ഒരു വന്‍മരം ശാഖകളൊടിഞ്ഞ് നിലത്തു വീണതു പോലെ....
നിന്‍റെ കണ്ണുകള്‍ക്കു മുന്നില്‍ ഞാനൊരു മരം...
ചിറകൊടിഞ്ഞ പക്ഷി...
വരികള്‍ക്കപ്പുറം നീയെന്നില്‍ തുളുമ്പുന്നു...
മൌനമാണ്, അര്‍ത്ഥവത്തായി വാചാലമാകുന്നത് നമ്മുടെയിടയില്‍ ....
വിറയിലിന്‍റെ തീച്ചൂടില്‍ മെഴുകു പോലെ ഉരുകവേ, ഒരു കാറ്റു വന്നെന്നെ കെടുത്തിയിരുന്നെങ്കില്‍ എന്നു മോഹം...
നിന്നില്‍ നിന്ന് ഓടിയൊളിക്കാന്‍ തോന്നി, പക്ഷേ എവിടെ ഒളിച്ചാലും നിന്‍റെ പ്രണയം എന്നെ പൊള്ളിച്ചു കൊണ്ടേയിരിക്കും.
നീ ഒരു സഞ്ചാരി.... വാക്കുകളും വസ്തുതകളും തിരഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ നീ നടത്തുന്ന സഞ്ചാരം എന്നെ പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്...
പക്ഷേ ആ സഞ്ചാരത്തിന്‍റെ പാതയില്‍ നീയെപ്പോഴൊക്കെയോ എന്നെ തിരയുന്നതെനിക്കറിയാം, അപ്പോഴാവാം എന്‍റെ ഹൃദയം അകാരണമായി തുടിപ്പുയര്‍ത്തുന്നത്.
നിന്‍റെ യാത്ര തുടര്‍ന്നോട്ടെ... വാക്കുകളെ ഒളിപ്പിച്ച് മൌനം കൊണ്ട് നീയെന്നിലേയ്ക്ക് നടത്തുന്ന പ്രണയസഞ്ചാരം എന്‍റെ ആത്മാവ് തിരിച്ചറിയുന്നുണ്ട്...
കാഴ്ച്ചകള്‍ കണ്ണിനെ മടുപ്പിക്കുമ്പോള്‍ നിനക്കെന്നിലേയ്ക്ക് മടങ്ങി വരാം. വിറയ്ക്കുന്ന മുഖമോടെ ഞാനിവിടെ ഏകയായി നീയെന്നെ കാവലേല്‍പ്പിച്ച പ്രണയചഷകവുമായി കാത്തിരിക്കാം...

No comments:
Post a Comment