ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമുള്ള അതിരുകളിലെവിടെയോ, നീ ഒരു സ്വപ്നമായി കടന്നു വന്നിരുന്നു, പക്ഷേ അതിന്‍റെ ഒടുവില്‍ അതിഭയങ്കരമായ ഇരുട്ടില്‍ നിന്നെയോര്‍ത്ത് പിടയുന്ന എന്‍റെ കണ്ണിലേയ്കാണ്, പുലരി കണ്ണു തുറന്നത്.
നീ എനിക്കാരാണ്?
എന്നെങ്കിലും ഉത്തരം നീ സ്വയം തിരഞ്ഞുവോ?
ഒരു അടയാളപ്പെടുത്തലില്‍ നിന്‍റെ സാന്നിദ്ധ്യം അറിയുമ്പോള്‍ ആത്മാവ് പൊട്ടിച്ചിതറുന്നുണ്ട്. കണ്ണുകളില്‍ ആഴമുള്ള നനവ് പടര്‍ന്ന പോലെ, പിന്നെ നിന്‍റെ വരികള്‍ മുറിവേല്‍പ്പിക്കുന്നത് എന്‍റെ ഹൃദയത്തെ മാത്രം. മിഴികളൊന്നും കാണുന്നേയില്ല... ചുറ്റുമുയരുന്ന വെളുത്ത പുക എന്നെയും കടന്ന് നിന്നോളം ഉയരത്തില്‍ ....
ഈ ലോകം എന്നെ മടുപ്പിക്കുന്നു...
വെളുത്ത മുഖമുള്ള ചെന്നായ്ക്കളുടെ തടവറയാണിത്...
ഇരുട്ടില്‍ മാത്രമേ അവയ്ക്ക് ഇരുണ്ട നിറം മാറ്റാനാകൂ, അതാകട്ടെ, ആരേയും കാണാതെ ഒളിപ്പിച്ചു നടക്കുകയും.
മുന്നിലെ കാഴ്ച്ചകള്‍ എന്നെ മരവിപ്പിച്ചിരിക്കുന്നു, ചോരയുടെ തലമരയ്ക്കുന്ന മണം...
ഈ കണ്ണുകളെ ഞാന്‍ ചൂഴ്ന്നെടുക്കട്ടെ...
ഗന്ധമറിയാതെയിരിക്കാന്‍ നീയെന്‍റെ മൂക്ക് ഛേദിക്കുക, എനിക്കു നിന്‍റെ സ്പര്‍ശനവും ശബ്ദവും തന്നെ ധാരാളം. എന്‍റെ കൈപിടിച്ച് എനിക്കേറെ പ്രിയപ്പെട്ട മഞ്ഞ മരങ്ങളുടെ തണലില്‍ നീയെന്നോടൊപ്പം നടക്കുക...
സ്വപ്നം കാണാന്‍ എനിക്കു ഭയമാണ്, നീ ഇരുട്ടില്‍ മറഞ്ഞു പോയാലോ...
പുലരികള്‍ മാത്രം കാത്തിരുന്ന് ഞാന്‍ വിശ്രമിക്കാം... ഇവിടെ നിന്നോടൊപ്പം ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ....

No comments:
Post a Comment