Wednesday, May 2, 2012

അനാഥമായി എന്‍റെ പ്രണയം


എഴുതിയ വരികള്‍ക്ക് നിന്നില്‍ തുടങ്ങി ഒടുവില്‍ എന്നില്‍ മോക്ഷം.
ഇനി ജന്‍മം നല്‍കാന്‍ എന്നില്‍ വാക്കുകളില്ല, എഴുതി മടുത്ത മൌനവും നെടുവീര്‍പ്പും എന്നെ വീണ്ടും പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു. അക്ഷരങ്ങള്‍ക്ക് അര്‍ദ്ധവിരാമം കുറിച്ചു കൊണ്ട് എന്‍റെ പേന ഞാന്‍ ഉപേക്ഷിക്കുന്നു. നിന്നെ അസ്വസ്ഥമാക്കുന്ന എന്‍റെ പ്രണയവും ഞാന്‍ ഈ ഗംഗയില്‍ നിമഞ്ജനം ചെയ്യട്ടെ...
പുഴയ്ക്ക് ഇന്ന് പതിവില്ലാത്ത ചൂട്...
നെരിപ്പിലുരുകുന്ന എന്‍റെ ഹൃദയത്തിന്‍റേത് പകര്‍ന്നതാകാം.
നിന്നിലേയ്ക്കും ഈ ചൂട് പകര്‍ത്താന്‍ വയ്യ,
ഈ അസ്വസ്ഥതകളെ ഞാന്‍ മാത്രമേറ്റു വാങ്ങിക്കൊള്ളാം.
നിനക്കിനി ഭ്രാന്തു പിടിച്ച് അലയേണ്ടി വരില്ല.
ഇനിയീ വരികള്‍ നിന്നെ തേടി വരില്ല.....
ഞാന്‍ മാത്രമീ പ്രണയചഷകത്തില്‍ വീണ്, മുങ്ങി പൊങ്ങി, ഒടുവില്‍ തീരമില്ലാത്ത കടലില്‍ അലഞ്ഞു കൊള്ളാം.
തോണിക്കാരനില്ലാത്ത വഞ്ചി പോലെ അനാഥമായി എന്‍റെ പ്രണയം കടലില്‍ തീരങ്ങളറിയാതെ ഉലഞ്ഞു പൊയ്ക്കൊള്ളും...

No comments:

Post a Comment