ഒരു വന്മരത്തിന്റെ അഹങ്കാരമായിരുന്നു അത്, കൊടുങ്കാറ്റിനു പോലും വീഴ്ത്താനാകാത്ത കരളുറപ്പ്...
നിലനില്പ്പിനെ കുറിച്ച് ചിന്തിക്കാതെ തന്നിലുറങ്ങുന്ന ജീവനുകളെ കാത്തു വയ്ക്കാനായിരുന്നു അത്...
ഒരു ചുഴലിക്കാറ്റിനും ഒരു ചില്ല പോലും കൊടുക്കാതെ കാത്തു വച്ചത് നീ വീശിയടിച്ചപ്പോള്‍ കടപുഴകി വീഴാനായിരുന്നു എന്നറിഞ്ഞത് ഇപ്പോള്‍ ...
നിന്നില്‍ നിന്ന് ഉയിര്കൊണ്ട പ്രണയത്തിന്റെ അതി തീവ്രമായ ചൂട് എന്നെ കരിച്ചു കളയുന്നുണ്ട്...
ഞാനാകുന്ന മരം വേരെടുത്ത് മണ്ണിലേയ്ക്ക് പതിക്കുകയും.
വിശ്രമത്തിന്, ഒന്നും ബാക്കിയില്ല, കരിഞ്ഞു പോയ കുറച്ചു പൂക്കളല്ലാതെ, അതു ഞാന്‍ സമര്‍പ്പിക്കട്ടെ...
എന്റെ അഹങ്കാരത്തെ മണ്ണോളം താഴ്ത്തിയതിനു മാത്രമല്ല, തോരാതെ എന്നില്‍ നിന്ന് പെയ്യുന്നതിനും...
No comments:
Post a Comment