Tuesday, May 1, 2012

വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും

നിന്നിലുണ്ടാകുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും എന്നിലും ഉണ്ടാകുന്നുണ്ട്,  നിന്‍റെ മൌനം എന്നോടെന്തോ ഉരിയാടുന്നു. എന്‍റെ പാട്ടിന്‍റെ വരികള്‍ക്കിടയില്‍ നീ കണ്ടുവോ എന്‍റെ ആത്മാവിനെ.....?
അസ്വസ്ഥപ്പെടുത്തിയ ഒരു ദിനം കൂടി കടന്നു പോകുമ്പോള്‍ ബാക്കി വയ്ക്കുന്നത് ഒരു സംഗീതം തന്ന ആര്‍ദ്രത...
നീയെന്താണ്, പറയുന്നതെന്ന് എനിക്കു കേള്‍ക്കാം മൌനത്തില്‍ നീയാഴ്ന്നു പോവുക..... എങ്കിലേ നിന്നിലെ എന്നെ എനിക്ക് തിരിച്ചറിയാനാകൂ.....
പറയാതിരിക്കണമെന്നുണ്ട്... എഴുതാതിരിക്കണമെന്നുണ്ട്.... പക്ഷേ മുറിഞ്ഞു പോകുന്ന ഹൃദയത്തിനോട് എനിക്ക് പറയാന്‍ ഉത്തരമില്ല... ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്നായി വന്നെന്നെ മൂടുകയും...

No comments:

Post a Comment