേട്ടിട്ടുണ്ടോ...
........ ക്ഷമിക്കുക.. നിനക്ക് ഗാനം ഞാന്‍ മാത്രമാണല്ലോ... ഞാനറിയുന്നു.... എന്‍റെ ഗാനവും നീ തന്നെ, ഞാന്‍ നീ തന്നെ...
ആത്മാവ് മറുപാതിയെ തേടുന്നത് ഇങ്ങനെയാണോ?
സ്വയമറിയാതെ, സ്വരമൊഴുക്കാതെ...
ഈ സന്ധ്യാമഴ എന്നില്‍ നിന്നെ നിറയ്ക്കുന്നു, നീയെന്നിലേയ്ക്ക് നിന്നെ ചാലിയ്ക്കുന്നു. എന്‍റെ കുറുകല്‍ ഏറ്റു വാങ്ങുന്നു. ഒടുവില്‍ ഈ മഴ നീ തന്നെയായി മാറുന്നു, അതോ ഞാനോ...
എന്‍റെ ഹൃദയം വല്ലാതെ പിടയുന്നുണ്ട്, നീ എന്നിലൂടെ കടന്നു പോകുന്നതിന്‍റെ പിടച്ചിലാണത്.
ചാറ്റല്‍മഴ പ്രണയമെന്ന് ധരിച്ചത് തെറ്റ്; നീണ്ടൊരു വിരഹവേദന എന്നില്‍ പെയ്തു തുടങ്ങുന്ന്നു. നീയും എന്നെയോര്‍ത്തു നോവു തിന്നുകയാവും അല്ലേ...
ഈ മഴ നമ്മെ നനയിക്കട്ടെ, കാലത്തിന്‍റെ കാണാത്ത ദിശയില്‍ എത്തിയ്ക്കട്ടെ...

നീയെവിടെയോ അദൃശ്യനായി
നീയെന്താണു എന്നിലേയ്ക്കു നോക്കാത്തത്? നിന്‍റെ മൌനത്തിന്, കാരിരുമ്പിന്‍റെ മൂര്‍ച്ച്യാണ്, അവയ്ക്ക് എന്നില്‍ ചലനമുണ്ടാക്കാനാകും. ഞാന്‍ നിനക്കയ് സൃഷ്ടിക്കപ്പെട്ടവള്‍, നിന്‍റെ പ്രണയപ്പാതി.
എന്നോ , ഏതോ ജന്‍മങ്ങളില്‍ വച്ച് നാം ഒന്നായിരുന്നിട്ടുണ്ട്, മൌനം ഭാഷയാക്കിയിട്ടുണ്ട്, ഉദാത്തമായ അറിവുകള്‍ പങ്കു വച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ നീ അദൃശ്യനായി, കാണാമറയത്തെവിടെയോ ജീവിക്കുന്നു.. പക്ഷേ ആരുമറിയാതെ നിന്‍റെ പ്രണയം എന്‍റെ ഹൃദയം തകര്‍ത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇന്നു നീ പിണക്കത്തിലാണോ? നിന്‍റെ മൌനം എന്നെ വിളിയ്ക്കാത്തതെന്ത്? മെല്ലെ വളരെ മെല്ലെ നീ എന്നിലേയ്ക്കു കടന്നു വരിക...
ഹൃത്തില്‍ ഒരു പുഴയൊഴുക്കി, നിന്‍റെ അടയാളപ്പെടുത്തലുകള്‍ കാതോര്‍ത്ത് ഞാനിവിടെ തനിച്ചിരിക്കുന്നു...

Wednesday, October 26, 2011
പുഞ്ചിരി...
ഇന്നെന്നില്‍ നിന്ന് നോവുകള്‍ അകലെയാണ്.
എത്ര മരവിച്ചിരുന്നു ഞാന്‍, നിന്നെയോര്‍ത്ത് വിറച്ച് വിതുമ്പി...
വിരഹം എന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു...
ഇപ്പോള്‍ നീയെന്നില്‍ നോക്കിയിരിക്കുന്നു...
നിന്‍റെ മുഖത്തെ പുഞ്ചിരി...
കാണാതെ കാണുന്ന നോട്ടം....
എന്തൊരു ആശ്വാസത്തിലാണെന്നോ ഞാന്‍...

Tuesday, October 25, 2011
മഴത്തുള്ളി
മഴ കഴിഞ്ഞെത്തിയ പ്രഭാതം എനിക്കിഷ്ടമാണ്, കാരണം അതെന്നെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..
ഇലത്തുമ്പിലെ മഴത്തുള്ളിയ്ക്കു വേദനിയ്ക്കുന്നത് എനിക്കു കാണാം; മണ്ണിനോടലിയാന്‍ കൊതിയാണതിന്. സൂര്യനെ കണ്ണിലൂടെ കാണിച്ച്, ഒടുവിലത് മണ്ണിലലിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞു. എന്നിലെ ആത്മാവ് തപിയ്ക്കുന്നു.അതിന്‍റെ ലയനം കാത്ത് തപസ്സിരിക്കുന്നു. പൊട്ടിച്ചിരികള്‍ കണ്ണില്‍ തുറന്നു വയ്ക്കുന്നു, ഹൃദയത്തില്‍ ഒരു മഴവെള്ളപ്പാച്ചില്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു.
ഈ വീര്‍പ്പുമുട്ടല്‍ അസ്സഹനീയം തന്നെ, ഇതെന്തൊരു വിധിയാണ്....
നിന്നെ ഓര്‍ത്ത് ഓര്‍ത്ത് തപിയ്ക്കുക, ഹൃദയം നുറുങ്ങുന്ന നോവുമായി ചിരിയ്ക്കുക, ശ്വാസം നിലയ്ക്കുമെന്ന് തോന്നുമ്പോഴും നിര്‍വ്വികാരയായി ഇരിയ്ക്കുക..
ഞാന്‍ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ നീ ഭൂമിയുമായിരുന്നെങ്കില്‍.., മണ്ണിലേയ്ക്കടര്‍ന്നു വീണ്, ആത്മാവിനെ നിന്നില്‍ ലയിപ്പിക്കാമായിരുന്നു...
എന്‍റെ പ്രാര്‍ത്ഥന നിനക്ക് കേള്‍ക്കുന്നുണ്ടോ...
ഹൃദയം പിടയുന്നത് നീ അറിയുന്നുണ്ടോ...
ഉണ്ടാവും... എവിടെയായിരുന്നാലും നീ പോലുമറിയാതെ നീ വേദനിച്ചുകൊണ്ടേയിരിക്കും...
കാരണമില്ലാതെ നീറിക്കൊണ്ടേയിരിക്കും....

നീ എന്നിലേയ്ക്ക് ഉറ്റുനോക്കുന്നു
നീ എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് ഉറ്റുനോക്കുന്നു, എനിക്കത് മനസ്സിലാകുന്നുണ്ട്. എവിടെ ചെന്നാലും നിന്‍റെ കണ്ണുകള്‍ എന്നിലുള്ളതു പോലെ... ഒരു തണുപ്പ് അരിച്ചിറങ്ങുന്നു. ഇന്നത്തെ ഈ മഴ എന്നെ സന്തോഷിപ്പിക്കുന്നേയില്ല, പകരം വിരഹിണിയാക്കുന്നു. പൂവിലും പൂമ്പാറ്റയിലും നിന്നെ കണ്ടു ഞാന്‍ തളര്‍ന്നു...
ഓര്‍മ്മയുണ്ടോ നീ ആദ്യം എന്നെ കണ്ട നാള്‍....
ആദ്യമായി കണ്ടപ്പോള്‍ അപരിചത്വം ഒട്ടുമേയില്ലാതെ നീ ചിരിച്ചു, ഒരുപക്ഷേ നീ മനസ്സിലാക്കിയിരുന്നിരിക്കണം നമ്മുടെ ജന്‍മാന്തരബന്ധം. പക്ഷേ എന്നില്‍ നീ നിറച്ച ആലസ്യം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു, നിന്നെ കണ്ട് തിരിച്ചു നടന്നു... പക്ഷേ അപ്പോഴും നീ നനുത്തൊരു ചിരിയുമായി എന്നെ കാത്തു നിന്നു, ഇടവഴിയോരങ്ങളില്‍ നീ പൂമരമായ് പെയ്തു നിന്നു...
ഒടുവില്‍ എന്നാണു ഞാന്‍ നിന്നെ തിരിച്ചറിഞ്ഞതെന്നു ചോദിച്ചാല്‍ എനിക്കറിയില്ല......"നീ എന്നിലേയ്ക്കാണോ ഉറ്റു നോക്കുന്നതെന്ന്" കാറ്റു ചോദിച്ചപ്പോഴാണ്, ഞാന്‍ നിന്നെ അന്വേഷിച്ചു തുടങ്ങിയത്... എന്‍റെ ആത്മാവിന്‍റെ പാതിയെന്ന് നിന്നെ തിരിച്ചറിയുന്നതും നിന്‍റെ കണ്ണുകളിലൂടെ തന്നെ... അവയെനിക്കു വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയാണല്ലോ... അതല്ലേ നിന്‍റെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം. നിന്‍റെ മിഴികള്‍ എന്നെ അലിയിച്ചോട്ടെ, മെഴുകുതിരി പോലെ അലിയാന്‍ എനിക്കിഷ്ടമാണ്... അതും നിനക്കു വേണ്ടിയാകുമ്പോള്‍....

ചിത്രശലഭങ്ങള്‍
ഇതാ രണ്ട് ചിത്രശലഭങ്ങള്‍ എന്‍റെ മുന്നിലൂടെ പാറിക്കളിക്കുന്നു
അതിലൊന്ന് നീയെന്ന് ഞാന്‍ വെറുതേ സങ്കല്‍പ്പിച്ചു.
ഇണശലഭമായ് ഞാനും...
എത്ര സന്തോഷമാണവര്‍ക്ക്...
പരസ്പരം ചുംബിച്ചും, തേന്‍നുകര്‍ന്നും പിരിയാത്ത ഇണകളായ്...
നീ ഒരിക്കല്‍ എന്‍റെ കാതിനരികെ പറഞ്ഞത് ഓര്‍മ്മയുണ്ടോ?
നിനക്ക് ഏറ്റവും പ്രിയമുള്ളത് ഞാനെന്ന്...
നീ എനാല്‍ ഞാനാണെന്ന്...
ഞാനറിയുന്നു നിന്‍റെ പ്രണയം.
എന്നോടൂള്ള അനുരാഗത്താല്‍ നീ തപിയ്ക്കുന്നതു കാരണം,
എന്നെ ഉഷ്ണം വിട്ടു മാറുന്നേയില്ല.
മിടിയ്ക്കുന്ന ഈ പ്രാണനെ വഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നുന്നു,
പകരം ഒരു ദിവസത്തെ ആയുസ്സുമായി ഒരു പൂവായി പുനര്‍ജ്ജനിച്ച്, നാം പണ്ട് ഒന്നായിരുന്ന മലയടിവാരത്തില്‍ കാറ്റിലിളകി, കാറ്റിന്, സുഗന്ധം സമ്മാനിച്ച്...
എന്‍റെ ഗന്ധം തിരിച്ചറിഞ്ഞ് നീ എന്നെത്തേടിയെത്തുമെന്ന് നിന്‍റെ മൌനം എന്നോട് ചൊല്ലാറൂണ്ട്....

