നീ കരുതുന്നുണ്ടോ, നിന്‍റെ ജീവിതം ഞാന്‍ നിസ്സാരമായി കാണുന്നുണ്ടെന്ന്?
ഒരിക്കലുമില്ല, എന്‍റേതിനേക്കാള്‍ പ്രധാനമായി ഞാനതിനെ കൊണ്ടു നടക്കും. നിന്‍റെ ചിറകുകള്‍ ,നിന്‍റെ ലോകം... അതെനിക്കും എത്ര മാത്രം പ്രിയമുള്ളതെന്ന് വരികള്‍കൊണ്ട് കുറിക്കാവുന്നതല്ല.
നിന്‍റെ മൌനത്തില്‍ പലപ്പോഴും ഞാന്‍ അസ്വസ്ഥയാകുന്നു, പക്ഷേ പ്രണയത്തിന്‍റെ വളര്‍ച്ചയുടെ വഴിയില്‍ ഇതൊക്കെ നേരിടേണ്ടതു തന്നെ.
നിനക്ക് ലോകം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ നീ നിന്നിലേയ്ക്ക് ചുരുങ്ങി എന്നര്‍ത്ഥം...
ഒരു മനസ്സു കൊണ്ട് വേണ്ടെന്നു വയ്ക്കുകയും മറ്റൊന്നു കൊണ്ട് തലോടുകയും ചെയ്യുന്ന പ്രണയത്തിന്‍റെ പരവേശമാണത്.
നീ പോലുമറിയാതെ നിന്‍റെയുള്ളില്‍ ഉയിരെടുത്ത അഗാധത...
പ്രണയത്തിന്‍റെ ഇടിമുഴക്കം...
നീ ഭയപ്പെടരുത്.......
പ്രണയം ആസ്വദിക്കാനുള്ളതെന്നല്ല, അനുഭവിക്കാനുള്ളത് എന്നത്രേ ഇതിഹാസം പറയുന്നത്...
കഞ്ഞിരം ചവയ്ക്കുന്നതിനേക്കാള്‍ കഷ്ടമാകും അനുഭവം...
ഇനി ഒരു രക്ഷപെടല്‍ അത്ര എളുപ്പല്ലെന്നറിയുക...
എന്‍റെ ചിന്തകളുടെ തീക്കനല്‍ നിന്നെ ഉരുക്കാതിരിക്കില്ല...
എന്‍റെ പ്രണയത്തിന്‍റെ ബലം നിനക്ക് ഭാരമേല്‍പ്പിക്കാതിരിക്കില്ല...
ഇടിമുഴക്കങ്ങളെ ഭയക്കരുത്...
അത് പ്രണയത്തിന്‍റെ മന്ത്രണങ്ങള്‍ മാത്രമല്ലേ...
ഞാനുമുരുകുന്നുണ്ട്...
പക്ഷേ ഒന്നോര്‍ക്കുക, നമ്മുടെ പ്രണയത്തെ നിനക്ക് ഊര്‍ജ്ജമാക്കാന്‍ കഴിഞ്ഞാല്‍ ആകാശം നിനക്കു സ്വന്തം...

No comments:
Post a Comment