ഭ്രാന്താശുപത്രിയുടെ തണുത്ത തറയില്‍
ഏകാന്തതയോട് മത്സരിച്ച് പങ്കിടാന്‍ ഒന്നുമില്ലാതെ വീര്‍ത്തു കെട്ടിയ ഹൃദയവും താങ്ങി നടക്കുന്നത് എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയിലല്ല...
നിന്നെയോര്‍ത്ത് നോവാത്ത ഒരു അണു പോലും ഇനി എന്നിലില്ലാത്തതു കൊണ്ട്...
എന്‍റെ കണ്ണുകള്‍ ഇരുട്ടില്‍ വെറുതേ തിരയുന്നു, എവിടെയെങ്കിലും നീ പതുങ്ങിയിരുപ്പുണ്ടെന്ന് വെറുതേ മോഹിച്ച് ഒടുവില്‍ പരുപരുത്ത ആശുപത്രിക്കിടക്കയില്‍ തളര്‍ന്നുറങ്ങുന്നു.
നീയെന്നിലുണ്ടെന്ന് അറിയാതെയല്ല, എങ്കിലും ഒരു ചിരിയില്‍ നീയെന്നെ ഒതുക്കുമ്പോള്‍ നിറഞ്ഞു തുളുമ്പുന്ന നിന്‍റെ ഹൃദയം കാണാനാണ്. അതു കണ്ട് എനിക്ക് സ്വയം നിറയാന്‍ .....
അണഞ്ഞു പോയിട്ടില്ലാത്ത അഗ്നികണങ്ങള്‍ ഇനിയും എന്നിലുണ്ട്, അതാണല്ലോ ബോധമില്ലായ്മയുടെ കരകളില്‍ നീന്തുമ്പോഴും എന്നില്‍ നീയെന്ന സത്യം തുളുമ്പുന്നത്...

No comments:
Post a Comment