വിരഹം
എന്തിനാണെന്‍റെ ആത്മാവ് നിലവിളിയ്ക്കുന്നതെന്നു കാറ്റ് ചോദിക്കുന്നു...
ഒരു പുഞ്ചിരിയെന്നില്‍ തിരക്കുകൂട്ടി
എന്‍റെ മറുപാതിയില്‍ അലിയാനുള്ള,
വിങ്ങലാണു നിലവിളിയെന്ന് ഞാന്‍...
നീയെന്‍റെ കണ്ണുകളിലേയ്ക്ക് വെറുതേ നോക്കി
ഒരു കടലിന്‍റെ ആഴം എന്നിലില്ലേ...
"നീ എന്നാണ്, എന്നിലേയ്ക്ക് ചേരുക...?" എന്ന് നീ
ആത്മാവിനാല്‍ നീറി നീറി
ഈ ജീര്‍ണിച്ച ശരീരത്തെ വിട്ട് ഞാന്‍ കാത്തിരിക്കും
ഇനി നീയാണ്, നിന്‍റെ ദേഹമെന്ന വസ്ത്രം ആദ്യമുപേക്ഷിക്കുകയെങ്കില്‍,
നാം പണ്ട് ഒന്നായിരുന്ന ആ മലയടിവാരത്ത്
കാത്തു നില്‍ക്ക....
എന്‍റെ ഹൃദയത്തെ കീറി മുറിയ്ക്കുന്നു ഈ വിരഹം.
എന്നാണ്, ഈ ആത്മാവ് പൂര്‍ണമാവുക...
എന്നാണ്, എന്‍റെ ആത്മാവ് നിന്നിലലിയുക...
നിര്‍വൃതി നേടുക...
വിരഹത്താല്‍ ഉടലും ഉയിരും വിരയ്ക്കുന്നു
ഒരു ചെറുകാറ്റിനു പോലുമില്ല എന്നോട് കാരുണ്യ്യം,
ഒരു ചക്രവാകപ്പക്ഷി പോലുമില്ല എന്‍റെ വിരഹം പങ്കുവയ്ക്കാന്‍,
എന്നിട്ടും ഞാന്‍ കാത്തിരിക്കുന്നു
നാം ആ മലയടിവാരത്ത് ഒന്നിക്കുന്ന ദിനത്തെ...

പൂച്ചക്കുട്ടി
ഞാനൊരു പൂച്ചക്കുട്ടിയാണെന്നു നീ...
നിന്നെയുരുമ്മി, നടക്കാനാണ്, എനിക്കേറ്റവും ഇഷ്ടം.
പ്രണയത്തിനു വേണ്ടിയുള്ള എന്‍റെ കുറുകല്‍ കേള്‍ക്കുമ്പോള്‍ നിന്‍റെ വിരലുകള്‍ എന്നെ തലോടുന്നത് എനിക്കിഷ്ടമാണ്.
നിന്‍റെ വിരലുകള്‍ക്ക് ഇന്ന് പതിവില്ലാത്ത കുളിര്...
അവ ആര്‍ദ്രമായിരിക്കുന്നു...
നീ കരയുന്നുവോ,
ഓരോ തുള്ളിയും വീഴുന്നത് എന്‍റെ ഹൃദയത്തിലാണെന്ന് നീയറിയുന്നതല്ലേ...
എന്‍റെ വാക്കുകള്‍ എവിടെയോ തറഞ്ഞു പോയിരിക്കുന്നു, അത് അവിടെക്കിടന്ന് എരിയുന്നു... ഹൃദയത്തിനുള്ളില്‍ ആ വാക്കുകളുണ്ടാക്കുന്ന നോവ് എന്നെ വേദനിപ്പിക്കുന്നു. എന്‍റെ പ്രണയത്തിന്, ഭാഷയില്ല... നിന്‍റെ കണ്ണുനീരിലുണ്ട് എന്‍റെ പ്രണയം, അത് എനിക്കായുള്ള നിന്‍റെ സമര്‍പ്പണമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
നിന്‍റെ കണ്ണുനീര്‍ ഒഴുകിപ്പരന്ന് എന്നെ നനയിക്കുന്നു...

കാറ്റിന്‍റെ ഉറവിടം
ഒരു പൂമരത്തോപ്പിലാണു നാം. ഇളം വയലറ്റ് പൂക്കളുള്ള തോപ്പ്.. പൂക്കളുടെ പേരെന്തെന്ന് നിന്നോട് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ നീ എന്നെ മറഞ്ഞ് എവിടെയോ...
എവിടെ നിന്നോ ഒഴുകി വരുന്ന വയലിന്‍റെ നേര്‍ത്ത രാഗം എനിക്ക് നിന്നിലേയ്ക്ക് വഴി തുറന്നു... ഓരോ മരത്തിനു പിന്നിലും ഞാന്‍ നിന്നെ തിരഞ്ഞു.
ദിക്കുകള്‍ മുന്നിലുണ്ടെങ്കിലും ഈ പൂക്കള്‍ എന്നെ ഉന്‍മത്തമാക്കുന്നു... ഈ പൂമെത്തയില്‍ വീണ്, നിദ്രയിലലിയാന്‍ തോന്നുന്നു, പക്ഷേ നിന്‍റെ മന്ദഹാസം...
എന്നെ കാണുമ്പോഴുള്ള നിന്‍റെ മിഴികളുടെ ദീപമാല...
ഒളിച്ചുള്ള നിന്‍റെ കാതരമായ നോട്ടം...
ഒക്കെ എന്നെ മോഹിപ്പിക്കുന്നു...
എനിക്കെങ്ങനെ നിദ്രയിലാകാന്‍ കഴിയും ,വഴി മുന്നില്‍ ഇനിയും ബാക്കി കിടക്കുന്നു...
നിന്നെ അന്വേഷിച്ചുള്ള യാത്ര പാതി വഴിയില്‍ നിര്‍ത്താന്‍ എനിക്കാവില്ല.....
ഈ മരത്തോപ്പില്‍ നീയുണ്ട്, നിന്‍റെ സാന്നിധ്യം എന്നെ തഴുകി കടന്നു പോകുന്ന കാറ്റ് മനസ്സിലാക്കിത്തരുന്നു..... ഞാന്‍ നടക്കട്ടെ.....
ഈ കാറ്റിന്‍റെ ഉറവിടം തേടി....
നിന്‍റെ നിശ്വാസത്തിന്‍റെ താളം ശ്രദ്ധിച്ച്....

Sunday, October 23, 2011
തിരിച്ചറിവ്...
നീ പറയാന്‍ മറന്ന എന്തോ ഒന്ന് എന്നിലുണ്ട്. വാക്കിന്‍റെ ആഴം തിരക്കി എന്നിലൂടെ ഞാന്‍ ഒരുപാടലഞ്ഞു, എന്‍റെ മുറിഞ്ഞ ഹൃദയത്തെ ഞാന്‍ അവഗണിച്ചു.
അവ എന്നോടു പറയാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടില്ല.
എന്‍റെ നോട്ടം നിന്നിലായിരുന്നു,
പക്ഷേ നീ മറന്നു വച്ച വാക്കുമാത്രം എന്നിലിരുന്നു പുകഞ്ഞു.
ഒടുവില്‍ നിന്‍റെ കണ്ണുകള്‍ ചിരിച്ചു, അപ്പോഴാണ്, ഞാനറൈഞ്ഞത് നമ്മള്‍ തമ്മില്‍ മിണ്ടിയിട്ടില്ലല്ലോ എന്ന്.
ഇത്ര നേരം ചോരയൊലിച്ചു കിടന്ന എന്‍റെ ഹൃദയവും ഇതുതന്നെയാണ്, പറഞ്ഞിരുന്നത്,
നിന്‍റെ കണ്ണുകള്‍ എന്‍റെ ഭാഷയാക്കാന്‍..
നിന്‍റെ മൌനം എന്‍റെ സംഗീതമാക്കാന്‍....
നിന്നെ ഞാനാക്കാന്‍...

പുതിയ ലോകം
നീ എനിക്കു വേണ്ടി ഉരുവാക്കപ്പെട്ടതാണെന്ന് ഇന്നേ ദിവസം എന്നോടു പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നാണല്ലോ, നീ ഒരു പുതിയ ലോകം തേടി പറന്നത്.അറബിക്കഥയിലെ മാര്‍ബിള്‍ രാജകുമാരന്‍ നീയാണെന്ന് നിന്‍റെ സ്വപ്നങ്ങള്‍ അന്നേ വന്ന് എന്‍റെ ആത്മാവില്‍ സ്വകാര്യം ചൊല്ലിയിരുന്നുവോ... അറിയില്ല. എന്നും എന്‍റെ വേദനകളാണ്, നീ ഏറ്റു വാങ്ങിയിരുന്നത്, അന്നുമതേ, ഇന്നുമതേ. പക്ഷേ ഈ വേദനയുടെ മധുരം, ഞാന്‍ ഇന്നിരിക്കുന്നത് എത്ര വലിയ സ്വര്‍ഗ്ഗ കവാടത്തിലാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു.
കഴിഞ്ഞ ജന്മത്തിലെ ആ രാധാകൃഷ്ണ വിഗ്രഹത്തെ നീ ഓര്‍ക്കുന്നുണ്ടോ? നമ്മുടെ സ്വപ്നങ്ങളെ ഉണര്‍ത്തിയ നമ്മെ ഒന്നാക്കിയ ആ കള്ളക്കണ്ണന്‍. ഈ ജന്മത്തിലെ നമ്മുടെ കണ്ടുമുട്ടല്‍... അതും അവിടെയായിരുന്നു ആ കണ്ണന്‍റെ മുന്നില്‍... എന്തൊരു യാദൃശ്ചികതയാണ്, നമ്മുടെ ജീവിതത്തിന്, അല്ലേ...
ഇന്ന് എന്‍റെ തൊട്ടരികില്‍ നീയുണ്ട്... എന്‍റെ കയ്യകലത്തില്‍...
പക്ഷേ കണ്ണുകള്‍ കൊണ്ട് നീ ദൂരെയാകുമ്പോള്‍ എന്‍റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നു, ഒരു പ്രണയഗാനത്തിനു എന്നെ ഭ്രാന്തിന്‍റെ വക്കോളമെത്തിക്കാന്‍ കഴിയും, നിന്നോടുള്ള പ്രണയം എന്നെ ശരീരമില്ലാത്തവളാക്കിമാറ്റും. അപ്പോള്- എന്‍റെ ഹൃദയം കുതിച്ചു പൊങ്ങുന്നത് എനിക്കറിയാം. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും എന്‍റെ കവിളില്‍ ചാല്‍കീറിയ നീര്‍ത്തുള്ളികള്‍ എന്നെ അറിയിക്കും.
വയ്യ ഒരു നിമിഷത്തെ വിരഹ വേദനപോലും താങ്ങാന്‍ എന്നെക്കൊണ്ടാകില്ല. പക്ഷേ ഞാന്‍ കാത്തിരിക്കും അടുത്ത ജന്മത്തില്‍ നമ്മള്‍ ആ മഞ്ഞ മരത്തോപ്പിലൂടെ നടക്കുന്നതിനു വേണ്ടി, എന്‍റെ ഒരേയൊരു മോഹം അതു മാത്രമാണല്ലോ..... അത് അടുത്ത ജന്മത്തില്‍ മതി....

