നീയെന്നെ ഓര്‍മ്മിക്കുന്നത് എപ്പോഴൊക്കെ എന്ന് എനിക്കിപ്പോഴറിയാം. എന്നിലൂടെ ആ സമയം ഒരു പക്ഷി പറക്കും. പിന്നെ ഇടവേളകളില്ലാതെ എന്നില്‍ പ്രണയം പെയ്തുകൊണ്ടിരിക്കുകയും. നിന്‍റെ മുഖമെന്നില്‍ ഉള്ളപ്പോള്‍ എന്നെ വിറച്ചു കൊണ്ടിരിക്കുന്നുണ്ട്.
യാത്രകളില്‍ നീയൊപ്പമുള്ളതു പോലെ, വിറച്ച സ്വരത്തില്‍ നീയെന്നോട് ഉരിയാടുന്നു, നിന്‍റെ പ്രണയത്തെകുറിച്ച്...
എനിക്ക് നിന്നോട് ഉള്ളതൊക്കെയും നിനക്ക് എന്നോടും..........
അപ്പോള്‍ നീയറിയുന്നു, എന്നിലെന്താണെന്ന്....
ഈശ്വരന്‍റെ മുന്നില്‍ ഉരുകി വീഴുന്ന മെഴുകുതിരിയായി നീയെന്നെ കൊളുത്തി വച്ചിരിക്കുന്നു,
ഒഴുകി നിറയുന്ന മെഴുകിന്, ചുവന്ന നിറം ... അത് എന്‍റെ ഹൃദയമായിരുന്നു.... ഉരുകി മറഞ്ഞാലും ആ ഹൃദയം അപ്പോഴും തുടിയ്ക്കുന്നുണ്ടാകും നിന്നെയോര്‍ത്ത്...
ആഴമില്ലാത്ത ഉറക്കത്തില്‍ നിന്ന് നിന്നെയോര്‍ത്ത് ഞെട്ടിയുണരുന്നത് പതിവായിരിക്കുന്നു.
തുടിച്ചുണരുന്ന ഹൃദയത്തെ മുറിവേല്‍പ്പികകതെ അറ്റക്കുവാന്‍ എന്നില്‍ ഒന്നുമില്ല
നിന്‍റെ പ്രണയത്തില്‍ വീണ്, തളര്‍ന്നു പോയ്ക്കോട്ടെ ഞാന്‍ ... അതാണെന്‍റെ ആനന്ദവും.

No comments:
Post a Comment