എന്‍റെ മൌനത്തിന്‍റെ അതിരുകളില്‍ നീ നട്ട ഗുല്‍മോഹര്‍ ഇപ്പോള്‍ നിറയെ പൂത്തു വിടര്‍ന്നിരിക്കുന്നു.
അതിലുള്ള ചുവന്ന പൂവ് വിടര്‍ന്നത് നമ്മുടെ പ്രണയമെന്ന വളം കൊണ്ട്...
ഇപ്പോള്‍ നീ കടല്‍കാറ്റ് കൊണ്ട് മെല്ലെ നടക്കുന്നു, ഓര്‍മ്മകളില്‍ ഞാനൊരു മഞ്ഞു പോലെ പെയ്യുന്നുണ്ടെന്ന് എനിക്കു കാണാം, കാരണം എനിക്കു വല്ലാതെ വിറയ്ക്കുന്നു, മഞ്ഞ് ആത്മാവില്‍ പെയ്തു നിറയുന്ന പോലെ.....
ഒടുവില്‍ ഞാനിവിടെ മരവിച്ചിരിക്കുമ്പോള്‍ നാം പ്രകൃതിയ്യ് സമ്മാനിച്ച ഈ ഗുല്‍മോഹര്‍ ചുവട്ടില്‍ നിന്‍റെ നിഴലനക്കം. ഒന്നു ചലിക്കുവാനാകാതെ വിറച്ച് ഞാനിവിടെ...
നിന്‍റെ പ്രണയത്തിന്‍റെ ചൂടില്‍ ഓര്‍മ്മകളുടെ അഗ്നിയില്‍ എന്നിലെ മഞ്ഞുരുകുമ്പോള്‍ നീ കാത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ അപ്രത്യക്ഷമാകും പകരം അവിടെ നാം രണ്ട് വൃക്ഷങ്ങളായി പരസ്പരം പൂക്കള്‍ പെയ്ത് ലോകം നിറഞ്ഞു തുളുമ്പും....

No comments:
Post a Comment