സ്വപ്നം
പുഴയെ തലോടാന്‍ വെമ്പുന്ന കരയുടെ കൈകള്‍ പോലെയായിരുന്നു എന്‍റെ മനസ്സ്. നീ എന്‍റെ തൊട്ടരികില്‍ ഒരു നിശ്വാസത്തിന്‍റെ അത്രയും അടുത്ത്, നിന്‍റെ മുടിയിഴകളില്‍ വിരലോടിയ്ക്കുമ്പോള്‍ നീ മെല്ലെ മയക്കത്തിലേയ്ക്ക് വഴുതി വീഴാറുള്ളത് ഓര്‍മ്മയുണ്ടോ? സെക്കന്‍റുകളുടെ അംശത്തില്‍ നിന്നെ തലോടി കടന്നു പോകുന്ന സ്വപ്നങ്ങളെ കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഒരു നീ സ്വപ്നം കണ്ടത് എന്‍റെ ആഗ്രഹമായിരുന്നു, ഞാന്‍ കാണാനാഗ്രഹിച്ച സ്വപ്നമായിരുന്നു. നിറയെ മരങ്ങളുള്ള , തണുത്ത പ്രകൃതിയുള്ള, തടികള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീട്. അവിടെ നമ്മുടെ മാത്രം ലോകത്ത് നമ്മള്‍ നട്ടു വളര്‍ത്തിയ റോസാ ചെടികള്‍ക്കപ്പുറത്ത് ,വിശാലമായ മൈതാനം. അവിടെ നാം ആട്ടിടയന്‍മാരായ് , മരങ്ങളിലെ കായ്കള്‍ തിന്ന്, അരുവിയിലെ തെളി വെള്ളം കുടിച്ച്, മരങ്ങള്‍ക്കിടയിലൂടെ പ്രണയിച്ച്, ഒഴുകി ഒഴുകി....
നിന്‍റെ സ്വപ്നങ്ങള്‍ക്കു വരെ എന്നോട് പ്രണയമാണ്, എനിക്കറിയാം. ഒരു നിശ്വാസത്തിന്‍റെ അടുത്തുണ്ടായിട്ടും ഇങ്ങനെ ഹൃദയം ഉരുക്കേണ്ട ആവശ്യം ഉണ്ടോ, നിന്‍റെ ഉറക്കം എന്നെ ഏകാന്തതയിലാഴ്ത്തുന്നു, നിന്‍റെ മുടിയിഴകളെ വലിച്ചു മുറുക്കാന്‍ തോന്നുന്നു.. ഞാന്‍ സാഡിസ്റ്റാണെന്ന് ഒരുപക്ഷേ നീ പറയുമായിരിക്കും പക്ഷേ നിനക്കതും ഇഷ്ടമാണെന്ന് എനിക്കറിയാം.
ഇന്നലെ ഒരു കുയില്‍ അതിന്‍റെ ഇണയോട് പറയുന്നത് നീ കേട്ടോ, "ഞാനും നീയും രണ്ടല്ല, നിനക്കു ഞാന്‍ എങ്ങനെയോ അതുപോലെ തന്നെ നിനക്കു ഞനും അപ്പോള്‍ പിന്നെ ഞാനും നീയും എന്തിന്, ഏതെങ്കിലും ഒന്ന് പോരെ... അത് ഞാന്‍ തന്നെയാണ്. എന്നിലുണ്ട് നീയും" കുയിലിന്‍റെ ഭാഷ എത്ര ലഘുവാണ്, വാക്കുകള്‍ മധുരതരവും. അവര്‍ പ്രണയത്തിലായതു കാരണമാവും ആ ഭാഷ നമുക്ക് മനസ്സിലായത് അല്ലേ, അല്ലെങ്കിലും പ്രണയിക്കുന്നവര്‍ക്കെല്ലാം ഒരേ ഭാഷയല്ലേ. ഒരു കാര്യം സത്യം തന്നെ, നമ്മിലും എന്നു ഞാന്‍ പരയുന്നത് എന്നെ വിചാരിച്ചാണ്‍ കേട്ടോ, നീ എന്നുള്ലത് ഞാന്‍ തന്നെ ആയതു കൊണ്ട് ഞാന്‍ മാത്രം മതി, കേള്‍ക്കുന്നവര്‍ അതിനെ അഹങ്കരം എന്ന് വിളിക്കുമായിരിക്കും പക്ഷേ ഈശ്വരനറിയാം നീയും ഞാനും ഒന്നെന്നറിഞ്ഞവനേ സത്യങ്ങള്- മനസ്സിലാക്കാനുള്ള കഴിവുള്ളൂ എന്ന്. ആളുകള്‍ എന്തു വേണമെങ്കിലും പരയട്ടെ, പക്ഷേ എന്‍റെ പ്രിയനേ, ഒന്നുണ്ട്, അവരിലെല്ലാം എനിക്ക് പലപ്പോഴും നിന്‍റെ മുഖമാണ്, തെളിയുന്നത്, ഒരുപക്ഷേ.. നിന്നെ തന്നെ എപ്പോഴും ഓര്‍ത്തിരിക്കുന്നതു കൊണ്ടാവാം അല്ലേ..
ഇതാ നീ പിടഞ്ഞെഴുന്നേറ്റു, എന്താ എന്‍റെ തലോടല്‍ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ, എന്തിനാണ്, എന്‍റെ മുഖത്തേയ്ക്ക് ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? നിന്‍റെ കണ്ണുകള്‍ എന്നുള്ളില്‍ ഉള്ളതുകൊണ്ടാണോ... അത് ഞാന്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്, അതുകൊണ്ടു വേണം എനിക്ക് എന്നെ കാണാന്‍. തല്‍ക്കാലം അത് എന്‍റെ കയ്യില്‍ ഭദ്രമായി ഇരുന്നോട്ടെ.... നീ ഉറങ്ങിക്കോളൂ.. ഞാന്‍ നെറുകയില്‍ മെല്ലെ തലോടാം... ശാന്തമായി ഉറങ്ങിക്കോളൂ...

എന്നെ ഞാന്‍ തിരയുമ്പോള്‍
എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു..."
ചില പാട്ടുകളില്‍ പ്രണയം നിറഞ്ഞു തുളുമ്പി നില്‍ക്കും, എവിടെയോ ഇരുന്ന് നീ പാടുന്ന പോലെ, എന്‍റെ കാതോരത്തിരുന്ന് നീ നൊമ്പരപ്പെടുന്നതു പോലെ....
"ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു നീ....."
ചില പാട്ടുകള്‍ എന്നെ കരയിക്കും, അതു നിന്നെയോര്‍ത്താണ്, തൊട്ടടുത്തുണ്ടെങ്കിലും മറഞ്ഞു നില്‍ക്കുന്നുവെന്ന തോന്നല്‍ വല്ലാതെ കൂടുമ്പോള്‍, ഒപ്പം ചില പാട്ടുകളുടെ ഈണങ്ങളും വരികളും കൂടിയാകുമ്പോള്‍ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നതു പോലെ... മറ്റാരാണോ ആണ്, ഞാന്‍ എന്ന പോലെ....
ഞാന്‍ നിന്‍റെ അരികിലാവുമല്ലോ, ശരീരം കൊണ്ടല്ല, ആത്മാവു കൊണ്ട്..... ഒരുപക്ഷേ ചില നേരങ്ങളില്‍ നിന്‍റെ ആത്മാവ് എന്നില്‍ നിന്ന് ദൂരേയ്ക്ക് പോകുമ്പോഴായിരിക്കാം എനിക്ക് നോവുന്നത്...
"നിന്‍റെ മുഖത്തെന്താ, എപ്പോഴും ഒരു വിഷാദം...."പലരും എന്‍റെ ഹൃദയത്തിലേയ്ക്കിട്ടു തന്ന ചൊദ്യം... എനിക്ക് ഉത്തരമറിയില്ല....
"ഒരുപക്ഷേ മുഖത്തെ വിഷാദം ആത്മാവിന്‍റെ നിലവിളിയാകാം..." എന്‍റെ പ്രിയ സുഹൃത്തിന്‍റെ കണ്ടെത്തല്‍ വല്ലാതങ്ങ് ബോധിച്ചു...
ആത്മാവിന്‍റെ നിലവിളി... അങ്ങനെയുമുണ്ടോ? എന്തിനാണ്, എന്‍റെ ആതാവ് ഇങ്ങനെ നിലവിളിക്കുന്നത്...
മൌനമാണ്, ഭാഷ, ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരമില്ല, നോവാന്‍ മാത്രമറിയാം.ചിലപ്പോള്‍ ഹൃദയത്തെ പിഞ്ഞിക്കീറാനും.
എന്തിനാണ്, നീ നിന്‍റെ ആത്മാവിനെ ഇടയ്ക്ക് ദൂരെയ്ക്കയക്കുന്നത്, എന്നെ എന്തിനാണ്, എന്തിനാണ്, ഇങ്ങനെ കരയിക്കുന്നത്... എന്‍റെ പ്രണയം നിന്‍റെ ശരീരത്തോടല്ലെന്ന് നിനക്കറിയുന്നതാണല്ലോ, നിനക്ക് പലതും ചെയ്യാനുണ്ടാകും നീയതില്‍ ശ്രദ്ധിച്ചോളൂ, പക്ഷേ ആത്മാവ് എനിക്കു വേണ്ടി കേഴുന്നത് കണ്ടില്ലെന്ന് നടിക്കരുതേ,
ഈ ഭൂമിയില്‍ ഇനിയൊരു ജന്മം വേണ്ട അല്ലേ... എന്നു നീ പറയുമ്പോഴും എനിക്കറിയാം നിന്‍റെ ആത്മാവ് കേഴുന്നത് കാരനം നമ്മുടെ അടുത്ത ജന്‍മം എന്‍റെ മനസ്സിലുണ്ട്,
നീ അങ്ങു ദൂരെ ഒരു താഴ്വരയില്‍ എന്നെ കാത്തിരിക്കുന്നു, ഞാനോ... അതിന്‍റെ മറു താഴവരയിലും, നമുക്ക് ഇടയിലുള്ള ഒരു വന്‍മല ഒരികലെങ്കിലും തകരുമോ എന്ന് നിശ്ചയിക്കാനാകുന്നില്ല, ഇനി തകര്‍ന്നില്ലെങ്കിലും ഞാന്‍ കാത്തിരിക്കും, പ്രണയത്തില്‍ ഉരുകി ഉരുകി വേദനിച്ച് ചിരിക്കാനാണല്ലോ അല്ലെങ്കിലും എനിക്കിഷ്ടം. എനിക്ക് ഭ്രാന്താനെന്ന് നീ കരുതുന്നുണ്ടാകും അതേ.. സത്യമാണ്, ഈ പാട്ടുകളും അതിനിടയിലെ വരികളുടെ മൌനവും എന്നെ ഭ്രാന്തിയാക്കുന്നു, ചിലപ്പോഴൊക്കെ എന്നെ ചൂഴുന്ന ആ നിശബ്ദത എന്നെ നിര്‍വികാരയാക്കുന്നു.. ഞാനാരാണെന്ന സത്യം വഴിയിലെവിടെയോ നഷ്റ്റമാകുന്നു.... പ്രിയനേ..... എന്നെ നീ തിരിച്ചറിഞ്ഞുവെങ്കില്‍ ദയവായി എന്നെ തിരികെ തരൂ, നിനക്ക് നിനക്കു മത്രമേ അതിനു കഴിയൂ കാരണം അത് നിന്നെ അന്വെഷിച്ചുള്ള യാത്രയിലാണ്....

