ആരവങ്ങളുയര്‍ത്തി ഒരു ദിനം നടന്നു മറയുമ്പോള്‍ എന്നിലെ അക്ഷരക്കൂട്ടങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നതും കാത്തു നീ....
ഇന്നെന്നില്‍ നീ നിറഞ്ഞു തുളുമ്പിയിരുന്നു. നിന്‍റെ പ്രണയം തന്ന ഊര്‍ജ്ജത്തില്‍ ഞാനിന്ന് ഒരു ചെറിയ കുട്ടിയെ പോലെ... പുലരിയ്ക്ക് വല്ലാത്ത തുടിപ്പുണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. എന്‍റെ മുന്നിലൂടെ പറന്നു മറഞ്ഞ പൂമ്പാറ്റയോട് കൊഞ്ചി, അവളുടെ ചിറകുകള്‍ എനിക്കായി നല്‍കിയിരുന്നെങ്കില്‍ ഞാനുയര്‍ന്ന് ആകാശത്തോളമെത്തിയേനെ... വഴികളിലൊക്കെ നിന്നെ തിരഞ്ഞ് അലഞ്ഞു തിരിഞ്ഞേനേ...
എപ്പോഴും ഒരു പുഞ്ചിരിയെന്നില്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. ഒന്നു മിണ്ടാന്‍ കൊതിച്ചു, പക്ഷേ എനിക്കു വയ്യ...
എന്നെ വിറച്ച് വിതുമ്പുന്നു....
എന്‍റെ പ്രണയത്തിന്‍റെ ആദ്യ വായനക്കാരനും കേള്‍വിക്കാരനും നീയാകുമ്പോള്‍ നാം തമ്മില്‍ രണ്ടായിരിക്കേണമോ.....
വാക്കുകള്‍ക്ക് പറയാനാകുന്നതിനപ്പുറം നീയെന്നോട് മൊഴിയുന്നുണ്ട്, മനോഹരമായ മൌനത്തിലൂടെ...
ഞാനതു കേള്‍ക്കുകയും എന്നെ നിന്നിലേയ്ക്ക് ചായിക്കുകയും.
ഞാനിവിടെ സുരക്ഷിതയാണ്, നിന്‍റെ ആത്മപാതിയായി നീയെന്നെ തിരിച്ചറിയുമ്പോള്‍ ഞാനിവിടെ നിദ്രയിലേയ്ക്കലിയട്ടെ....
ഉറക്കത്തിന്‍റെ ആഴത്തിലും മയങ്ങാതെ എന്‍റെ ആത്മാവ് മറുപാതിയായ നിന്നോട് മന്ത്രിക്കുന്നുണ്ടാകും ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്....

No comments:
Post a Comment