തീവ്രമായൊരു മരവിപ്പില്‍ അമര്‍ന്ന് ഞാന്‍ .........
വാക്കുകള്‍ എന്നില്‍ മരിച്ചു വീഴുന്നു...
ചിരിക്കാതെ, മിണ്ടാതെ മൌനം ഭക്ഷിച്ച് നിന്നെയുറ്റു നോക്കി ഞാനിവിടെ തളര്‍ന്നിരിക്കുന്നു.
നീ പ്രാണനില്‍ എന്നെ നിറച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ എന്തൊക്കെയോ തിരഞ്ഞ് അലഞ്ഞു നടക്കുകയും....
അലച്ചിലിന്‍റെ ആഴത്തില്‍ നിന്‍റെ സ്വയം മറന്നുള്ള നടപ്പ്....
നീയെന്നെ നോക്കാത്തതിന്‍റെ ആലസ്യത്തില്‍ എന്നിലെ ജീവന്‍ പിടഞ്ഞു കൊണ്ടേയിരിക്കുക തന്നെ.
ആത്മ വേദന ഉടലിലേയ്ക്കും പടരുന്നു.....
നിന്‍റെ അലച്ചില്‍ തുടരട്ടെ....
പക്ഷേ നീ വച്ചു നീട്ടിയ പ്രണയപാത്രവുമായി ഞാന്‍ ഉയിരൊഴുക്കി കാത്തിരിപ്പാണ്....
ഈ വിരഹവും ഞാന്‍ അതിജീവിക്കട്ടെ...
മൌനത്തിലമര്‍ന്ന് കണ്ണുകളില്‍ തേടലുമായി ഞാന്‍ ഇവിടെയുണ്ടാകും.....

No comments:
Post a Comment