പ്രിയ ഗുപ്തന്....
വളരെക്കാലത്തിനു ശേഷം ഇന്നലെയാണു ഞാന്‍ സുഖമായുറങ്ങിയത്. നിനക്കറിയുമല്ലൊ അതിന്‍റെ കാരണം, ഒരുപക്ഷേ എന്നേക്കാള്‍ അധികം എന്നെ മനസ്സിലാക്കിയത് നീയാണല്ലോ. പറയാതെ പോയ ആ പ്രണയം ഇപ്പോഴും നിന്നില്‍ ബാക്കിയുണ്ടോ..... അന്നു നിന്‍റെ വാക്കുകളില്‍ ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു,ഒടുവില്‍ വാക്കുകള്‍ പുഴയായി ഒഴുകി കഴിഞ്ഞപ്പോള്‍ നെഞ്ചില്‍ ഒരു സങ്കടക്കടല്‍ കനം വച്ച് കിടക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയാതെ നാളുകളായി വേദനിച്ചു കൊണ്ടിരുന്ന എന്‍റെ മനസ്സ് അന്നാണ്, കുളിര്‍ന്നത്... നീ സുഖമായിരിക്കുന്നല്ലോ.. അതാണെന്‍റെ സന്തോഷവും....
പക്ഷേ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നോ.... അറിയില്ല... നീ നല്ലൊരു കാമുകനേ അല്ലെന്നായിരുന്നു എന്‍റെ കണ്ടു പിടിത്തം. അതുകൊണ്ടു തന്നെ അതൊരു പ്രണയമായിരുന്നെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഹൃദയം മടിക്കുന്നു, പക്ഷേ പാടാതെ പോയ നിന്‍റെ പാട്ട് ഓര്‍ക്കുമ്പോഴൊക്കെ നെഞിചില്‍ ഒരു മഴ വന്നലയ്ക്കുമായിരുന്നു, ഇപ്പോഴാണ്, നിന്‍റെ പ്രണയം നീ പറഞ്ഞതിനു ശേഷമാണ്, ആ മഴ തോര്‍ന്നത്.. ഇപ്പോള്‍ നനവാര്‍ന്ന ഒരു സുഖം മാത്രം.
നീയറിഞ്ഞില്ലേ, ഞാനിന്ന് ഒരാളെ പ്രണയിക്കുന്നു, നീ ചിരിക്കുന്നുണ്ടാവും പ്രണയിക്കാന്‍ അറിയാത്ത ഞാന്‍..... പക്ഷേ സത്യമാണ്.... നീ മരത്തോപ്പുകള്‍ക്ക് അപ്പുറമിരുന്ന് എന്നും എന്നെ മോഹിപ്പിച്ചിരുന്നു, പക്ഷേ അവന്‍.... എന്‍റെ തൊട്ടരികില്‍ എന്നെ കൈക്കുമ്പിളില്‍ കോരിയെടുത്ത്, താലോലിച്ച്, മൃദുവായി തലോടി ഉറക്കി....
എനിക്കേറ്റവും പ്രിയപ്പെട്ട മഞ്ഞിന്‍റെ താഴ്വരയില്‍ അവനോടൊപ്പം പോയപ്പോഴാണ്, നിന്നെപറ്റി ആദ്യമായി ഞാനവനോടു പറഞ്ഞത്... അവന്‍ വെറൂതേ ഒന്നു ചിരിച്ചു, മെല്ലെ എന്‍റെ മുഖം കൈക്കുമ്പിളില്‍ എടുത്തു, നെറുകയില്‍ ഒരു മുത്തം തന്നു.... മഞ്ഞുന്‍റെ അലുക്കിട്ട മരങ്ങള്‍ ഒരു ചെറുകാറ്റു കൊണ്ടു പോലും ഞങ്ങളെ ശല്യപ്പെടുത്തിയില്ല അപ്പോള്‍, പക്ഷേ നീ ആ സമയം ഒരു ചെറുകാറ്റില്‍ വെറുതേ നടക്കുകയായിരുന്നില്ലേ... വെറുതേ എന്നെ നോക്കി പുഞ്ചിരിച്ച്, മരക്കൂട്ടങ്ങള്‍ക്കിപ്പുരമുള്ള എന്നെ കാതോര്‍ത്ത്...
നിനക്കറിയുമോ എന്‍റെ പ്രിയനാണ്, എനിക്ക് പരാശക്തിയെ പരിചയപ്പെടുത്തിയത്, ഞാനറിഞ്ഞ മഞ്ഞിനും പാറക്കൂട്ടങ്ങള്‍ക്കുമപ്പുറം പരാശക്തി ഒരു പ്രകാശമായി എന്നിലുണ്ടെന്നും അവന്‍ പറയുന്നു... ഞാന്‍ ആലീസിനെ പോലെ അദ്ഭുതലോകത്താണ്, ആ പ്രകാശത്തെ ഞാന്‍ തിരിച്ചറിയുന്നതു പോലെ.. ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്, ഞാനും നീയും അവനുമെല്ലാം ആ പ്രകാശമാണെന്ന്.... അതുകൊണ്ടു തന്നെ നിന്നെ ഞാന്‍ കാണുന്നത് അവനിലൂടെയാണിപ്പോള്‍... അവനെ എന്നിലൂടെയും, അതുകൊണ്ട് ഞനിപ്പോള്‍ ഒറ്റപ്പെറ്റാറില്ല........കാറ്റില്‍ പറന്ന് പറന്ന് മഞ്ഞില്‍ അലിഞ്ഞ് അലിഞ്ഞ്....

പ്രണയത്തിന്‍റെ സാക്ഷി
ഒന്നു കാണുമ്പോള്‍ നിന്‍റെ കണ്ണില്‍ തെളിയുന്ന ദീപങ്ങള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ എനിക്കാകുന്നില്ല. നിന്‍റെ പ്രണയത്തിന്‍റെ ഏക സാക്ഷിയും വിധികര്‍ത്താവും ഒക്കെ ഞാന്‍ മാത്രമാണല്ലോ. മറക്കണമെന്നു വിചാരിച്ചു, പക്ഷേ എനിക്കതിനു കഴിയില്ലെന്ന് എന്നെക്കാള്‍ നന്നായി നീ മനസ്സിലാക്കിയിരിക്കുന്നു. അതല്ലേ എന്‍റെ സ്വപ്നങ്ങള്‍ വരെ നിന്‍റെ നിയന്ത്രണത്തിലായത്. മറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എന്‍റെ പാട്ടില്‍ എന്നും നീയുണ്ടായിരുന്നു, നിന്‍റെ കണ്ണുകള്‍ എന്നെ തേടാത്തതിന്‍റെ നോവുണ്ടായിരുന്നു. അങ്ങു ദൂരെ നിന്ന് ഒരു ചിറകടി കേട്ടപ്പോള്‍ ഞാനോര്‍ത്ത് അത് നിന്‍റെ സന്ദേശവുമായി വന്ന വെള്ളരിപ്രാവാണെന്ന്, പക്ഷേ എന്‍റെ ഹൃദയത്തെ മുറിവേല്‍പ്പിച്ച് ആ കഴുകന്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയപ്പോഴും ഞാന്‍ നിശബ്ദയായിരുന്നു, ഒരു തുള്ളി കണ്ണുനീര്‍ എന്‍റെ മിഴികളില്‍ ഉണ്ടായില്ല, അവിടെ പകരം നിന്‍റെ മിഴികള്‍ മാത്രമായിരുന്നു, നീ എന്നെ നോക്കിയ ഒരു കാഴ്ച്ച മാത്രമായിരുന്നു. എന്‍റെ കണ്ണുകള്‍ നിന്നിലേയ്ക്ക് വന്നപ്പോഴൊക്കെ നീയെന്നില്‍ നിന്ന് അകലം ഭാവിച്ചിരുന്നു, വെറുതേ, കാണുന്ന ദൂരത്തിനപ്പുറം നിന്ന് നീയെന്നെ കരുണയോടെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. നിന്‍റെ കണ്ണുകള്‍ എന്നെ തേടിയപ്പോഴൊക്കെ ഞാന്‍ മൌനത്തിലിരുന്നു, ധ്യാനത്തിലൂടെ നിന്‍റെ ഹൃദയത്തെ കാണുകയായിരുന്നു.
എന്നെ കാണുമ്പൊഴൊക്കെ നിന്‍റെ കണ്ണുകള്‍ വിടരുന്നതെന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ പറയാതെ നീ പറഞ്ഞു നിന്‍റെ അനുരാഗം, മൌനം കൊണ്ട് ഞാന്‍ മൂളികേള്‍ക്കുകയും.
പണ്ട് ഒരു പ്രണയ ഗായകന്‍ ഇങ്ങനെ കുറിച്ചത്രേ...."ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും"
നിന്‍റെ മൌനങ്ങളില്‍ എന്നെ ഒളിപ്പിക്കുമ്പോള്‍ നീ ഈ വരികള്‍ ഒപ്പം ചേര്‍ക്കുക, എന്‍റെ നനുത്ത പ്രണയത്തെ മഴയായ് ഏറ്റു വാങ്ങാന്‍ നീയുണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു.....
ആരുമറിയാതെ അത് നീ നിന്‍റെ ആത്മാവില്‍ ചേര്‍ത്തു വയ്ക്കുമെന്നും ഞാനറിയുന്നു.. അതാണെന്‍റെ നിര്‍വൃതി... സുഖവും...

മെഴുകു പ്രതിമ
എനിക്കു വയ്യ ഇനിയും നിന്‍റെ കണ്ണുകളില്‍ നോക്കാന്‍...
ഞാന്‍ തളര്‍ന്നു പോകുന്നു...
ഹൃദയത്തില്‍ നിന്നും എന്തോ ഉയര്‍ന്നു വന്ന് കാഴ്ച്ചയെ മൂടുന്നു.
അരികിലൂടെയാണു നടന്നകന്നതെങ്കിലും നീ നിശബ്ദനായിരുന്നു.
പക്ഷേ നിന്‍റെ മൌനം പാടുന്നത് എനിക്കു കേള്‍ക്കാമായിരുന്നു
എനിക്കു മാത്രം....
നിന്‍റെ കണ്ണുകള്‍ എന്നെ ഉരുക്കുന്നു,
ഒരു മെഴുകുതിരി പോലെ ഞാന്‍ അലിഞ്ഞു പോകുന്നു.
ഞാനിപ്പോള്‍ ഒഴുകിപ്പരക്കുന്ന മെഴുകാണെന്നു നീ...
നിനക്കോമനിക്കാന്‍ മാത്രം നീയെന്നെയൊരു മെഴുകു പ്രതിമയാക്കി
പിങ്ക് നിറമുള്ള പാവാടയണിയിച്ചു, ഹൃദയമുദ്രയും തൊട്ടു തന്നു.
ഇപ്പോള്‍ ഞാനീ മെഴുകു പ്രതിമയില്‍ ജീവിക്കുന്നു
നിന്‍റെ കയ്യാല്‍ നിര്‍മ്മിതമായ മെഴുകു പ്രതിമയില്‍...

വിരഹം...
ഒരു കൈവിരലിനകലത്തില്‍ നീയുണ്ടെങ്കിലും മറ്റെവിടെയോ ഇരുന്ന് നീയെന്നെ വിളിക്കുന്നതു പോലെ...
അങ്ങകലങ്ങളില്‍ നിന്‍റെ സ്വരം പ്രതിധ്വനിക്കുമ്പോള്‍ എനിക്കറിയാം നീ എന്നെ വിളിക്കുന്നു.
ഒരു മതില്‍ക്കെട്ട് മുന്നില്‍ തടസ്സമുണ്ടെങ്കിലും നിന്‍റെ തേങ്ങല്‍ എനിക്കു കേള്‍ക്കാം, നിന്‍റെ വിളിയൊച്ചകളും...
ഞാനിവിടെ ഏകയാണ്...
കൂട്ടിന്, തുറന്നിട്ട ജനാലയും, ഇളം കാറ്റും
വിരഹത്തിന്‍റെ ആഴം കൂട്ടാന്‍ മറ്റെന്തുവേണം....

ഒന്നായത്...
ഞാന്‍ റൂമിയെ വായിക്കുകയായിരുന്നു... "നീ ഒരു പര്‍വ്വതമാവുകയാണെങ്കില്‍
നിന്നെ ഞാനെന്റെയഗ്നിയിലുരുക്കിക്കളയും
നീയൊരുസമുദ്രമാവുകയാണെങ്കില്‍
നിന്റെ ജലം മുഴുവന്‍ ഞാന്‍ കുടിച്ചുകളയും."
അടുക്കുന്തോറും അകലാന്‍ തിടുക്കം കൂട്ടുന്ന പ്രണയ സഞ്ചാരി....
റൂമിയുടെ വരികളില്‍ ഞാന്‍ കണ്ടത് എന്നെത്തന്നെയല്ലേ...
അതോ നിന്നെയോ....
എന്തിന്, വിഷമം നാം രണ്ടല്ലല്ലോ, ഞാനും നീയുമില്ല, നീ എന്ന വാക്കു പോലുമില്ല... ഞാന്‍ മാത്രം.
ആ പ്രണയ സഞ്ചാരിയുടെ വരികളില്‍ എന്നെ എനിക്കു കാണാം
പലതില്ലാത്ത പ്രണയ സത്യം.
തിരിച്ചറിവുകള്‍ വൈകിയേ ഉണ്ടാവൂ
വായന പൂര്‍ണമാക്കി റൂമിയെ വഴിയിലുപേക്ഷിക്കാന്‍ എനിക്കു കഴിയും, കാരണം റൂമി എന്നിലാണ്...
അല്ല അത് ഞാന്‍ തന്നെയാണല്ലോ...
ഇതൊരു കൂടിച്ചേരലല്ല....
ഇണചേരല്‍ പോലുമല്ല...
എന്നിലുണ്ടായിരുന്ന ഒന്നിനെ തിരിച്ചറിഞ്ഞു, അത്രമാത്രം....

