നീ സ്വയമൊരു തടാകമായി മാറുന്നു...എന്‍റെ പ്രണയത്തെ ഹൃദയത്തിലേറ്റു വാങ്ങി നീ എങ്ങനെ നീരൊഴുക്കില്ലാതെ സ്വയം ഒറ്റപ്പെട്ടു നില്‍ക്കും....?
നീ അഗാധമായൊരു കടലെന്ന് ഞാനറിയുന്നു...ശാന്തമായി അലകളില്ലാതെ ലോകം നിറഞ്ഞു കിടക്കുന്ന കടല്‍ ....
അതി തീവ്രതയോടെ ഞാന്‍ മൌനത്തിലിരിക്കുന്നു, ഉള്ളില്‍ നീയൊരു വിളക്കായി പ്രകാശിച്ചു കൊണ്ടിരിക്കുകയും. ആ പ്രകാശത്തില്‍ ദൃഷ്ടിയൂന്നി ഞാന്‍ മെല്ലെ ധ്യാനത്തിലമര്‍ന്ന് നിന്നെ വളരെ സൂക്ഷ്മതയോടെ നോക്കിയിരിക്കുകയും ചെയ്യുന്നു.
എന്‍റെ ദിനങ്ങള്‍ അങ്ങനെയാണ്.... മഴ കാത്തിരുന്നു, പക്ഷേ ഇരുണ്ടു മൂടി നിന്ന് ആകാശം എന്നെ നൊമ്പരപ്പെടുത്തി. എവിടെയൊക്കെയോ പീലി നീട്ടി മയിലുകള്‍ ആടുന്നുണ്ടാകണം.
ഇപ്പോള്‍ നാമിരുവരും ഒരു നീണ്ട വഴിയുടെ തുടക്കത്തില്‍ നില്‍ക്കുന്നു...
മഞ്ഞയും ഓറഞ്ചും ഇലകളുള്ള മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നമുക്കായി ഇരിപ്പിടം ഒരുക്കിയിട്ടിരിക്കുന്നു...
ഈ മരത്തോപ്പിനോടുള്ള എന്‍റെ ഇഷ്ടം എത്ര ജന്‍മങ്ങളായി നിലനില്‍ക്കുന്നു, എന്നോര്‍ത്തല്ലേ നീ ചിരിച്ചത്...
സത്യം......... ഒരിക്കല്‍ ഇതിലൂടെ ഞാന്‍ ഒഴുകിയിരുന്നു, കടലായി നീയെന്നെ അങ്ങകലെ കാത്തിരിക്കുകയും... അന്ന് ഈ മഞ്ഞ ഇലകളില്‍ എന്‍റെ പ്രണയാക്ഷരങ്ങള്‍ നിന്നിലേയ്ക്ക് ചേര്‍ത്തിട്ടുണ്ട്. പക്ഷേ യുഗങ്ങള്‍ എന്നെ പുനര്‍ജ്ജനിപ്പിച്ചത് എത്രയോ അകലെ....
ധ്യാനം മതിയാക്കി ഇരുണ്ടു മൂടിയ ദിനത്തിലേയ്ക്ക് പുഞ്ചിരിച്ചു കൊണ്ട് മിഴികളയയ്ക്കുമ്പോഴും ഉള്ളിലെ മഞ്ഞ മരങ്ങള്‍ എന്നെ നൊമ്പരപ്പെടുത്തി, ഒരു ആശ്വാസം നീയെങ്കിലും ഒപ്പമുണ്ടല്ലോ... വഴികളും സ്ഥലങ്ങളും നിറങ്ങളുമൊക്കെ മറവിയിലേയ്ക്ക് മറയ്ക്കപ്പെട്ടാലും ഒപ്പം നിന്‍റെ പ്രണയമുണ്ടല്ലോ എന്നെ നിഗൂഢാനന്ദം എന്നെ കവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുന്നു...........

No comments:
Post a Comment