Sunday, May 6, 2012

ഞാന്‍ നിന്നെ വല്ലതെ പ്രണയിക്കുന്നു

ശ്വാസംമുട്ടല്‍ വല്ലാതെ കൂടുന്നുണ്ട്... ഹൃദയത്തിന്‍റെ പിടച്ചില്‍ എന്നെ കഴിഞ്ഞ് പോകുന്നു, പ്രാണന്‍ പൊഴിയാന്‍ കാത്തു നില്‍ക്കുന്നതു പോലെ....
നിന്‍റെ വരികളില്‍ വെറുതേ നീയെന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു, പക്ഷേ എന്‍റെ നിയന്ത്രണത്തിനും അപ്പുറമായിരിക്കുന്നു അത്.
വെറുതേ നിന്നെ നോക്കിയിരിക്കാന്‍ കൊതി, നിന്നോടൊപ്പം വലിയ അമ്പിളി തിളങ്ങുന്ന ഈ രാവില്‍ നിലാവിനൊപ്പം നടക്കാന്‍ കൊതി....
ഒപ്പം നീയുണ്ടാകുമെന്ന് വെറുതേ തോന്നി.. തോന്നലുകള്‍ മാത്രമെന്നറിഞ്ഞിട്ടും സ്വപ്നങ്ങള്‍ ഉള്ളിലേയ്ക്ക് മടങ്ങുന്നതേയില്ല, അവ എന്നോട് മൊഴിഞ്ഞു കൊണ്ടേയിരുന്നു, ഞാന്‍ നിന്നെ വല്ലതെ പ്രണയിക്കുന്നുവെന്ന്.......... എനിക്കറിയാം നീ എന്നെയും..........

No comments:

Post a Comment