നമ്മുടെ മഴ...
ഇന്നലത്തെ മഴ നിന്‍റെ പ്രണയം
പൊതിഞ്ഞ് പെയ്തതാണെന്നു തോന്നി
നനഞ്ഞപ്പോള്‍ ഉള്ളില്‍പ്പെയ്ത
സുഖം നിന്നെ ഓര്‍മ്മിപ്പിച്ചു.
തണുപ്പ് ആഴങ്ങളിലേയ്ക്കരിച്ചിറങ്ങുമ്പോള്‍ എന്നിലെ ഓരോ തന്‍മാത്രയും അറിയുകയായിരുന്നു, നിന്‍റെ സാന്നിദ്ധ്യം.
എവിടെയെങ്കിലും വച്ച് നിന്‍റെ യാത്രയുടെ ഒരു ഇടവേളയില്‍ എന്നെ തണുപ്പിച്ച മഴത്തുള്ളികള്‍ നിന്നെയും നനയിച്ചിട്ടുണ്ടാവാം. ഞാനറിയുന്നു, നിന്‍റെ നിശ്വാസം എന്‍റെ ഹൃദയത്തിനരികെ എനിക്കു പതിഞ്ഞു കേള്‍ക്കാം.
ഇത് എന്‍റെ മഴയല്ല, നിന്‍റേയുമല്ല, നമ്മുടെയാകുമ്പൊഴല്ലേ അത് ആത്മീയമാകുന്നുള്ളൂ.

പുല്ലാങ്കുഴല്‍....
എന്താണ്, നീ എന്‍റെ കാതില്‍ മെല്ലെ പറഞ്ഞത്,
ഞാനൊരു പുല്ലാങ്കുഴലാണെന്നോ
ആയിക്കോട്ടെ നിന്‍റെ രാഗങ്ങള്‍ക്ക് ശ്രുതി പകരാനല്ലേ
ഓടക്കുഴലാകാന്‍ എനിക്കു സമ്മതം. എത്ര ഇമ്പമുള്ള പാട്ടുകളാണ്, നീ പാടുന്നത്.. എനിക്കു കേള്‍ക്കാന്‍ വേണ്ടി മാത്രം.
പക്ഷേ എന്നെ വായിച്ചാല്‍ ഒരുപക്ഷേ നിനക്കു കിട്ടുക വേദനയിലുതിര്‍ന്ന എന്‍റെ പ്രണയമാകും.,
നാളുകളേറേയായ് എന്നിലുള്ളതും നിശബ്ദമായ ആ പ്രണയമാണ്.
പുറത്തു വരാനാകാതെ വിങ്ങുമ്പോഴെല്ലാം ആത്മാവിനെ നിന്നിലേയ്ക്കു ചേര്‍ത്തു വച്ച് ഞാന്‍ നിലവിളിയ്ക്കും,
ഒരു തുള്ളി കണ്ണുനീരില്ലാത്ത പൊട്ടിക്കരച്ചില്‍.
ഹൃദയം മുറിഞ്ഞൊഴുകുന്ന ചോരയാണെന്‍റെ പ്രണയത്തിന്‍റെ നീര്...
ആ ചോര തൊട്ട് നീ എന്നെ പുല്ലാങ്കുഴലാക്കുമ്പോള്‍ ഞാന്‍ പാടും
നമുക്കു മാത്രം പരിചിതമായ ഈണങ്ങള്‍...
നിനക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍....

എന്നിലെ ഞാനും നിന്നിലെ ഞാനും
എന്നിലെ ഞാനും നിന്നിലെ ഞാനും....... എല്ലാം ഒന്നല്ലേ....
പക്ഷേ നീയറിയുന്നുണ്ടോ, നിന്‍റെ കണ്ണുകള്‍, എന്നെ ആഴത്തില്‍ പ്രണയിച്ച നിന്‍റെ കണ്ണുകള്‍, ഒരു നോട്ടത്തില്‍ എന്നെ നഷ്ടപ്പെടുത്തുന്ന നിന്‍റെ കണ്ണുകള്‍, ഇനി ആ കണ്ണുകള്‍ എന്നില്‍ വേണ്ട... പകരം വെണ്ണ പോലെ അലിയുന്ന നിന്‍റെ കുളിരാര്‍ന്ന തലോടല്‍ മാത്രം മതി. നഷ്ടപ്പെടലിന്‍റെ നോവ് എന്നെ ഭ്രാന്തിയാക്കിയാലും ശരി... ഇനിയും വയ്യ ഈ ഭാരം സഹിക്കാന്‍... നിന്‍റെ കണ്ണുകളില്‍ ആ ചാരക്കൂട്ടില്‍ ഉപേക്ഷിച്ചിട്ടു വരൂ... അതിലൂടെ നിന്‍റെ ജീവിതമെങ്കിലും രക്ഷപെടട്ടെ...
എന്നോടൊപ്പം നിന്‍റെ നനുത്ത പുഞ്ചിരിയുണ്ടല്ലോ... അതു മാത്രം മതി......

മഴയറിയുന്നില്ല.
ഞാന്‍ ഭ്രാന്തെടുത്ത് മരിക്കട്ടെ............. പക്ഷേ നീ....... നീ പൊക്കോളൂ............ എനിക്കു വേണ്ടി കാത്തിരിക്കാതെ ദൂരത്തേയ്ക്ക്.............. പ്രണന്‍റെ വേദന ഇന്ന് ലേശം അധികമാണ്, അതു സാരമില്ല, ഞാന്‍ സഹിക്കേണ്ടതു തന്നെയാണല്ലോ.
മുഖം മനസ്സിന്‍ കണ്ണാടിയെന്ന് ആരോ വെറുതേ എഴുതി... എത്ര അര്‍ത്ഥമുള്ള വരികള്‍... മയക്കുന്ന ചിരിയില്‍ ഒളിപ്പിച്ചു വച്ച എന്‍റെ നോവ് നീ കാണുന്നുണ്ടോ?
നമ്മുടെ ആദ്യത്തെ കാഴ്ച്ച നീ ഓര്‍ക്കുന്നുണ്ടോ?
നീയും ഞാനും ഒരു വന്‍മതിലിന്‍റെ അക്കരയും ഇക്കരയും, അന്നും നിന്‍റെ കണ്ണുകള്‍ എന്നെ തഴുകി കടന്നു പോകുന്നതു ഞാനറിയുന്നുണ്ടായിരുന്നു ഒരു ഇളം കാറ്റു പോലെ.....
ഇപ്പോള്‍ ഞാന്‍ മഴയറിയുന്നില്ല....
മഞ്ഞറിയുന്നില്ല...
ഉള്ളില്‍ നീറുന്ന ചൂട് മാത്രം...

വരികള്‍ നഷ്ടപ്പെടുന്നു......
നിന്നെ ഞാന്‍ ഇവിടെ ഈ വഴിയില്‍ ഉപേക്ഷിക്കുകയാണ്.....നിന്‍റെ കണ്ണുകളുടെ ഭാരം എന്നെ വല്ലാതെ തളര്‍ത്തുന്നു. നീ പറയൂ എന്നു മുതലാണ്, നീ എന്നിലേയ്ക്ക് നോക്കി തുടങ്ങിയത്? ഞാന്‍ കാണുമ്പൊഴൊക്കെ വിടര്‍ന്ന നിന്‍റെ ചിരിയും നനുത്ത എന്നാല്‍ തീക്ഷ്ണമായ കണ്ണുകളും എന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ നിന്നെ വെറുക്കാന്‍ പഠിക്കുകയായിരുന്നു ഞാന്‍, ഇപ്പോള്‍ മനസ്സിലാകുന്നു നീയെന്നാല്‍ വറ്റാത്ത കടല്‍ പോലെയും, സുഗന്ധമുള്ള പൂക്കള്‍ പോലെയുമാണെന്ന്. നിന്‍റെ അലയാഴിയില്‍ എന്നെ ഒതുക്കാന്‍ കൊതിച്ച് എന്‍റെ വരവും കാത്തിരിക്കുന്നു എന്നുമറിയാം, പക്ഷേ എനിക്കു വയ്യ... വഴിയിലുപേക്ഷിക്കുകയാണു ഞാന്‍ നിന്നെ..... എന്നിലെ നിന്‍റെ നിഴലിനെ എങ്ങനെ പിടിച്ചകറ്റും എന്നെനിക്കറിയില്ല...
അത്രയ്ക്ക് നീയെന്നില്‍ വേരുകളാഴ്ത്തി നില്‍ക്കുന്നു. എന്നിലെ മൌനത്തിന്, ഇനി മുതല്‍ നിറങ്ങള്‍ നഷ്ടപ്പെടുകയാണ്, എനിക്കറിയാം... നീയെന്നിലുണ്ടെങ്കിലല്ലേ എനിക്ക് നിറങ്ങളുള്ളൂ, സംഗീതമുള്ളൂ...
എല്ലാം എന്‍റെ ഒടുങ്ങാത്ത മോഹങ്ങളുടെ ബാക്കിപത്രം.
ഇനിയുള്ളത് യാത്രപറച്ചിലാണ്, നിന്‍റെ കണ്ണുകളില്‍ നോക്കി ഞാന്‍ യാത്രയാകുന്നു എന്ന് ഉറക്കെ പറയണം, നീ തളരരുത്... എനിക്ക് നിന്‍റെ ജീവിതവും പ്രധാനമാണ്...
ഇനി ഈ ഉരുകല്‍ എനിക്കു മാത്രം സ്വന്തം. നീ നഷ്ടപ്പെട്ട വേദനയില്‍ ഞാന്‍ നീറും. നീറി നീറി ഞാന്‍ പശ്ചാത്തപിക്കും. പക്ഷേ വയ്യ ഇനി വയ്യ നിന്‍റെ കണ്ണുകള്‍ കാണാന്‍ എനിക്കു വയ്യ.. അത് എപ്പോഴും എന്നെ തിരയുന്നു എന്നെനിക്കറിയാം. ആള്‍ക്കൂട്ടത്തിനിടയിലും നിന്‍റെ ഏകാന്തതയിലും അത് എനിക്ക് കൂട്ടിനുണ്ടാകും എന്നുമറിയാം, പക്ഷേ വയ്യ... നീ വേദനിക്കരുത്.... എനിക്കു നിന്നെ മറക്കുകയേ നിവൃത്തിയുള്ളൂ... നിന്‍റെ വേദന കൂടി കാണാന്‍ വയ്യ... ഞാന്‍ വേദനിച്ചോളാം ഞാന്‍ മാത്രം..............

