എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക് താളമിടാന്‍ നീ മൊഴിഞ്ഞാല്‍ എന്‍റെ കൈകള്‍ അറിയാതെ ശ്രുതിയ്ക്ക് വഴങ്ങിപ്പോകും.
എന്‍റെ വിലാപങ്ങള്‍ക്ക് എവിടെയോ ഇരുന്ന് നീ നല്‍കുന്ന മറുമൊഴികള്‍ തിരമാലകള്‍ പോലെ എന്നിലേയ്ക്ക് അലകളായി എത്തുന്നുണ്ട്.
അതിനുള്ള എന്‍റെ മറുപടികള്‍ക്ക് നിശബ്ദമായി നീ മൂളുകയും മൌനം കൊണ്ട് പ്രതിഷേധിക്കുകയും.
നീ വാക്കുകളെ ഭയപ്പെടുന്നോ, വരികളെന്നിലുണ്ടാക്കുന്ന വേദനകളെയോര്‍ത്ത് സ്വയം ഉരുകിത്തീരുന്നോ?
എനിക്കറിയാം നിന്‍റെ പ്രണയം എന്നിലുരുകിത്തീരാന്‍ പിടയുന്നത്...
ഇപ്പോള്‍ എന്‍റെ പ്രാണന്‍ പിടയുന്നത് അഗാധമായൊരു മിടിപ്പോടെ...
ഞാന്‍ നിന്നെ അറിയുന്നുണ്ടെന്ന് ഇനിയും നിനക്ക് തെളിവുകള്‍ വേണോ?

No comments:
Post a Comment