കനം തിങ്ങി നിന്ന ഹൃദയം മഞ്ഞില്‍ വീണതു പോലെ.....
ഞാനറിഞ്ഞിരുന്നു, നിന്‍റെ മൌനത്തിന്‍റെ ദൈര്‍ഘ്യം...
ഉള്ളിന്‍റെ മരവിപ്പ് ഉരുകി വീഴുന്നു...
നിശബ്ദമായി ഞാന്‍ ഭക്ഷിച്ചു കൊണ്ടിരുന്ന വിങ്ങലിനെ നീ കടലായി വന്ന് ദൂരേയ്ക്കകറ്റി.
ഉള്ളിലുലഞ്ഞ നെരിപ്പോടിനെ നിന്‍റെ പ്രണയം കൊണ്ട് കുളിര്‍പ്പിച്ചു.
ഇന്നെനിക്ക് പൊട്ടിച്ചിരിക്കണം, നീയെന്നില്‍ നിറയ്ക്കുന്ന ഉന്‍മാദത്തിന്‍റെ തുളുമ്പലില്‍ പുതിയ പ്രണയകാലം സ്വപ്നം കാണണം...
അക്ഷരങ്ങളില്‍ നിന്നെ നിറയ്ക്കാനായി ഞാനലയുന്നു... നീയോ വാക്കുകള്‍ക്കപ്പുറം നിന്ന് എന്നെയുറ്റു നോക്കുന്നു...
മൌനമാണ്, ഉദാത്തഭാഷ...
ഇനിയും എനിക്കു നിന്നെ നഷ്ടമാകാന്‍ വയ്യ.........
ഞാന്‍ നീണ്ട തപത്തില്‍ ...
മൌനവ്രതം നോറ്റ്, ഏകാന്തഭൂമിയില്‍ ധ്യാനത്തിലിരിക്കട്ടെ...
എന്‍റെ തപത്തിന്‍റെ ചൈതന്യം, അത് എന്നില്‍ നിറഞ്ഞു തുളുമ്പുന്ന നിനക്ക്...
ദീപ്തമായ എന്‍റെ പ്രണയവും....

നിന്റെ സ്നേഹത്തിൻ വാത്മീകത്തിൽ
ReplyDeleteഇനിയെന്റെ തപസ്!