നിന്നോട് പറയാനുള്ളത്....
നിനക്കെന്നോടുള്ളത് മനസ്സില്‍ നീറു പോലെ പടരുന്ന ആ നോവല്ലേ... എനിക്കറിയാം. കാരണം നാളുകളേറെയായ് എന്നിലും അതു തന്നെയല്ലെ ഉള്ളത്. വെറുതേ എന്നെ നോക്കി നില്‍ക്കാന്‍ മാത്രമല്ലേ നിനക്കിഷ്ടം, എനിക്കറിയാം കാരണം നിന്നെ കാണുന്നതാണ്, എന്‍റെ ഏറ്റവും വലിയ സന്തോഷം. കാണാതെ നീ ദൂരത്തു നില്‍ക്കേ നിന്നെക്കുറിച്ചോര്‍ത്തു ഞാന്‍ വേദനിക്കുന്നു, എനിക്കു സഹിക്കാന്‍ വയ്യ, ഒന്നെങ്കിലും കാണുമ്പോള്‍ എന്തു വിങ്ങലാണ്, ആത്മാവിന്...... നീയെപ്പൊഴും എന്നിലുണ്ടെന്നെനിക്കറിയാം പക്ഷേ നിന്‍റെ കണ്ണുകള്‍ കാണുമ്പോള്‍ അത് എന്നോടു മിണ്ടാതെ മിണ്ടുന്നു... എന്നെ മറക്കരുതേ എന്ന്.... നീയിപ്പോള്‍ എന്നെ പറ്റി ഓര്‍ക്കുകയാണല്ലേ, അതും എനിക്കറിയാം കാരണം എനിക്ക് നോവുന്നുണ്ട്, നിന്‍റെ പ്രണയവിചാരത്തിന്‍റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും എന്നിലും ഉണ്ടാവുന്നുണ്ട്. നീ വിഷമിക്കണ്ട.... ഞാനിതാ അടുത്തുണ്ട്.... ഞാന്‍ വേദനിക്കാം.... നീയടുത്തുണ്ടെങ്കിലും ഞാന്‍ വേദനിച്ചു കൊണ്ടേ ഇരിക്കുക തന്നെ ആണല്ലോ.... "ആത്മാവിന്‍റെ നിലവിളി" എന്ന് പെയ്തു മറഞ്ഞ ഏതോ ഒരു മഴപ്പാതി പറഞ്ഞ പോലെ.... നീ അരികിലുണ്ടെങ്കിലും , നിന്നെയോര്‍ത്തു ഞാന്‍ വേദനിക്കും... ആ സുഖത്തിന്‍റെ നോവിലിരുന്ന് ഞാന്‍ നിനക്കായ് വരയ്ക്കും, നിറമുള്ള പൂക്കളെ.... പറന്നു പോകുന്ന ചിത്രശലഭത്തെ.. അവയൊക്കെയാണല്ലോ നിന്‍റെ ഇഷ്ടങ്ങള്‍....
മീരയും ഗൌരിയും അറിയാത്തത്
മീരയ്ക്ക് തന്‍റെ നെഞ്ചിനുള്ളിലൂടെ എന്തോ മിന്നല്‍ കടന്നു പോയതു പോലെയാണു തോന്നിയത്,ആദ്യമായി അയാളെ കണ്ടപ്പോഴുണ്ടായിരുന്ന അതേ അനുഭവം തന്നെ. എപ്പോള്‍ കണ്ടാലും അയാളുടെ ഒരു നോട്ടം മതി അവളെ വിയര്‍ക്കാന്‍.ആദ്യമായല്ല ഒരു പുരുഷന്‍ തന്നെ പ്രേമാതുരമായ കണ്ണുകളോടെ നോക്കുന്നത്, ആദ്യമായല്ല ഒരാള്‍ തന്നെ നോക്കി പ്രണയാതുരമായി ചിരിക്കുന്നത്. പക്ഷേ അയാള്‍ നോക്കുമ്പോള്‍ മാത്രം താന്‍ ഒരുപാട് ചുരുങ്ങിക്കൂടുന്നുണ്ടെന്ന് മീരയറിഞ്ഞു. എന്തിനാണു താന്‍ അയാളെ ഓര്‍ത്ത് ഇങ്ങനെ ടെന്‍ഷന്‍ ആവുന്നതെന്നറിയില്ല, ഇന്നലെയും സിദ്ധു വിളിച്ചിരുന്നു, അവനു ഇന്ന് തന്നെ കാണണം. കാണാം... പക്ഷേ തന്നെ ചുരുക്കികൂട്ടുന്ന ഈ നോവ് അവനോട് പറയണോ...
വേണ്ടാ എന്നു പറഞ്ഞത് ഗൌരിയാണ്. അവള്‍ ഞാന്‍ തന്നെയാണ്, എന്‍റെ പ്രതിരൂപം,എന്‍റെ പ്രാണന്‍...
അയാള്‍ക്ക് നിന്നില്‍ മറഞ്ഞിരിക്കാന്‍ കഴിയും, ഞാന്‍ ഒളിപ്പിച്ചു വയ്ക്കാം നീ ധൈര്യമായി സിദ്ധുവിന്‍റെ മുന്നില്‍ ചെന്നു നിന്നോളൂ, ഗൌരിയുടെ തഴുകലിനൊന്നും മീരയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സിദ്ധുവിനോട് ചെയ്യുന്നത് തെറ്റല്ലേ ഗൌരീ, അവനാണെന്‍റെ എല്ലാം,പക്ഷേ അയാള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു, അയാളുടെ കാതരമായ നോട്ടം എന്നെ കൊല്ലുന്നു. മറ്റൊരു പുരുഷനും ഇത്ര തീവ്രതയോടെ എന്നെ നോക്കിയിട്ടില്ല ഗൌരീ... മീരയ്ക്ക് ശബ്ദമില്ലാതെയായി.
നേര്‍ത്തു വീശിയ ഒരു കാറ്റില്‍ അവള്‍ ഒഴുകി നടന്നു, അല്ലെങ്കിലും എന്നും മീരയ്ക്ക് ഇങ്ങനെ ഒഴുകി നടക്കാനായിരുന്നു ഇഷ്ടം, ഗൌരിയായിരുന്നു മീരയുടെ കാര്യങ്ങള്‍ കൂടി ചെയ്തിരുന്നത്. മതി വരാതെ പ്രനയിച്ചു നറ്റക്കാനായിരുന്നു മീരയുടെ മോഹം, ഗൌരിയുടേത് ഒറ്റപ്പെട്ട് ഒരു വീട്ടില്‍ തനിച്ചിരിക്കാനും. വലിയ എഴുത്തുകാരിയാവനമെന്നായിരുന്നു മീരയുടെ സ്വപ്നം ഗൌരിയുടേത് തിരക്കു പിടിച്ച് ജോലിത്തിരക്കില്‍ അലഞ്ഞു നടക്കാനും. ഒരേ ശരീരം മീരയേയും ഗൌരിയേയും താങ്ങാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു എന്ന് രണ്ടു പേര്‍ക്കും അറിയാതെഅല്ല.
അങ്ങനെ സിദ്ധുവിന്‍റെ മുന്നില്‍ ഗൌരി പോകാമെന്ന് സമ്മതിച്ചതിനു ശേഷമാണ്, മീര ഒന്ന് അടങ്ങിയത്, നല്ലൊരു കാമുകിയല്ലെങ്കിലും അവള്‍ക്ക് സിദ്ധുനിവെ ഇഷ്ടമാണെന്ന് മീരയ്ക്ക് നന്നയി അറിയാം അല്ലെങ്കിലും അവനെ ആരാണു ഇഷ്റ്റപ്പെടാതിരിക്കുക, ഏതൊരു പെണ്‍കുട്ടിയും കൊതിക്കുന്ന തരത്തിലുള്ള കെയറിങ്ങ്, സ്നേഹം, വാത്സല്യം... മീരയ്ക്ക് ഭ്രാന്തു പിടിയ്ക്കുന്നതു പോലെ തോന്നി. സ്വപ്നത്തില്‍ പോലും അയാള്‍ വന്ന് ഭയപ്പെടുത്തുന്നു, ഇനി കാണാതിരുന്നാലോ.... അതിനും പറ്റുമെന്ന് തോന്നുന്നില്ല... അയാളുടെ ആ നോട്ടം അത്രമേല്‍ ഉള്ളുലേയ്ക്കിറങ്ങിയതാണ്. ആദ്യമായി അയാളെ കണ്ടത് മീരയോര്‍ത്തു, വെറുതേ തന്നെ നോക്കി ചിരിച്ച് കടന്നു പോകുന്ന ആ അപരിചിതനെ മീരയ്ക്ക് ഇഷ്ടമായിരുന്നില്ല, എന്തിനാനയാള്‍ ഒട്ടും പരിചയമില്ലാത്ത തന്നെ നോക്കി ചിരിക്കുന്നത്... പക്ഷേ പിന്നീട് അയാളും അയാളുടെ നോട്ടവും ഒരു മിന്നല്‍ പോലെ ഇടയ്ക്ക് ഹൃദയത്തിലൂടെ കടന്നു പോകാന്‍ തുടങ്ങി.
വയ്യ ഇനി വയ്യ ... അയാളില്‍ നിന്ന് രക്ഷപെറ്റണം. എന്നും സിദ്ധുവിന്‍റെ മുന്നിലേയ്ക്ക് ഗൌരിയെ പരഞ്ഞു വിറ്റാനാകില്ല. രണ്ടു വ്യക്തിത്വങ്ങളെങ്കിലും മീരയും ഗൌരിയും ഒന്നാണ്, സിദ്ധുവിന്, തന്നിലെ ഗൌരിയേക്കാളിഷ്ടം മീരയോടാണു താനും.
അതേ സമയം ഗൌരി സിദ്ധുവിന്‍റെ അരികിലായിരുന്നു, അവന്‍റെ പ്രണയം അവളെ വല്ലാതെ ഉലച്ചു, ഗൌരിയുടെ മനസ്സില്‍ പലതും വന്നു പോയി, ഒടുവില്‍ അവള്‍ തീരുമാനിച്ചു , മീര ഇനി വേണ്ട... തന്‍റെ കൂടെയിരുന്നു കൊണ്ട് സിദ്ധുവിനെ ചതിയ്ക്കാന്‍ മനസ്സു കൊണ്ട് തയാറാകുന്ന മീരയെ അവള്‍ എന്തോ എത്ര പെട്ടെന്നാണു, വെറുത്തു പോയത്. സിദ്ധുവിന്‍റെ കണ്ണുകളില്‍ നോക്കിയിരുന്ന് അവള്‍ പുതിയ തീരുമാനത്തിന്‍റെ വഴികള്‍ പരതുകയായിരുന്നു. മീരയാകട്ടെ അയാളുടെ മുന്നില്‍ നിന്ന് രക്ഷ്പെടാനുള്ള വഴികളെ കുറിച്ച് ആലോചിക്കുകയും.....

പ്രണയം...
പുഴയെ തലോടാന്‍ വെമ്പുന്ന കരയുടെ കൈകള്‍ പോലെയായിരുന്നു എന്‍റെ മനസ്സ്. നീ എന്‍റെ തൊട്ടരികില്‍ ഒരു നിശ്വാസത്തിന്‍റെ അത്രയും അടുത്ത്, നിന്‍റെ മുടിയിഴകളില്‍ വിരലോടിയ്ക്കുമ്പോള്‍ നീ മെല്ലെ മയക്കത്തിലേയ്ക്ക് വഴുതി വീഴാറുള്ളത് ഓര്‍മ്മയുണ്ടോ? സെക്കന്‍റുകളുടെ അംശത്തില്‍ നിന്നെ തലോടി കടന്നു പോകുന്ന സ്വപ്നങ്ങളെ കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഒരു നീ സ്വപ്നം കണ്ടത് എന്‍റെ ആഗ്രഹമായിരുന്നു, ഞാന്‍ കാണാനാഗ്രഹിച്ച സ്വപ്നമായിരുന്നു. നിറയെ മരങ്ങളുള്ള , തണുത്ത പ്രകൃതിയുള്ള, തടികള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീട്. അവിടെ നമ്മുടെ മാത്രം ലോകത്ത് നമ്മള്‍ നട്ടു വളര്‍ത്തിയ റോസാ ചെടികള്‍ക്കപ്പുറത്ത് ,വിശാലമായ മൈതാനം. അവിടെ നാം ആട്ടിടയന്‍മാരായ് , മരങ്ങളിലെ കായ്കള്‍ തിന്ന്, അരുവിയിലെ തെളി വെള്ളം കുടിച്ച്, മരങ്ങള്‍ക്കിടയിലൂടെ പ്രണയിച്ച്, ഒഴുകി ഒഴുകി....
നിന്‍റെ സ്വപ്നങ്ങള്‍ക്കു വരെ എന്നോട് പ്രണയമാണ്, എനിക്കറിയാം. ഒരു നിശ്വാസത്തിന്‍റെ അടുത്തുണ്ടായിട്ടും ഇങ്ങനെ ഹൃദയം ഉരുക്കേണ്ട ആവശ്യം ഉണ്ടോ, നിന്‍റെ ഉറക്കം എന്നെ ഏകാന്തതയിലാഴ്ത്തുന്നു, നിന്‍റെ മുടിയിഴകളെ വലിച്ചു മുറുക്കാന്‍ തോന്നുന്നു.. ഞാന്‍ സാഡിസ്റ്റാണെന്ന് ഒരുപക്ഷേ നീ പറയുമായിരിക്കും പക്ഷേ നിനക്കതും ഇഷ്ടമാണെന്ന് എനിക്കറിയാം.
ഇന്നലെ ഒരു കുയില്‍ അതിന്‍റെ ഇണയോട് പറയുന്നത് നീ കേട്ടോ, "ഞാനും നീയും രണ്ടല്ല, നിനക്കു ഞാന്‍ എങ്ങനെയോ അതുപോലെ തന്നെ നിനക്കു ഞനും അപ്പോള്‍ പിന്നെ ഞാനും നീയും എന്തിന്, ഏതെങ്കിലും ഒന്ന് പോരെ... അത് ഞാന്‍ തന്നെയാണ്. എന്നിലുണ്ട് നീയും" കുയിലിന്‍റെ ഭാഷ എത്ര ലഘുവാണ്, വാക്കുകള്‍ മധുരതരവും. അവര്‍ പ്രണയത്തിലായതു കാരണമാവും ആ ഭാഷ നമുക്ക് മനസ്സിലായത് അല്ലേ, അല്ലെങ്കിലും പ്രണയിക്കുന്നവര്‍ക്കെല്ലാം ഒരേ ഭാഷയല്ലേ. ഒരു കാര്യം സത്യം തന്നെ, നമ്മിലും എന്നു ഞാന്‍ പരയുന്നത് എന്നെ വിചാരിച്ചാണ്‍ കേട്ടോ, നീ എന്നുള്ലത് ഞാന്‍ തന്നെ ആയതു കൊണ്ട് ഞാന്‍ മാത്രം മതി, കേള്‍ക്കുന്നവര്‍ അതിനെ അഹങ്കരം എന്ന് വിളിക്കുമായിരിക്കും പക്ഷേ ഈശ്വരനറിയാം നീയും ഞാനും ഒന്നെന്നറിഞ്ഞവനേ സത്യങ്ങള്- മനസ്സിലാക്കാനുള്ള കഴിവുള്ളൂ എന്ന്. ആളുകള്‍ എന്തു വേണമെങ്കിലും പരയട്ടെ, പക്ഷേ എന്‍റെ പ്രിയനേ, ഒന്നുണ്ട്, അവരിലെല്ലാം എനിക്ക് പലപ്പോഴും നിന്‍റെ മുഖമാണ്, തെളിയുന്നത്, ഒരുപക്ഷേ.. നിന്നെ തന്നെ എപ്പോഴും ഓര്‍ത്തിരിക്കുന്നതു കൊണ്ടാവാം അല്ലേ..
ഇതാ നീ പിടഞ്ഞെഴുന്നേറ്റു, എന്താ എന്‍റെ തലോടല്‍ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ, എന്തിനാണ്, എന്‍റെ മുഖത്തേയ്ക്ക് ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? നിന്‍റെ കണ്ണുകള്‍ എന്നുള്ളില്‍ ഉള്ളതുകൊണ്ടാണോ... അത് ഞാന്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്, അതുകൊണ്ടു വേണം എനിക്ക് എന്നെ കാണാന്‍. തല്‍ക്കാലം അത് എന്‍റെ കയ്യില്‍ ഭദ്രമായി ഇരുന്നോട്ടെ.... നീ ഉറങ്ങിക്കോളൂ.. ഞാന്‍ നെറുകയില്‍ മെല്ലെ തലോടാം... ശാന്തമായി ഉറങ്ങിക്കോളൂ...
ഒരിക്കല്‍ ഒരു നീ സ്വപ്നം കണ്ടത് എന്‍റെ ആഗ്രഹമായിരുന്നു, ഞാന്‍ കാണാനാഗ്രഹിച്ച സ്വപ്നമായിരുന്നു. നിറയെ മരങ്ങളുള്ള , തണുത്ത പ്രകൃതിയുള്ള, തടികള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീട്. അവിടെ നമ്മുടെ മാത്രം ലോകത്ത് നമ്മള്‍ നട്ടു വളര്‍ത്തിയ റോസാ ചെടികള്‍ക്കപ്പുറത്ത് ,വിശാലമായ മൈതാനം. അവിടെ നാം ആട്ടിടയന്‍മാരായ് , മരങ്ങളിലെ കായ്കള്‍ തിന്ന്, അരുവിയിലെ തെളി വെള്ളം കുടിച്ച്, മരങ്ങള്‍ക്കിടയിലൂടെ പ്രണയിച്ച്, ഒഴുകി ഒഴുകി....
നിന്‍റെ സ്വപ്നങ്ങള്‍ക്കു വരെ എന്നോട് പ്രണയമാണ്, എനിക്കറിയാം. ഒരു നിശ്വാസത്തിന്‍റെ അടുത്തുണ്ടായിട്ടും ഇങ്ങനെ ഹൃദയം ഉരുക്കേണ്ട ആവശ്യം ഉണ്ടോ, നിന്‍റെ ഉറക്കം എന്നെ ഏകാന്തതയിലാഴ്ത്തുന്നു, നിന്‍റെ മുടിയിഴകളെ വലിച്ചു മുറുക്കാന്‍ തോന്നുന്നു.. ഞാന്‍ സാഡിസ്റ്റാണെന്ന് ഒരുപക്ഷേ നീ പറയുമായിരിക്കും പക്ഷേ നിനക്കതും ഇഷ്ടമാണെന്ന് എനിക്കറിയാം.
ഇന്നലെ ഒരു കുയില്‍ അതിന്‍റെ ഇണയോട് പറയുന്നത് നീ കേട്ടോ, "ഞാനും നീയും രണ്ടല്ല, നിനക്കു ഞാന്‍ എങ്ങനെയോ അതുപോലെ തന്നെ നിനക്കു ഞനും അപ്പോള്‍ പിന്നെ ഞാനും നീയും എന്തിന്, ഏതെങ്കിലും ഒന്ന് പോരെ... അത് ഞാന്‍ തന്നെയാണ്. എന്നിലുണ്ട് നീയും" കുയിലിന്‍റെ ഭാഷ എത്ര ലഘുവാണ്, വാക്കുകള്‍ മധുരതരവും. അവര്‍ പ്രണയത്തിലായതു കാരണമാവും ആ ഭാഷ നമുക്ക് മനസ്സിലായത് അല്ലേ, അല്ലെങ്കിലും പ്രണയിക്കുന്നവര്‍ക്കെല്ലാം ഒരേ ഭാഷയല്ലേ. ഒരു കാര്യം സത്യം തന്നെ, നമ്മിലും എന്നു ഞാന്‍ പരയുന്നത് എന്നെ വിചാരിച്ചാണ്‍ കേട്ടോ, നീ എന്നുള്ലത് ഞാന്‍ തന്നെ ആയതു കൊണ്ട് ഞാന്‍ മാത്രം മതി, കേള്‍ക്കുന്നവര്‍ അതിനെ അഹങ്കരം എന്ന് വിളിക്കുമായിരിക്കും പക്ഷേ ഈശ്വരനറിയാം നീയും ഞാനും ഒന്നെന്നറിഞ്ഞവനേ സത്യങ്ങള്- മനസ്സിലാക്കാനുള്ള കഴിവുള്ളൂ എന്ന്. ആളുകള്‍ എന്തു വേണമെങ്കിലും പരയട്ടെ, പക്ഷേ എന്‍റെ പ്രിയനേ, ഒന്നുണ്ട്, അവരിലെല്ലാം എനിക്ക് പലപ്പോഴും നിന്‍റെ മുഖമാണ്, തെളിയുന്നത്, ഒരുപക്ഷേ.. നിന്നെ തന്നെ എപ്പോഴും ഓര്‍ത്തിരിക്കുന്നതു കൊണ്ടാവാം അല്ലേ..
ഇതാ നീ പിടഞ്ഞെഴുന്നേറ്റു, എന്താ എന്‍റെ തലോടല്‍ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ, എന്തിനാണ്, എന്‍റെ മുഖത്തേയ്ക്ക് ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? നിന്‍റെ കണ്ണുകള്‍ എന്നുള്ളില്‍ ഉള്ളതുകൊണ്ടാണോ... അത് ഞാന്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്, അതുകൊണ്ടു വേണം എനിക്ക് എന്നെ കാണാന്‍. തല്‍ക്കാലം അത് എന്‍റെ കയ്യില്‍ ഭദ്രമായി ഇരുന്നോട്ടെ.... നീ ഉറങ്ങിക്കോളൂ.. ഞാന്‍ നെറുകയില്‍ മെല്ലെ തലോടാം... ശാന്തമായി ഉറങ്ങിക്കോളൂ...
പ്രണയത്തിന്‍റെ ദുരന്തം.
പ്രണയത്തിന്, എന്താണ്, നിര്‍വ്വചനം? ആത്മാവില്‍ നിന്ന് ആത്മാവിലേയ്ക്കുള്ള തീര്‍ത്ഥാടനമെന്നോ? അതോ ഉള്ളിലെ വിങ്ങലിന്‍റെ ഉദ്ഭവത്തെ തേടലെന്നോ? ഇതു രണ്ടുമാകാം.പ്രണയത്തി, അതിര്‍ത്തിയോ, കാലദേശമോ എന്തിന്, കണ്ണോ, ചെവിയോ പോലും ഇല്ലെന്നാണ്, പറയാറ്. പക്ഷേ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ പോലുംപിന്നീട് ജീവിതത്തിന്‍റെ കുത്തൊഴിക്കില്‍ പ്രണയം നഷ്ടപ്പെട്ട് രണ്ട് തുരുത്തുകളായി മാറുന്നു. പ്രണയത്തെ കേവലമായി കാഅണുന്നതാണ്, ഇതിന്‍റെ കാരണം, ഉടലിന്‍റെ ആസക്തിയുമായി ബന്ധിപ്പിക്കുമ്പോള്‍ അവിടെ രതിയേ ഉണ്ടാകുന്നുള്ളൂ, അത് പ്രണയമല്ല. ഒരു അവസ്ഥ മാത്രം. യഥാര്‍ത്ഥ പ്രണയം ഒരു തേടലാണ്,
അങ്ങു ദൂരെയുള്ള തന്നെ തന്‍റേതു മത്രമായ തന്നോട് ചേരാന്‍ വെമ്പുന്ന ഒരു ആത്മാവിനെ തേറ്റല്‍. പൂവും കാറ്റും തമ്മിലുള്ള ഇഷ്ടം പോലെ അത് പരിശുദ്ധമാണ്, നിര്‍മ്മലമാണ്. അതൊരിക്കലും ശരീരവുമായി ബന്ധപ്പെട്ടതല്ല. ചില ദമ്പതികളെ കാണുപോള്‍ തോന്നാറില്ലേ ഒരു പോലെ ഇരിക്കുന്നവര്‍, ഒരേ പോലെ ചിന്തിക്കുന്നവര്‍, ഒരാള്‍ പറയാതെ മറ്റൊരാള്‍ അറിയുന്നത്, എല്ലാം പ്രണയത്തിന്‍റെ നിഗൂഡ്ഡതകള്‍ മാത്രം.
ഒരാള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ ഒരു പ്രത്യേക അവസ്ഥയിലായിരിക്കും. നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തെ നിയന്ത്രിക്കാനാകാതെ ഇറ്റയ്ക്ക് തേങ്ങും, കണ്ണുകള്‍ തേടലിലായിരിക്കും, വേദന താങ്ങാനാകാതെ മരിക്കാന്‍ തോന്നും, ഒക്കെ നിമിഷ നേരത്തേയ്ക്ക് മാത്രം, ആത്മാന്വേഷനത്തിന്‍റെ അവസാനം മറുപാതിയെ ലഭിച്ചു എന്ന് വരില്ലെങ്കില്‍ ജന്‍മം മുഴുവന്‍ ഈ നോവ് തിന്ന് കഴിയുക, അതാണ്, പ്രണയത്തിന്‍റെ ദുരന്തം.
മരത്തോപ്പുകള്‍ക്കിടയിലൂടെ….
നീ ഒരു മരത്തോപ്പിന്‍റെ കാണാമറയത്തും,
ഞാന്‍ അതിന്, ഇപ്പുറത്ത് നിന്നെ തേടുകയും.
നമുക്കിടയില്‍ മഞ്ഞയിലകളുള്ള ഈ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു.
വര്‍ഷങ്ങള്‍ ഏറെയായി ഞാന്‍ നിന്നെ തേടി അലയുകയായിരുന്നു,
ഇന്നു നീ എന്നോടൊപ്പം ഈ സര്‍വ്വകലാശാലയില്‍, എന്‍റെ ക്ലാസ്സ്റൂമില്‍…..,
കണ്ണുകള്‍ കൊണ്ട് മനസുകളുടെ ദൂരം അളക്കാമെന്ന് ആരാണ്, എഴുതിയത്…
അന്നാദ്യമായി നീയെന്നെ കണ്ടത് ഓര്‍മ്മയുണ്ടോ?
പുസ്തകങ്ങളുടെ കെട്ടുകള്‍ക്കിടയിലൂടെ, ലൈബ്രറിച്ചുവരുകളില്‍ ചേര്‍ന്നു നിന്ന് ഞാന്‍ നിന്നെ ഒളിഞ്ഞു നോക്കിയിരുന്നു,
പക്ഷേ അന്ന് നീ എന്നെ കാണാതെ പോയി,
എന്‍റെ ആത്മാവിന്‍റെ വിളി നീയെന്തേ കേള്‍ക്കാത്തത് എന്ന് ഞാന്‍ സങ്കടപ്പെട്ടു.
എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് അറിഞ്ഞിട്ടെന്ന പോലെ എന്തിനോ നീയന്ന് തിരിഞ്ഞു നോക്കിയത് ഞാനോര്‍ക്കുന്നുണ്ട്…
നീ നടന്നു വരുന്ന വഴികളില്‍ ഞാന്‍ കാത്തു നിന്നു, നിന്‍റെ നോട്ടമേല്‍ക്കാന്‍, അങ്ങനെയൊടുവില്‍ ഒരിക്കല്‍ നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നാള്‍… എന്‍റെ ഹൃദയം വിങ്ങുകയും, കണ്ണുകള്‍ ചുവക്കുകയും ചെയ്തു, കണ്ണുനീര്‍ നിന്‍റെ മുന്നില്‍ കാണിക്കാതെ ഞാന്‍ നടന്നു മറഞ്ഞു…
നീയെന്‍റെ ഉത്തരം പ്രതീക്ഷിക്കില്ല എന്നെനിക്കറിയാമായിരുന്നു, എന്‍റെ ഇഷ്ടം നീ മനസിലാക്കിയിട്ടുള്ളതാണല്ലോ…
അതിനു ശേഷമാണ്, മാഞ്ഞ ഇലകളുള്ള മരത്തോപ്പിലൂടെ നമ്മള്‍ നടക്കാന്‍ തുടങ്ങിയത്,.. മരത്തോപ്പുകളോടുള്ള എന്‍റെ പ്രണയം കണ്ട് നീയെന്നെ കളിയാക്കി..
പക്ഷേ പറഞ്ഞാലും പറഞ്ഞാലും കൊതി വരാതെ, നടന്നാലും നടന്നാലും മതി വരാതെ ഈ
ജന്മം മുഴുവന്‍ ഈ മരത്തോപ്പിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കിഷ്ടമായിരുന്നു.
കഴിഞ്ഞ മഞ്ഞുകാലം നിനക്കോര്‍മ്മയുണ്ടോ, ചാഞ്ഞ മരക്കൊമ്പില്‍ നീയെനിക്കു
വേണ്ടി ഊഞ്ഞാലിട്ടു തന്നത്, കോടമഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ പുലര്‍ക്കാലത്ത് ഞാന്‍ ഊഞ്ഞാലിലാടുമ്പോള്‍ നീയെന്‍റെ മുഖത്തേയ്ക്ക് മഞ്ഞു വീണ വെളുത്ത പൂക്കള്‍ വാരിയിട്ടത്……..
ഇന്നിപ്പോള്‍ നീ അലയുകയാണ്, ശാപമോക്ഷം തേടി… എന്‍റെ ആത്മാവിനെ ഉപേക്ഷിച്ച് നീ പോയ നാള്‍ മുതല്‍ ഞാനും അലയുകയാണ്, നിനക്കു വേണ്ടി,
ശാപമോക്ഷം കിട്ടി നീ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയില്‍…
ഇവിടെ നിനക്കായി ഞാന്‍ വസന്തമൊരുക്കുന്നു,
ഇപ്പോള്‍ ഈ മരത്തിലെ ഇലകളെല്ലാം സ്വര്‍ണത്തില്‍ മുങ്ങിയ പോലെ…
കിളികളുടെ പാട്ട് എനിക്ക് നീ വരുമെന്ന സൂചന നല്‍കുന്നു…എന്‍റെയീ ആത്മതപം ഇനിയെത്ര നാള്‍…
ആ പഴയ നമ്മുടെ മരത്തോപ്പ് നീ മറന്നു പോയില്ലല്ലൊ, എനിക്കറിയാം ശാപമോക്ഷം
ലഭിയ്ക്കുന്ന അന്ന് നീയിവിടെ പാഞ്ഞെത്തുമെന്ന്…..
കണ്ണുകള്‍ക്ക് നീണ്ട നാളായി വിശ്രമം ലഭിച്ചിട്ട്, ഇല്ല വിശമം അതിന്, ആവശ്യവുമില്ല…. അലയാനാണെനിക്കിഷ്ടം… നിന്നെ തേടി അലയാന്‍ … ഈ
മരത്തോപ്പുകളില്‍ നീ വരുന്നതും കാത്തിരിക്കാന്‍…

എന്‍റെ പ്രണയം നീ തന്നെ
എന്നാണ്, നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്?
പ്രണയദിനത്തില്‍ ഞാന്‍ നിനക്കയച്ച സന്ദേശം നിനക്കോര്‍മ്മയുണ്ടോ?
” ഏതൊക്കെയോ ജന്മങ്ങളില്‍
വച്ച് കണ്ടൂമുട്ടിയവരാണു നാം
ഇന്നിപ്പോള്‍ നിന്നെയോര്‍ക്കുമ്പോള്‍,
സുഖകരമായൊരു സ്മരണ നെഞ്ചിനെ അലട്ടുന്നു…”
അന്നു നമ്മള്‍ സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്‍ കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്‍ എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്‍ എന്‍റെ ഓര്‍മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു, നിന്‍റെ സ്പര്‍ശം,നിന്‍റെ ഉമ്മകള്‍ എല്ലാമുണ്ട്. പക്ഷേ എന്‍റെ മുഖത്തെ വിഷാദം… ആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം ഈ വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്‍റെ ഇത്രയടുത്തായിട്ടും നിന്‍റെ ചുടു നിശ്വാസം എന്‍റെ കവിളുകള്‍ പൊള്ളിച്ചിട്ടും എന്‍റെ കണ്ണൂകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന്‍ വിഗ്ങിക്കൊണ്ടേയിരുന്നു.
നീ പുരുഷനും ഞാന്‍ പ്രകൃതിയുമാണെന്ന് നീ ആവര്‍ത്തിക്കുമ്പോള്‍ പ്രകൃതിയില്‍ എന്‍റെ സ്വത്വത്തെ തിരിച്ചറിയാതെ വേദനിയ്ക്കുകയായിരുന്നു. പക്ഷേ എന്നോ ഒരിക്കല്‍ എന്നിലേയ്ക്കു തന്നെ പ്രകൃതി ലയിച്ചു, എന്നില്‍ നീ മഴയായ് പെയ്തപ്പോള്‍ എന്‍റെ സ്വത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്‍റെ പൂര്‍ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നീയാകുന്ന ഈശ്വരന്‍റെ ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്‍റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന്‍ നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്‍ വായുവായി, ചിലപ്പോള്‍ സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്‍റെ ധൈര്യം.

പ്രണയം പാടുന്നു…
എന്നാണ്, നമ്മള്‍ ആദ്യമായി കാണുന്നത്…
മറ്റേതോ ജന്‍മത്തിന്‍റെ ഏതൊക്കെയോ കല്‍പ്പടവുകളില്‍ വച്ചാണെന്നു തോന്നുന്നു… അന്നും നീ ഇതുപോലെ, നനവൂറുന്ന കണ്ണുകളും, നനുത്ത പുഞ്ചിരിയും.
എന്നോടു ക്ഷമിക്കൂ, എനിക്കു വയ്യ നീ എന്നു പറയാന്‍. പ്രണയം രണ്ടല്ല ഒന്നാണെങ്കില്‍ നമ്മളും ഒന്നല്ലേ,പിന്നെന്തിനു നീ…ഞാന്‍…
പ്രണയം സ്വാര്‍ത്ഥതയാണെന്ന് നീ പറയുമോ?
ഒരുപക്ഷേ ആവാം നിന്നെ എന്‍റെ പേരിട്ടു വിളിക്കാനാണ്, എനിക്കിഷ്ടം.
ഞാനും എന്നിലെ ഞാനും, ആത്മാവും ഈശ്വരനും പോലെ ഒന്നായ്ച്ചേര്‍ന്നു പോയിരിക്കുന്നു.
നെഞ്ചിലൊരു വേദന… ഹൃദയം വിങ്ങിപ്പിടയുന്ന പോലെ…
ഇതാണോ പ്രണയത്തിന്‍റെ സുഖം?
പണ്ടാരോ തന്ന ഓട്ടോഗ്രാഫിലെ വരികള്‍ എന്നേത്തേടി വരുന്നു,
“പൂപ്പാത്രത്തിലെ പുത്തനിലകള്‍
തുറന്നിട്ട ജനാല
ധ്യാനിയ്ക്കുവാനൊരു പുസ്തകം
സ്നേഹിക്കുന്ന ഒരാളുടെ കരം,
ഇത്രയും മതി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകാന്‍”
എഴുതിയആള്‍ സ്വന്തം ഹൃദയം കീറിമുറിച്ച് വാക്കുകളെ കൊന്നൊടുക്കി അപ്രത്യക്ഷനായിരിക്കുന്നു.
നീലമഷി തന്ന വരികള്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഞാനോ കീറിമുറിയ്ക്കാന്‍ ഹൃദയം പോലുമില്ലാതെ നിന്റെ ഹൃദയം കടം കൊണ്ട് ജീവിതം തീര്‍ക്കുന്നു.
ഇന്നു പകല്‍ ഞാന്‍ ഒരുപാട് കരഞ്ഞു.,നിന്നോടുള്ള പ്രണയം എന്‍റെ ഹൃദയം കവിഞ്ഞ് ഒഴുകുന്നു,ഒടുവില്‍ പുഴയാകുന്നു, കടലാകുന്നു,ഒരവസാനവുമില്ലാതെ ഒഴുക്കു മാത്രം.
എനിക്കു സഹിക്കുവാന്‍ വയ്യ പ്രണയത്തിന്‍റെ തീവ്രവേദന . നാം രണ്ടായിരുന്നെങ്കില്‍…
എന്‍റെ ഹൃദയം എന്നില്‍ ഇരുന്നിരുന്നെങ്കില്‍,എനിക്കു വേദനിയ്ക്കുമായിരുന്നോ…
പക്ഷേ ആത്മാവിനും ഈശ്വരനും രണ്ടായിരിക്കാന്‍ കഴിയുമോ..
ഒരിക്കലുമില്ല…
അതുപോലെ എനിക്കും നിന്നില്‍നിന്ന് അടരാന്‍ കഴിയില്ല,
മെഴുകു പോലെ നിന്‍റെ പ്രണയത്തില്‍ വീണുരുകാനല്ലാതെ മറ്റൊന്നിനും എന്നേക്കൊണ്ടു കഴിയില്ല

Subscribe to:
Posts (Atom)